Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

മഹാരാഷ്ട്രയിൽ ബിജെപിക്ക് വീണ്ടും തിരിച്ചടി ;ഒരാള്‍ എല്ലാക്കാലവും ഒരു പാര്‍ട്ടിയില്‍ തന്നെ തുടരണമെന്നില്ല;ആർക്കും അത് മുന്‍കൂട്ടി നിശ്ചയിക്കാനാവില്ല;ബിജെപി വിടാനൊരുങ്ങി മുതിർന്ന നേതാവ് ഏക്‌നാഥ് ഖഡ്‌സെ; കോണ്‍ഗ്രസിലേക്കെന്ന് സൂചന

26 DECEMBER 2018 08:38 PM IST
മലയാളി വാര്‍ത്ത

മഹാരാഷ്ട്രയിലെ മുന്‍ മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ഏകനാഥ് ഖഡ്‌സെ പാര്‍ട്ടി വിടാൻ ഒരുങ്ങുന്നതായി സൂചന . ഫഡ്‌നാവിസ് ഭരണകാലത്ത് ഒതുക്കാന്‍ ശ്രമിച്ചതോടെയാണ് ബിജെപി വിടുകയാണെന്ന സൂചന നല്‍കി ഖഡ്‌സേയുടെ പരസ്യ പ്രസ്താവന.ലേവ പട്ടേല്‍ സമുദായം സംഘടിപ്പിച്ച പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്. കോണ്‍ഗ്രസ് മുന്‍ എംപി ഉല്‍ഹാസ്‌ പാട്ടില്‍ കൂടി പങ്കെടുത്ത പരിപാടിയിലായിരുന്നു ഖഡ്‌സെയുടെ പ്രസ്താവന.

സമുദായത്തെ ശക്തിപ്പെടുത്താന്‍ അനീതിക്കെതിരെ എല്ലാവരും ഒന്നിച്ച് നില്‍ക്കുന്നതിന് പകരമായി മറ്റൊന്നുമില്ല. ജീവിത പ്രശ്‌നങ്ങളുമായി മുന്നോട്ട് പോകുമ്പോള്‍ രാഷ്ട്രീയത്തെ ഒരു വശത്തേക്ക് മാറ്റി നിര്‍ത്തേണ്ടി വരും. 'ആര്‍ക്കും സ്ഥിരമായി ഒരു പാര്‍ട്ടിയുടേയും മേല്‍വിലാസമില്ല. ഒരു പാര്‍ട്ടിയില്‍ തന്നെ എല്ലാക്കാലവും തുടരണമെന്നുമില്ല, ആര്‍ക്കും അത് പ്രവചിക്കാനാകില്ല.' അതിനാല്‍ ആരും ഒന്നും ചോദ്യം ചെയ്യില്ല എന്ന ധാരണ വേണ്ട.-ഖഡ്‌സെ പറഞ്ഞു.

ചടങ്ങില്‍ പങ്കെടുത്ത മുന്‍ കോണ്‍ഗ്രസ് എം.പി ഉല്‍ഹാസ് പാട്ടില്‍ ഖഡ്‌സെയെ കോണ്‍ഗ്രസിലേക്ക് ക്ഷണിക്കുകയും ചെയ്തു. ഖഡ്‌സെയോട് കടുത്ത അനീതിയാണ് പാര്‍ട്ടി കാട്ടിയതെന്നും ഉല്‍ഹാസ് കുറ്റപ്പെടുത്തി. പിന്നീട് സംസാരിച്ച ഖഡ്‌സെ അനീതിക്കെതിരെ യോജിച്ച പോരാട്ടം വേണമെന്നും ഒന്നിച്ച്‌ നിന്നാലേ അവര്‍ നമ്മുടെ ശക്തി തിരിച്ചറിയൂവെന്നും അഭിപ്രായപ്പെട്ടു.

അനീതിക്കെതിരേ യോജിച്ച പോരാട്ടം വേണമെന്നും ഒന്നിച്ച് നിന്നാലേ അവര്‍ നമ്മുടെ ശക്തി തിരിച്ചറിയൂവെന്നും ഖഡ്‌സെ പറഞ്ഞു. സമുദായത്തെ ശക്തിപ്പെടുത്താന്‍ അനീതിക്കെതിരെ എല്ലാവരും ഒന്നിച്ച് നിന്ന് പോരാടാന്‍ ആഹ്വാനം ചെയ്തു.

ലേവ പാട്ടീല്‍ സമുദായത്തില്‍ നിന്നുള്ള ശക്തനായ നേതാവാണ് ഖഡ്‌സെ. ഏക്‌നാഥ് ഖഡ്‌സെ മുന്‍ റവന്യു മന്ത്രിയായിരുന്നെങ്കിലും എംഐഡിസി ഭൂമി കുംഭകോണ ആരോപണങ്ങളില്‍ 2016ല്‍ രാജിവെയ്‌ക്കേണ്ടി വരികയായിരുന്നു. ഫഡ്‌നാവിസ് മന്ത്രിസഭയില്‍ നിന്ന് പുറത്തായതില്‍ പിന്നെ ഖഡ്‌സേയ്ക്ക് പഴയ പ്രതാപത്തിലേക്ക് എത്താനായില്ല. കഴിഞ്ഞ കോണ്‍ഗ്രസ്-എന്‍സിപി ഭരണകാലത്ത് പ്രതിപക്ഷ നേതാവുമായിരുന്നു. ബിജെപിയിലെ ആദ്യകാല നേതാക്കളില്‍ ഒരാളായ ഖഡ്‌സെ ബിജെപി-ശിവസേന സര്‍ക്കാരുകളില്‍ കൃഷി, ധനകാര്യം, റവന്യു തുടങ്ങിയ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. കര്‍ഷക കുടുംബത്തില്‍ ജനിച്ച ഖഡ്‌സെ മഹാരാഷ്ട്രയിലെ കര്‍ഷക സമരങ്ങളുടെ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചിട്ടുണ്ട്. ജലസേചന മന്ത്രിയും മുഖ്യമന്ത്രി ഫഡ്നാവിസിന്റെ അടുത്തയാളുമായ ഗിരീഷ് മഹാജന്‍ പാര്‍ട്ടിയില്‍ കരുത്തനായതോടെയാണ് ഖഡ്സെയ്ക്ക് പാര്‍ട്ടിയില്‍ സ്വാധീനം കുറഞ്ഞത്.

ഭരണം പിടിക്കാനായി കോണ്‍ഗ്രസ് അടക്കം മറ്റ് പാര്‍ട്ടികളില്‍ നിന്ന് എംഎല്‍എമാരെ ചാക്കിട്ടുപിടിച്ച മോഡി- അമിത് ഷാ കുതന്ത്രങ്ങള്‍ ഇപ്പോള്‍ പാര്‍ട്ടിക്ക് ബൂമറാങ് ആയി മാറിയിരിക്കുകയാണ്. ബിജെപി വിട്ട് മറ്റ് പാര്‍ട്ടികളിലേക്ക് മാറുന്ന നേതാക്കളുടെ എണ്ണം വര്‍ധിക്കുകയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിച്ചു  (4 hours ago)

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം  (5 hours ago)

കളിക്കുന്നതിനിടെ സ്റ്റീല്‍ ബോംബ് പൊട്ടി 13 വയസ്സുകാരന് പരുക്ക്  (5 hours ago)

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ ജയം  (6 hours ago)

ലൈംഗിക അതിക്രമത്തിനിരയായ മലയാളി യുവതി മരിച്ചു  (6 hours ago)

ക്ലിഫ് ഹൗസില്‍നിന്ന് ഒഴിയാന്‍ തയാറായി പിണറായി വിജയന്‍  (6 hours ago)

വാണിജ്യ സിലിണ്ടര്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് നാളെ ഹോട്ടലുകള്‍ പണിമുടക്കും  (7 hours ago)

ടിവികെ അധ്യക്ഷന്‍ വിജയ് കോണ്‍ഗ്രസ് പിന്തുണ തേടി; കോണ്‍ഗ്രസ് ഘടകം നാളെ ചെന്നൈയില്‍ യോഗം ചേരും  (7 hours ago)

വി ഡി സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്പ്  (7 hours ago)

പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ അന്തരിച്ചു  (8 hours ago)

വിജയ്ക്കും ടിവികെ ടീമിനും അഭിനന്ദനങ്ങള്‍ അറിയിച്ച് തമിഴ് നടിയും ബിജെപി നേതാവുമായ ഖുശ്ബു  (8 hours ago)

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു  (8 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 10 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത് 2000 വോട്ടില്‍ താഴെ  (8 hours ago)

നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്  (10 hours ago)

ഇടതുപക്ഷത്തിന്റെ അഹന്തയാണ് പരാജയത്തിന് കാരണമെന്ന് എ.കെ. ആന്റണി  (10 hours ago)

Malayali Vartha Recommends