ബാലിസ്റ്റിക് മിസൈല്‍ അഗ്‌നി4 ഇന്ത്യ വീണ്ടും വിജയകരമായി പരീക്ഷിച്ചു, ഒഡിഷ തീരത്തെ അബ്ദുല്‍ കലാം ദ്വീപിലെ വിക്ഷേപണത്തറയില്‍നിന്ന് ഇന്ന് രാവിലെ 8.30നായിരുന്നു വിക്ഷേപണം

ആണവപോര്‍മുന വഹിക്കാന്‍ ശേഷിയുള്ള ബാലിസ്റ്റിക് മിസൈല്‍ അഗ്‌നി4 ഇന്ത്യ വീണ്ടും വിജയകരമായി പരീക്ഷിച്ചു. ഒഡിഷ തീരത്തെ അബ്ദുല്‍ കലാം ദ്വീപിലെ വിക്ഷേപണത്തറയില്‍നിന്ന് ഇന്ന് രാവിലെ 8.30നായിരുന്നു വിക്ഷേപണം
അഗ്‌നി4ന് 20 മീറ്റര്‍ നീളവും 17 ടണ്‍ ഭാരവുമുണ്ട്. ഇന്ത്യ സ്വന്തമായി വികസിപ്പിച്ച മിസൈലാണ് അഗ്‌നി4.ഈ മാസം 11ന് ബാലിസ്റ്റിക് മിസൈല്‍ അഗ്‌നി 5 ഇന്ത്യ വിജയകരമായി പരീക്ഷിച്ചിരുന്നു. ഏഴാമത്തെ തവണയാണ് ഇന്ത്യ അഗ്‌നി5 പരീക്ഷിച്ചത്. 5,000 കിലോമീറ്റര്‍ ദൂരപരിധിയില്‍ ആണവായുധ ആക്രണമത്തിനു കഴിവുള്ളതാണ് അഗ്‌നി5.
https://www.facebook.com/Malayalivartha






















