Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

ഗുജറാത്ത് ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തകര്‍പ്പന്‍ വിജയം; ബാവലിയയുടെ വിജയത്തോടെ ഗുജറാത്ത് നിയമസഭയില്‍ ബി.ജെ.പിയുടെ അംഗബലം നൂറായി

23 DECEMBER 2018 08:10 PM IST
മലയാളി വാര്‍ത്ത

ഗുജറാത്ത് ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് തകര്‍പ്പന്‍ വിജയം. ബി.ജെ.പി സ്ഥാനാര്‍ഥി കുംവര്‍ജി ബവാലിയാണ് കോണ്‍ഗ്രസിന്റെ അവ്‌സറിനെ 19000ലധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തിയത്. ഗുജറാത്തിലെ ജസ്ദാണ്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് എം.എല്‍.എ ആയിരുന്ന കുംവര്‍ജി ബാവലിയ രാജിവെച്ച് ബി.ജെ.പി.യില്‍ ചേര്‍ന്നതോടെയാണ് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ബി.ജെ.പിയില്‍ ചേര്‍ന്നതോടെ കുംവര്‍ജി ബാവലിയക്ക് ജലവിഭവ വകുപ്പു മന്ത്രിസ്ഥാനവും ലഭിച്ചിരുന്നു. ബാവലിയയുടെ വിജയത്തോടെ ഗുജറാത്ത് നിയമസഭയില്‍ ബി.ജെ.പിയുടെ അംഗബലം നൂറായി. ഒ.ബി.സി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന കോലി സമുദായത്തിന് നിര്‍ണായക സ്വാധീനമുള്ള മണ്ഡലമാണ് ജസ്ദാണ്‍. കോലി സമുദായ നേതാവു കൂടിയാണ് ബാവലിയ. ജസ്ദാണില്‍ നിന്ന് കോണ്‍ഗ്രസ് പ്രതിനിധിയായി ബാവലിയ അഞ്ചുവട്ടം നിയമസഭയിലെത്തിയിട്ടുണ്ട്.

മണ്ഡലം രൂപീകരിച്ച ശേഷം നടന്ന 14 തെരഞ്ഞെടുപ്പുകളില്‍ ഒമ്ബതിലും കോണ്‍ഗ്രസായിരുന്നു ജയിച്ചിരുന്നത്. നാലുതവണ സ്വതന്ത്രരും ഒറ്റത്തവണ ബി.ജെ.പി.യും ജയിച്ചു. കോണ്‍ഗ്രസിന്റെ ഒമ്ബതു വിജയങ്ങളില്‍ അഞ്ചും കുംവര്‍ജി ബാവലിയയിലൂടെയായിരുന്നു. ബാവലിയ ലോക്‌സഭാംഗമായപ്പോള്‍ വന്ന ഒരു ഉപതെരഞ്ഞെടുപ്പില്‍ മാത്രമാണ് ബി.ജെ.പിക്ക് ജയിക്കാനായത്.

1960ല്‍ സംസ്ഥാന രൂപീകരണത്തിനു ശേഷം മണ്ഡലത്തില്‍ ബിജെപിയുടെ മൂന്നാമത്തെ മാത്രം ജയമാണ് ഇത്. രാജ്‌കോട്ട് ജില്ലയിലെ സീറ്റിലേക്ക് ഡിസംബര്‍ 20നാണ് വോട്ടെടുപ്പ് നടന്നത്. 71.27 ശതമാനമായിരുന്നു പോളിങ്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് തിരഞ്ഞെടുപ്പുകളിലെ തോല്‍വിയുടെ പശ്ചാത്തലത്തില്‍ ബിജെപിക്ക് അഭിമാന പോരാട്ടമായിരുന്നു ഗുജറാത്തിലേത്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ഗുജറാത്തില്‍ 26 സീറ്റുകളും നേടുമെന്ന് മുഖ്യമന്ത്രി വിജയ് രൂപാണി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ജനങ്ങള്‍ വീണ്ടും അധികാരത്തിലേറ്റുമെന്നും രൂപാണി അവകാശപ്പെട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിച്ചു  (4 hours ago)

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം  (4 hours ago)

കളിക്കുന്നതിനിടെ സ്റ്റീല്‍ ബോംബ് പൊട്ടി 13 വയസ്സുകാരന് പരുക്ക്  (4 hours ago)

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ ജയം  (5 hours ago)

ലൈംഗിക അതിക്രമത്തിനിരയായ മലയാളി യുവതി മരിച്ചു  (6 hours ago)

ക്ലിഫ് ഹൗസില്‍നിന്ന് ഒഴിയാന്‍ തയാറായി പിണറായി വിജയന്‍  (6 hours ago)

വാണിജ്യ സിലിണ്ടര്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് നാളെ ഹോട്ടലുകള്‍ പണിമുടക്കും  (7 hours ago)

ടിവികെ അധ്യക്ഷന്‍ വിജയ് കോണ്‍ഗ്രസ് പിന്തുണ തേടി; കോണ്‍ഗ്രസ് ഘടകം നാളെ ചെന്നൈയില്‍ യോഗം ചേരും  (7 hours ago)

വി ഡി സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്പ്  (7 hours ago)

പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ അന്തരിച്ചു  (7 hours ago)

വിജയ്ക്കും ടിവികെ ടീമിനും അഭിനന്ദനങ്ങള്‍ അറിയിച്ച് തമിഴ് നടിയും ബിജെപി നേതാവുമായ ഖുശ്ബു  (8 hours ago)

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു  (8 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 10 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത് 2000 വോട്ടില്‍ താഴെ  (8 hours ago)

നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്  (9 hours ago)

ഇടതുപക്ഷത്തിന്റെ അഹന്തയാണ് പരാജയത്തിന് കാരണമെന്ന് എ.കെ. ആന്റണി  (9 hours ago)

Malayali Vartha Recommends