കെഎസ്‌ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം ; പരിക്കേറ്റ ലോറി ഡ്രൈവര്‍ മരിച്ചു

ദേശീയപാതയില്‍ കെഎസ്‌ആര്‍ടിസി മിന്നല്‍ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതര പരിക്കേറ്റ ലോറി ഡ്രൈവര്‍ മരിച്ചു. കൊല്ലം ചവറ കുമ്ബളത്ത് കുന്നേല്‍ മോഹനന്‍ മകന്‍ സനല്‍കുമാര്‍ (28) ആണ് മരിച്ചത്. വണ്ടാനം മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു ഡ്രൈവര്‍.
ഇന്ന് പുലര്‍ച്ചെ 5.30 ഓടെയാണ് അപകടമുണ്ടായത്. ഇരുപതോളം പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. ദേശീയപാതയില്‍ കായംകുളം ഒഎന്‍കെ ജംഗ്ഷനിലാണ് അപകടമുണ്ടായത്. മാനവന്തവാടിയില്‍ നിന്നും തിരുവന്തപുരത്തേക്ക് പോകുകയായിരുന്ന മിന്നല്‍ ബസാണ് അപകടത്തില്‍പ്പെട്ടത്. മറ്റൊരു വാഹനത്തെ മറികടന്ന് വേഗതയിലെത്തിയ ബസ് എതിരെ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha























