23 ഇനങ്ങളുടെ ചരക്ക് സേവന നികുതി കുറയ്ക്കാനും പച്ചക്കറി, ജന്‍ധന്‍, ബാങ്ക് അക്കൗണ്ട് എന്നിവയുടെ നികുതി ഒഴിവാക്കാനും ജി.എസ്.ടി കൗണ്‍സില്‍ യോഗതീരുമാനം... കമ്പ്യൂട്ടര്‍, വീല്‍ചെയര്‍, പവര്‍ ബാങ്ക്, തീര്‍ത്ഥാടനത്തിനുള്ള വിമാന ടിക്കറ്റ്, സിനിമ ടിക്കറ്റ്, ടിവി, കാമറ തുടങ്ങിയവയ്ക്ക് വില കുറയും

23 ഇനങ്ങളുടെ ചരക്ക് സേവന നികുതി കുറയ്ക്കാനും പച്ചക്കറി, ജന്‍ധന്‍, ബാങ്ക് അക്കൗണ്ട് എന്നിവയുടെ നികുതി ഒഴിവാക്കാനും ഡല്‍ഹിയില്‍ ചേര്‍ന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗം തീരുമാനിച്ചു. സിനിമ ടിക്കറ്റ്, ടിവി, കാമറ, കമ്പ്യൂട്ടര്‍, വീല്‍ചെയര്‍, പവര്‍ ബാങ്ക്, തീര്‍ത്ഥാടനത്തിനുള്ള വിമാന ടിക്കറ്റ്, വാക്കിംഗ് സ്റ്റിക്ക് തുടങ്ങിയവയ്ക്ക് വില കുറയും.
100 രൂപ വരെയുള്ള സിനിമാ ടിക്കറ്റിന് 18ല്‍ നിന്ന് 12 ശതമാനമായും 100 രൂപയ്ക്കു മുകളിലുള്ള ടിക്കറ്റിന് 28ല്‍ നിന്ന് 18 ശതമാനമായും ജി.എസ്.ടി കുറച്ചു. ഇത് മൂലം 900 കോടി രൂപയുടെ വരുമാനം കുറയും
തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സിന് 12 ശതമാനമായിരിക്കും നികുതി 28 ശതമാനം നികുതിയുള്ള 34 ആഡംബര ഉത്പന്നങ്ങളുടെ പട്ടികയിലെ ആറിനങ്ങളുടെ വില കുറയും. 99 ശതമാനം ഉത്പന്നങ്ങളുടെയും നികുതി 18 ശതമാനത്തില്‍ താഴെയാക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനത്തിന് പിറകേയാണ് ജി.എസ്.ടി കൗണ്‍സില്‍ തീരുമാനം.
ഇതോടെ നികുതി വരുമാനത്തില്‍ 5500 കോടി രൂപയുടെ കുറവുണ്ടാകും. പുതുക്കിയ നികുതി ജനുവരി ഒന്നുമുതല്‍ നിലവില്‍ വരും. 28ശതമാനം നികുതി ഇനി ആഡംബര ഉത്പന്നങ്ങള്‍ക്കു മാത്രമാകും. ആട്ടോ സ്‌പെയര്‍ പാര്‍ട്‌സുകളും എ.സിയും സിമന്റും 28 ശതമാനത്തില്‍ തുടരും. സിമന്റിന്റെ വില കുറയ്ക്കുമെന്നും 28 ശതമാനം എന്ന നികുതി സ്‌ളാബ് ക്രമേണ ഇല്ലാതാകുമെന്നും കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി അറിയിച്ചു.
"
https://www.facebook.com/Malayalivartha






















