മോദിക്കും യോഗിക്കുമെതിരെ മുദ്രാവാക്യം വിളിച്ച വികലാംഗനു നേരെ ബിജെപി നേതാവിന്റെ വടിപ്രയോഗം
പ്രധാനമന്ത്രി, യുപി മുഖ്യമന്ത്രി എന്നിവര്‍ക്കെതിരെ മുദ്രാവാക്യം വിളിച്ച വികലാംഗന് നേരെ ബിജെപി നേതാവിന്റെ ക്രൂര ആക്രമണം. ബി.ജെ.പി നേതാവ് മുഹമ്മദ് മിയാനാണ് വികലാംഗനായ 22-കാരന് മനോജ് ഗുജ്ജറിനെ വടി കൊണ്ട് വായില്‍ കുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്.
കാലിന് സ്വാധീനക്കുറവുള്ള മനോജിന്റെ വായില്‍ മിയാന്‍ വടി കൊണ്ടു കുത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇതിന് പിന്നാലെ വികലാംഗനായ മനോജ് ഗുജ്ജറിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.ബി.ജെപി സംഭാല്‍ ജില്ലാ പ്രസിഡന്റ് രാജേഷ് സിംഗാളിന്റെ മുന്നില്‍ വെച്ചായിരുന്നു ആക്രമണം.
അടുത്ത തെരഞ്ഞെടുപ്പില്‍ താന്‍ അഖിലേഷിന് മാത്രമേ വോട്ട് ചെയ്യൂ എന്ന് മനോജ് പറയുന്നുണ്ടായിരുന്നു. ഇതിന് പിന്നാലെ മിയാന്റെ തന്നെ നിര്‍ദ്ദേശപ്രകാരമാണ് മനോജിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
അതേസമയം സംഭവം വിവാദമയായതോടെ മാപ്പ് പറഞ്ഞ് മിയാന്‍ രംഗത്തെത്തി. മുതിര്‍ന്ന നേതാക്കളെ അസഭ്യം പറഞ്ഞതാണ് തന്നെ പ്രകോപിപ്പിച്ചതെന്നും അതിനാലാണ് അങ്ങനെ മോശമായി പെരുമാറിയതെന്നും മനോജിനോട ക്ഷമ ചോദിക്കുന്നുവെന്നും മിയാന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha