ഹനുമാന്റെ ജാതിയും മതത്തെയും കുറിച്ച് പുതിയ വെളിപ്പെടുത്തലുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരം

ഹനുമാന്റെ ജാതിയും മതത്തെയും കുറിച്ച് പുതിയ വെളിപ്പെടുത്തലുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരമായ ചേതന്‍ ചൗഹാന്‍ രംഗത്ത്. ഇപ്പോള്‍ ഹനുമാന്റെ ജാതിയും മതത്തെയും കുറിച്ച് ഉത്തര്‍പ്രദേശില്‍ ചര്‍ച്ചകള്‍ നടക്കുന്ന സമയം ആണിത്. പക്ഷേ ബിജെപി നേതാക്കളെ പോലെ മണ്ടത്തരം അല്ല അദ്ദേഹം വിളമ്ബാന്‍ ഉദ്ദേശിച്ചത്.
ഇന്ത്യയിലെ കായിക താരങ്ങള്‍ എല്ലാം ആരാധിക്കുന്ന ഒരാള്‍ ആണ് ഹനുമാന്‍ എന്നും ശത്രുക്കളുമായി മല്ലയുദ്ധം നടത്തിയിരുന്ന കായിക താരമാണ് അദ്ദേഹമെന്നും ചേതന്‍ പറയുന്നു.ഇവര്‍ ആരും ഹനുമാന്റെ ജാതിയോ മതമോ നോക്കിയല്ല ആരാധിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജസ്ഥാനിലെ മാല്‍പുര മണ്ഡലത്തില്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഹനുമാന്‍ ദളിതനാണെന്ന് യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു.അദ്ദേഹം ഹിന്ദുവല്ല മുസ്ലീം ആണെന്നാണ് ബിജെപി നേതാവ് ബുക്കാല്‍ നവാബ് പറഞ്ഞത്.
https://www.facebook.com/Malayalivartha






















