നവജാത ശിശുവിനെ ട്രെയിനിലെ ടോയ്ലെറ്റില് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി
നവജാത ശിശുവിനെ ട്രെയിനിലെ ടോയ്ലെറ്റില് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ ആണ് ശുചീകരണ തൊഴിലാളികള്‍ കുഞ്ഞിനെ കണ്ടത്. തൊഴിലാളികള്‍ കുഞ്ഞിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. ഇന്നലെ വൈകുന്നേരം അമൃത്സര്ഹൗറ എക്സ്പ്രസില്‍ ആണ് സംഭവം നടന്നത്. കൊടും തണുപ്പില്‍ ഉപേക്ഷിച്ചിട്ടും കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
കുട്ടിയുടെ ശരീരത്തില്‍ വസ്ത്രങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. കുട്ടിയുടെ കഴുത്തില്‍ ഷാള്‍ ചുറ്റിയിട്ടുണ്ടായിരുന്നു. ആശുപത്രിയില്‍ എത്തുമ്ബോള്‍ കുട്ടി തണുത്ത് വിറയ്ക്കുകയായിരുന്നുവെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ആരാണ് കുഞ്ഞിനെ ട്രെയിനില്‍ ഉപേക്ഷിച്ചതെന്നറിയാന്‍ പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ്. കഴുത്തില്‍ ഷാള്‍ ഇട്ടിരുന്നത് കുഞ്ഞിനെ കൊല്ലാന്‍ ആണോയെന്നും സംശയം ഉണ്ട്.
https://www.facebook.com/Malayalivartha