കട്ടിപ്പാറ ഉരുള്‍പൊട്ടല്‍ : സര്‍വകക്ഷിയോഗത്തില്‍ നാട്ടുകാരുടെ പ്രതിഷേധം ; എംഎല്‍എ കാരാട്ട് റസാഖിനെ നാട്ടുകാര്‍ തടഞ്ഞു

കട്ടിപ്പാറ സര്‍വകക്ഷിയോഗത്തില്‍ നാട്ടുകാരുടെ പ്രതിഷേധം. യോഗത്തില്‍ സംസാരിക്കാന്‍ അനുവദിച്ചില്ലെന്ന് ആരോപിച്ച് നാട്ടുകാരില്‍ ഒരു വിഭാഗമാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. കരിഞ്ചോലമലയിലുണ്ടായ ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ എംഎല്‍എ കാരാട്ട് റസാഖിന്റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. തങ്ങളാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ മുഖ്യ പങ്ക് വഹിച്ചതെന്നും തങ്ങള്‍ക്ക് സംസാരിക്കാന്‍ അവസരം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം.
സര്‍വകക്ഷി യോഗത്തിനിടെ ഒരു വിഭാഗം നാട്ടുകാര്‍ എംഎല്‍എയെ തടഞ്ഞു. ഇതോടെ പോലീസും നാട്ടുകാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. എംഎല്‍എയെ പോലീസ് ഉടനെ സ്ഥലത്തുനിന്നു മാറ്റി.
അതേസമയം കാണാതായിരിക്കുന്ന നഫീസയ്ക്കായി തെരച്ചില്‍ തുടരാനും സര്‍വകക്ഷിയോഗത്തില്‍ തീരുമാനമായി. തിങ്കളാഴ്ചയും നഫീസയ്ക്കായി ദേശീയ ദുരന്തനിവാരണസേനയും ഫയര്‍ഫോഴ്സും പോലീസും ചേര്‍ന്ന് തെരച്ചില്‍ നടത്തി. ഉരുള്‍പൊട്ടലില്‍ 13 പേരാണ് മരിച്ചത്.
https://www.facebook.com/Malayalivartha























