Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

'പഠിപ്പിസ്റ്റുകള്‍' രാഷ്ട്രീയരംഗത്തിറങ്ങാന്‍ മടിക്കുന്നില്ല, രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ വിദ്യാസമ്പന്നരായ മന്ത്രിമാരാല്‍ തിളങ്ങുന്നു

26 DECEMBER 2018 11:41 AM IST
മലയാളി വാര്‍ത്ത

രാജസ്ഥാനില്‍ കഴിഞ്ഞദിവസം മന്ത്രിമാരുടെ സത്യപ്രതിജ്ഞ നടന്നപ്പോള്‍ ശ്രദ്ധിക്കപ്പെട്ട ഒരു കാര്യം, മന്ത്രിമാരാകാന്‍ തെരഞ്ഞെടുക്കപ്പെട്ടവരുടെ വിദ്യാഭ്യാസയോഗ്യതയാണ്. മൂന്ന് പിഎച്ച്ഡിക്കാര്‍, ആറ് എല്‍എല്‍ബിക്കാര്‍, രണ്ട് എംബിഎക്കാര്‍, ഒരു എന്‍ജിനീയറിങ്ങുകാരന്‍... ഇങ്ങനെ വിദ്യാസമ്പന്നരായ മന്ത്രിമാരാല്‍ തിളങ്ങുകയാണ് രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍.

ബി.ഡി.കല്ല, രഘു ശര്‍മ, സുഭാഷ് ഗാര്‍ഗ് എന്നിവരാണു പിഎച്ച്ഡിയുള്ള മന്ത്രിമാര്‍. ഇതില്‍ കല്ലയ്ക്കും രഘു ശര്‍മയ്ക്കും എല്‍എല്‍ബിയുമുണ്ട്. ശാന്തികുമാര്‍ ധരിവാള്‍, ഗോവിന്ദ് സിങ് ദോത്താസര, സുക്‌റാം ബിഷ്‌നോയ്, ടിക്കാറാം ജുല്ലി എന്നിവര്‍ക്കും എല്‍എല്‍ബി ബിരുദമുണ്ട്. മന്ത്രിസഭയിലെ ഏക വനിതാ അംഗമായ മമത ഭൂപേഷ്, രഘു ശര്‍മ എന്നിവര്‍ എംബിഎ ഡിഗ്രിക്കാരാണ്. രമേഷ് ചന്ദ് മീണയാണ് ഏക എന്‍ജിനീയറിങ് ബിരുദധാരി.

സയന്‍സില്‍ ബിരുദം , എല്‍എല്‍എബി, എക്കണോമിക്‌സില്‍ ബിരുദാനന്തരബിരുദം, എന്നിവയാണ് മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ വിദ്യാഭ്യാസ യോഗ്യത. ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളജില്‍നിന്ന് ഇംഗ്ലിഷ് സാഹിത്യത്തില്‍ ബിരുദം, യുഎസിലെ പെന്‍സില്‍വാനിയ യൂണിവേഴ്‌സിറ്റിയില്‍നിന്ന് എംബിഎ, എന്നിവയാണ് ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റിന്റെ യോഗ്യതകള്‍.

ഉദയ് ലാല്‍, അര്‍ജുന്‍ ബാംനിയ (ഡിഗ്രി പൂര്‍ത്തിയാക്കിയില്ല), ഭജന്‍ലാല്‍ ജാദവ് (10–ാം ക്ലാസ്), അഞ്ചു പേര്‍ക്കു സീനിയര്‍ സെക്കന്‍ഡറി എന്നിങ്ങനെയാണു മറ്റുള്ളവരുടെ വിദ്യാഭ്യാസ യോഗ്യത. എട്ടു മന്ത്രിമാര്‍ക്കെതിരെ കേസുകളുണ്ട്. യുവമന്ത്രിമാരിലൊരാളായ അശോക് ചന്ദനയ്‌ക്കെതിരെയാണു കൂടുതല്‍ കേസ്, 10.

മന്ത്രിമാരായ നാലുപേര്‍ക്ക് സമൂഹമാധ്യമത്തില്‍ അക്കൗണ്ട് ഇല്ലെന്നാണ് സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയത്. ആറു പേര്‍ ഫെയ്‌സ്ബുക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം തുടങ്ങിയവയില്‍ സജീവമാണ്. ഫെയ്‌സ്ബുക് മാത്രമുള്ളവരും, ഇതിനൊപ്പം ട്വിറ്ററും കൈകാര്യം ചെയ്യുന്ന മന്ത്രിമാരുമുണ്ട്.

സംസ്ഥാനത്തു മന്ത്രിസഭാ വിപുലീകരണം ഉടനുണ്ടായേക്കുമെന്ന സൂചന നല്‍കി ഉപമുഖ്യമന്ത്രിയും രാജസ്ഥാന്‍ കോണ്‍ഗ്രസ് അധ്യക്ഷനുമായ സച്ചിന്‍ പൈലറ്റ്. മന്ത്രിസഭയില്‍നിന്ന് ഒഴിവാക്കപ്പെട്ടതിന്റെ പേരില്‍ പല മുതിര്‍ന്ന നേതാക്കളും അതൃപ്തി പ്രകടിപ്പിച്ച പശ്ചാത്തലത്തിലാണു പ്രസ്താവന.

മന്ത്രിസഭയില്‍ സംസ്ഥാനത്തെ എല്ലാ വിഭാഗക്കാര്‍ക്കും പ്രാതിനിധ്യം വേണം. ഇപ്പോള്‍ നടന്നത് മന്ത്രിസഭയുടെ ആദ്യ വികസനമാണ്. അടുത്ത വിപുലീകരണത്തില്‍ കൂടുതല്‍ പേര്‍ക്ക് അവസരങ്ങള്‍ കിട്ടിയേക്കും സച്ചിന്‍ പൈലറ്റ് പറഞ്ഞു. 23 മന്ത്രിമാരില്‍ 18 പേരും പുതുമുഖങ്ങളാണ്. പരമാവധി 30 പേരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിച്ചു  (4 hours ago)

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം  (5 hours ago)

കളിക്കുന്നതിനിടെ സ്റ്റീല്‍ ബോംബ് പൊട്ടി 13 വയസ്സുകാരന് പരുക്ക്  (5 hours ago)

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ ജയം  (6 hours ago)

ലൈംഗിക അതിക്രമത്തിനിരയായ മലയാളി യുവതി മരിച്ചു  (6 hours ago)

ക്ലിഫ് ഹൗസില്‍നിന്ന് ഒഴിയാന്‍ തയാറായി പിണറായി വിജയന്‍  (6 hours ago)

വാണിജ്യ സിലിണ്ടര്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് നാളെ ഹോട്ടലുകള്‍ പണിമുടക്കും  (7 hours ago)

ടിവികെ അധ്യക്ഷന്‍ വിജയ് കോണ്‍ഗ്രസ് പിന്തുണ തേടി; കോണ്‍ഗ്രസ് ഘടകം നാളെ ചെന്നൈയില്‍ യോഗം ചേരും  (7 hours ago)

വി ഡി സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്പ്  (7 hours ago)

പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ അന്തരിച്ചു  (8 hours ago)

വിജയ്ക്കും ടിവികെ ടീമിനും അഭിനന്ദനങ്ങള്‍ അറിയിച്ച് തമിഴ് നടിയും ബിജെപി നേതാവുമായ ഖുശ്ബു  (8 hours ago)

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു  (8 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 10 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത് 2000 വോട്ടില്‍ താഴെ  (8 hours ago)

നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്  (10 hours ago)

ഇടതുപക്ഷത്തിന്റെ അഹന്തയാണ് പരാജയത്തിന് കാരണമെന്ന് എ.കെ. ആന്റണി  (10 hours ago)

Malayali Vartha Recommends