മൈസൂരു ഹൈവേയിലെ ചന്നപട്ടണയില്‍ കെ.എസ്.ആര്‍.ടി.സി ബസിനുനേരെ യുവാവിന്റെ അതിക്രമം... ഇരുചക്രവാഹനം വിലങ്ങനെയിട്ട് ബസ് തടഞ്ഞ് ഡ്രൈവറെ മര്‍ദ്ദിക്കാന്‍ ശ്രമം

കെ.എസ്.ആര്‍.ടി.സി ബസിനുനേരെ യുവാവിന്റെ അതിക്രമം അതിരുകവിഞ്ഞു. ഇരുചക്ര വാഹനം വിലങ്ങനെയിട്ട് ബസ് തടഞ്ഞ യുവാവ് ഡ്രൈവറെ മര്‍ദിക്കാന്‍ ശ്രമിച്ചു. മൈസൂരു ഹൈവേയിലെ ചന്നപട്ടണയില്‍ ചൊവ്വാഴ്ച രാത്രി 11.30ഓടെയാണ് സംഭവം നടന്നത്. ബംഗളൂരുവില്‍നിന്ന് തലശ്ശേരിയിലേക്ക് പോയ സൂപ്പര്‍ എക്‌സ്പ്രസാണ് തടഞ്ഞത്. . സംഭവത്തിന്റെ വിഡിയോ ദൃശ്യം യാത്രക്കാരിലൊരാള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കുകയായിരുന്നു. ബസ് ചന്നപട്ടണ ഭാഗത്തെത്തിയപ്പോള്‍ വിജനമായ സ്ഥലത്തുവെച്ച് യുവാവ് കൈകാണിക്കുകയായിരുന്നു. പന്തികേട് തോന്നി ഡ്രൈവര്‍ ബസ് നിര്‍ത്താതെ പോയതായി യാത്രക്കാര്‍ പറഞ്ഞു.
യുവാവ് നിന്നിടത്ത് രണ്ട് ബൈക്കും ഒരു ഒമ്‌നി വാനുമുണ്ടായിരുന്നത്രെ. ഇതാണ് ഡ്രൈവര്‍ക്ക് സംശയം തോന്നാനിടയാക്കിയത്. ഇതോടെ നമ്പര്‍ പ്ലേറ്റില്ലാത്ത ബുള്ളറ്റില്‍ ബസിനെ പിന്തുടര്‍ന്ന യുവാവ് ബസിന് മുന്നില്‍ ബൈക്ക് വിലങ്ങനെയിട്ട് യാത്ര തടസ്സപ്പെടുത്തി. ബസിന്റെ ചില്ലുകള്‍ തകര്‍ക്കാനും ഡ്രൈവറെ മര്‍ദിക്കാനും ശ്രമംനടത്തി. പലവട്ടം ഇതാവര്‍ത്തിച്ചു. എന്നാല്‍, ഹൈവേ പൊലീസ് എത്തുന്നതുവരെ ബസ് ജീവനക്കാര്‍ വാതില്‍തുറന്നില്ല.
പൊലീസ് എത്തിയപ്പോഴാകട്ടെ തന്റെ ബൈക്കില്‍ ബസിടിച്ചെന്ന പരാതിയുമായി യുവാവ് രംഗത്തെത്തി. ബസിലുള്ളവരുടെ യാത്ര മുടങ്ങുമെന്നായതോടെ പൊലീസിനെ കാര്യം ബോധിപ്പിച്ചശേഷം പരാതിനല്‍കാതെ യാത്ര പുറപ്പെടുകയായിരുന്നു. യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബംഗളൂരുമൈസൂരു റൂട്ടിലും മൈസൂരുഹുന്‍സൂരു റൂട്ടിലും മൈസൂരുഗുണ്ടല്‍പേട്ട് റൂട്ടിലും മലയാളികളായ രാത്രി യാത്രക്കാര്‍ക്കുനേരെ അതിക്രമങ്ങള്‍ അരങ്ങേറാറുണ്ട്.
"
https://www.facebook.com/Malayalivartha





















