ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസുമായി പോയ ബസ് അപകടത്തില്‍പ്പെട്ട് ഒരു മരണം, 24 പേര്‍ക്ക് പരിക്ക്
ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസുമായി പോയ ബസ് അപകടത്തില്‍പ്പെട്ട ഒരാള്‍ മരിച്ചു. 24 പേര്‍ക്ക് പരിക്കേറ്റു. 35 പേരുമായി പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. ജമ്മുശ്രീനഗര്‍ ഹൈവേയില്‍ രംഭാന്‍ ജില്ലയിലാണ് അപകടമുണ്ടായത്.
യാത്രക്കിടെ ബസ് കൊക്കയിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റവരെ ഹെലികോപ്ടര്‍ മാര്‍ഗം സംഭവസ്ഥലത്ത് നിന്ന് മാറ്റാനുള്ള ശ്രമങ്ങള്‍ നടത്തുകയാണെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
https://www.facebook.com/Malayalivartha