വോട്ടവകാശം വിനിയോഗിച്ച് രാജ്യത്തോട് ഉത്തരവാദിത്തം കാണിക്കണമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്; പതിനേഴാം ലോക്‌സഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ നമ്മളെല്ലാവരും വോട്ട് ചെയ്യാന്‍ തയാറാകണം

പതിനേഴാം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ടവകാശം വിനിയോഗിച്ച് രാജ്യത്തോടുള്ള ഉത്തരവാദിത്തം നിറവേറ്റാന്‍ എല്ലാവരും തയ്യാറാകണമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. റിപ്പബ്ലിക്ക് ദിനത്തോട് അനുബന്ധിച്ച് രാഷ്ട്രത്തെ അതിസംബോധന ചെയ്യുകയായിരുന്നു രാഷ്ട്രപതി.
ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്തം നിറവേറ്റാനുള്ള അവസരമാണിതെന്നും അദ്ദേഹം പറഞ്ഞു. 21ാം നൂറ്റാണ്ടില്‍ ജനിച്ചവര്‍ക്ക് വോട്ട് ചെയ്യാന്‍ കിട്ടുന്ന ആദ്യ അവസരമായിരിക്കും ഇതെന്ന പ്രത്യേകതയും ഇത്തവണത്തെ തിരഞ്ഞെടുപ്പിനുണ്ടെന്ന് രാഷ്ട്രപതി ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha






















