വിമാനത്താവളങ്ങളുടെ പേര് മാറ്റണമെന്ന ആവശ്യവുമായി കര്‍ണാടക മുഖ്യമന്ത്രി രംഗത്ത്

വിമാനത്താവളങ്ങളുടെ പേര് മാറ്റണമെന്ന ആവശ്യവുമായി കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. ബെല്‍ഗാവി, ഹുബ്ലി തുടങ്ങിയ വിമാനത്താവളങ്ങളുടെ പേര് മാറ്റണമെന്നാണ് കര്‍ണാടക സര്‍ക്കാറിന്റെ ആവശ്യം. ബെല്‍ഗാവി വിമാനത്താവളത്തിന്റെ പേര് കിട്ടുര്‍ റാണി ചന്നമ്മ എന്നും ഹുബ്ലിയുടേത് സംഗോലി രായണ്ണ എന്നും പേര് മാറ്റാനാണ് കര്‍ണാടക സര്‍ക്കാര്‍ വ്യോമയാന മന്ത്രാലയത്തോട് അഭ്യര്‍ഥിച്ചത്.
കിട്ടുറിന്റെ റാണി എന്ന പേരില്‍ പ്രശസ്തയാണ് ചന്നമ്മ. 1800കളില്‍ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്കെതിരെ ചന്നമ്മ പോരാട്ടം നയിച്ചിട്ടുണ്ട്. ചന്നമ്മയുടെ സേനാനായകനാണ് രായണ്ണ. നേരത്തെ യു.പിയില്‍ സ്ഥലങ്ങളുടെ പേര് മാറ്റിയത് വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.
https://www.facebook.com/Malayalivartha






















