പ്രസവത്തിനിടെ തലമുറിഞ്ഞുപോയ കുഞ്ഞിന്റെ ഉടല്‍ഭാഗം അമ്മയുടെ ഗര്‍ഭാശത്തിനുള്ളില്‍ ; കുഞ്ഞിനെ പുറത്തെടുക്കുന്നതിനിടെ സംഭവിച്ച പിഴവിനെ തുടര്‍ന്ന് വനിത ഡോക്ടര്‍ക്കെതിരെ പ്രതിഷേധം ശക്തം

പ്രസവത്തിനിടെ നവജാത ശിശുവിന്റെ തലയറ്റു. വനിത ഡോക്ടര്‍ കുഞ്ഞിനെ പുറത്തെടുക്കുന്നതിനിടെ സംഭവിച്ച പിഴവിനെ തുടര്‍ന്ന് കുഞ്ഞിന്റെ തലയറ്റു ഉടല്‍ ഗര്‍ഭാശയത്തിനുള്ളിലാവുകയായിരുന്നു. ബലുചിസ്ഥാനിന്റെ തലസ്ഥാനമയ ക്യുവേട്ടയിലെ ഒരു സ്വകാര്യ ക്ലിനിക്കിലാണ് സംഭവം.
തലമുറിഞ്ഞുപോയ കുഞ്ഞിന്റെ ഉടല്‍ഭാഗം അമ്മയുടെ ഗര്‍ഭാശത്തിനുള്ളില്‍ തന്നെ അവശേഷിക്കുകയും ചെയ്തു. ഇതോടെ ഉടന്‍ തന്നെ അടുത്തുള്ള സിവില്‍ ഹോസ്പിറ്റലില്‍ കൊണ്ടുപോയി ശസ്ത്രക്രിയ ചെയ്യാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. പിന്നീട് കൂടുതല്‍ സൗകര്യങ്ങളുള്ള മറ്റൊരു ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയ നടത്തി കുഞ്ഞിന്റെ ഉടല്‍ഭാഗം പുറത്തെടുത്തുന്നുവെന്ന് പാകിസ്ഥാനിലെ പ്രമുഖ മാധ്യമമായ ദ എക്സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു.
https://www.facebook.com/Malayalivartha



























