അയോധ്യ കേസ് വേഗത്തില്‍ തീര്‍പ്പാക്കണമെന്ന് സുപ്രീംകോടതിക്ക് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കി കേന്ദ്രം
അയോധ്യ കേസ് വേഗത്തില്‍ തീര്‍പ്പാക്കണമെന്ന് സുപ്രീംകോടതിക്ക് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കി കേന്ദ്രം. ശബരിമലകേസ് വേഗം തീര്‍പ്പാക്കിയ കോടതി എന്തിന് ഇക്കാര്യത്തില്‍ മടികാണിക്കുന്നുവെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ചോദിച്ചു. അയോദ്ധ്യാ കേസില്‍ അടുത്ത മാസം നാലിന് വാദം കേള്‍ക്കാനിരിക്കെയാണ് നിയമമന്ത്രിയുടെ സമ്മര്‍ദ്ദം. സമയബന്ധിതമായി വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജിയിലാണ് വാദം കേള്‍ക്കുക.
കേസ് തീര്‍പ്പാക്കി രാമക്ഷേത്രം നിര്‍മ്മിക്കണമെന്നാണ് ആര്‍എസ്എസ് ആവശ്യപ്പെട്ടിരുന്നതും. കേസ് നേരത്തെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് അഖില ഭാരതീയ ഹിന്ദു മഹാസഭ നല്കിയ ഹര്‍ജി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ ബഞ്ച് തള്ളിയിരുന്നു.
https://www.facebook.com/Malayalivartha