അസമിലെ ബോഗിബീല്‍ പാലത്തിന്റെ ഉദ്ഘാടനത്തിന് തന്നെ ക്ഷണിക്കാത്തതില്‍ വിഷമമുണ്ടെന്ന് മുന്‍പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡ
അസമിലെ ബോഗിബീല്‍ പാലത്തിന്റെ ഉദ്ഘാടനത്തിന് തന്നെ ക്ഷണിക്കാത്തതില്‍ വിഷമമുണ്ടെന്ന് മുന്‍പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡ. രാജ്യത്തെ ഏറ്റവും വലിയ റെയില്‍ റോഡ് പാലമാണിത്. 5900 കോടി രൂപ ചെലവില്‍ ബ്രഹ്മപുത്ര നദിക്ക് കുറകെ നിര്‍മിച്ച 4.9 കിലോമീറ്റര്‍ ദൂരമുള്ള പാലം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം ചെയ്തത്. 1997ല്‍ പ്രധാനമന്ത്രിയായിരിക്കെ ദേവഗൗഡയാണ് പാലത്തിന് തറക്കല്ലിട്ടത്. കാശ്മീരിലേക്കുള്ള റെയില്‍ പാത, ഡല്‍ഹി മെട്രോ, ബോഗിബീല്‍ റെയില്‍ റോഡ് പാലം എന്നിവ താന്‍ പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ അംഗീകരിച്ച പദ്ധതികളാണ്.
എല്ലാ പദ്ധതികള്‍ക്കും 100 കോടി രൂപ വീതം അനുവദിക്കുകയും തറക്കല്ലിടുകയും ചെയ്തു. ജനങ്ങള്‍ ഇന്ന് അതെല്ലാം മറന്നിരിക്കുന്നുവെന്നും ദേവഗൗഡ പറഞ്ഞു. ദേമാജിദിബ്രുഗഢ് ജില്ലകളെ ബന്ധിപ്പിക്കുന്ന മേല്‍പ്പാലം അരുണാചല്‍ പ്രദേശ് അസം യാത്ര എളുപ്പത്തിലാക്കും. ഈ പാലം വന്നതോടെ 140 കിലോമീറ്റര്‍ ദൂരം (നാല് മണിക്കൂര്‍) യാത്ര ഇനി 4.94 കിലോമീറ്ററായി ചുരുങ്ങും.
ഡല്‍ഹിയില്‍ നിന്ന് ദിബ്രുഗഡിലേക്കുള്ള ട്രെയിന്‍ യാത്ര ഇനി മൂന്ന് മണിക്കൂര്‍ കുറയും. മൂന്ന് വരി റോഡ് മുകളിലും താഴെ ഇരട്ട റെയില്‍ പാതാണ് പാലം. ഏഷ്യയിലെ രണ്ടാമത്തെ ഏറ്റവും നീളം കൂടിയ റെയില്‍ റോഡ് കൂടിയാണ് ഈ പാലം.
"
https://www.facebook.com/Malayalivartha