മുത്തലാഖ് ബില്‍ ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കും

മുത്തലാഖ് നിരോധിക്കുന്ന ബില്ലിന്മേല്‍ ഇന്ന് ലോക്‌സഭയില്‍ ചൂടേറിയ ചര്‍ച്ച നടക്കും. ബില്‍ പാസാക്കുന്നതിന് പിന്തുണയുമായി ബി.ജെ.പിയുടെ എല്ലാ അംഗങ്ങളും നിര്‍ബന്ധമായും ഹാജരാവണമെന്നു കാണിച്ച് പാര്‍ട്ടി വിപ് നല്‍കി. ലോക്‌സഭ ദിവസങ്ങളായി ബഹളത്തെ തുടര്‍ന്ന് സ്തംഭനത്തിലാണ്. എന്നാല്‍, മുത്തലാഖ് ബില്ലിന്മേല്‍ വ്യാഴാഴ്ച ചര്‍ച്ച നടത്തുന്നതിന് വിവിധ പ്രതിപക്ഷ പാര്‍ട്ടികള്‍ സമ്മതം അറിയിച്ചിരുന്നു.
ഒറ്റയടിക്ക് വിവാഹബന്ധം വേര്‍പെടുത്തുന്ന പുരുഷന് മൂന്നുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന മുസ്‌ലിം വനിത വിവാഹാവകാശ സംരക്ഷണ ബില്ലാണ് ലോക്‌സഭ ചര്‍ച്ചക്കെടുക്കുന്നത്.
https://www.facebook.com/Malayalivartha






















