രാജസ്ഥാനില്‍ അശോക് ഗെഹ്ലോട്ട് മന്ത്രിസഭയിലെ 23 മന്ത്രിമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
രാജസ്ഥാനില്‍ അശോക് ഗെഹ്ലോട്ട് മന്ത്രിസഭയിലെ 23 മന്ത്രിമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. 13 കാബിനറ്റ് മന്ത്രിമാരും പത്ത് സ്റ്റേറ്റ് മന്ത്രിമാരുമാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നത്. രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ മന്ത്രിമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. രാജസ്ഥാനില്‍ അശോക് ഗെഹ്ലോട്ട് മുഖ്യമന്ത്രിയായും സച്ചിന് പൈലറ്റ് ഉപമുഖ്യമന്ത്രിയായും ഡിസംബര്‍ 17ന് സത്യപ്രതിജ്ഞ ചെയ്തിരുന്നു.
മൂന്ന് ദിവസം ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചകള്‍ക്കുശേഷമാണ് മന്ത്രിമാരുടെ പട്ടിക തയാറാക്കിയത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായും ഗെഹ്ലോട്ടും പൈലറ്റും ചര്‍ച്ചകള്‍ നടത്തിയിരുന്നു.
"
https://www.facebook.com/Malayalivartha