ഉത്തര്‍പ്രദേശിലെ കടുവ സംരക്ഷണ കേന്ദ്രത്തില്‍ മൃഗവേട്ട നടത്തിയ ഗോള്‍ഫ് താരം ജ്യോതിന്ധര്‍ സിങ് രന്ധാവ അറസ്റ്റില്‍
ഉത്തര്‍പ്രദേശിലെ കടുവ സംരക്ഷണ കേന്ദ്രത്തില്‍ മൃഗവേട്ട നടത്തിയ ഗോള്‍ഫ് താരം ജ്യോതിന്ധര്‍ സിങ് രന്ധാവ അറസ്റ്റില്‍. ബുധനാഴ്ച രാവിലെയാണ് ഉത്തര്‍പ്രദേശിലെ ബഹ്റിയയില്‍ നിന്നും ജ്യോതി രന്ധാവയെ അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്നും വേട്ടക്ക് ഉപയോഗിച്ചതെന്ന് കരുതുന്ന എ.22 റൈഫിളും ഹരിയാന രജിസ്ട്രേഷനിലുള്ള വാഹനവും പിടിച്ചെടുത്തു. ഇയാളുടെ കൂട്ടാളി മഹേഷ് വിരാജ്ധറിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ഇന്നലെയാണ് ജ്യോതി വനമേഖലയില്‍ കടന്ന് കാട്ടുകോഴിയെ വെടിവെച്ചു കൊന്നത്.
മൂന്നു ദിവസമായി മോട്ടിപുര് റേഞ്ചിലെ ടൈഗര്‍ റിസര്‍വിന് സമീപത്തായി കറങ്ങിയിരുന്ന ജ്യോതിയെ വനംവകുപ്പ് അധികൃതര്‍ നിരീക്ഷിച്ചു വന്നിരുന്നു. ടൈഗര്‍ റിസര്‍വിന് സമീപം ഇയാള്‍ക്ക് കൃഷിയിടമുണ്ട്. ഗോള്‍ഫ് താരമായ ജ്യോതി രന്ധാവ 2004 2009 കാലയളവില്‍ ലോക ഗോള്‍ഫ് റാങ്കിംഗില്‍ പല തവണ ആദ്യ 100 റാങ്ക് പട്ടികയില്‍ വന്നിരുന്നു.
https://www.facebook.com/Malayalivartha