ഹൃദയാഘാതം വന്ന് വേദിയില്‍ ഒരാള്‍ വീണിട്ടും പ്രസംഗം തുടര്‍ന്ന് മോഡി; തെന്നിവീണ ഫോട്ടോഗ്രാഫറെ താങ്ങിപ്പിടിച്ച് രാഹുല്‍; ഇതാണ് മോദിയും രാഹുലും തമ്മിലുള്ള വ്യത്യാസമെന്ന് സോഷ്യല്‍ മീഡിയ

ഹൃദയാഘാതം വന്ന് വേദിയില്‍ ഒരാള്‍ വീണിട്ടും പ്രസംഗം തുടര്‍ന്ന് മോഡി; തെന്നിവീണ ഫോട്ടോഗ്രാഫറെ താങ്ങിപ്പിടിച്ച് രാഹുല്‍; ഇതാണ് മോദിയും രാഹുലും തമ്മിലുള്ള വ്യത്യാസമെന്ന് സോഷ്യല്‍ മീഡിയ.
ഒഡീഷയില്‍ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ ചിത്രം പകര്‍ത്തുന്നതിനിടെ കാല്‍തെന്നി വീണ ഫോട്ടോഗ്രാഫറെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പിടിച്ചുയര്‍ത്തുന്ന ദൃശ്യം വൈറലാകുന്നു. ഭുവനേശ്വറില്‍ രാഹുലിന്റെ സന്ദര്‍ശനം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ഫോട്ടോഗ്രാഫര്‍ ചിത്രങ്ങള്‍ പകര്‍ത്തികൊണ്ടിരിക്കെ അടിതെറ്റി പടികളിലൂടെ ഉരുണ്ട് വീഴുകയായിരുന്നു. മുന്നില്‍ നടക്കുകയായിരുന്ന രാഹുല്‍ പടികളിറങ്ങി വന്ന് ഫോട്ടോഗ്രാഫറെ പിടിച്ചെഴുന്നേല്‍പ്പിക്കുകയായിരുന്നു. എന്തുചെയ്യണമെന്നറിയാതെ ചുറ്റുമുള്ളവര്‍ പരുങ്ങിനിന്നപ്പോഴും സെക്കന്റുകള്‍ക്കുള്ളില്‍ രാഹുല്‍ സഹായത്തിനായി എത്തുകയും അദ്ദേഹത്തെ പിടിച്ചെഴുന്നേല്‍പ്പിക്കുകയുമായിരുന്നു. പൊലീസുദ്യോഗസ്ഥരും മറ്റു മാധ്യമപ്രവര്‍ത്തകരും വീണയാളുടെ അടുത്തേക്ക് വന്നതിനൊപ്പം രാഹുലും എത്തി ഇയാളെ കൈപിടിച്ചുയര്‍ത്തി. വേദിയില്‍ വീണ പൊലീസുകാരനെ തിരിഞ്ഞുനോക്കാതെ പ്രസംഗം തുടര്‍ന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ഇത് കാണണമെന്ന അടികുറിപ്പോടെ കോണ്‍ഗ്രസ് നേതാക്കള്‍ രാഹുലിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.
രാഹുലിന്റെ ഈ നടപടിയെ സോഷ്യല്‍ മീഡിയ ഒന്നടങ്കം അഭിനന്ദിച്ചു. എന്നാല്‍ ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒരു വീഡിയോ കൂടി ട്വിറ്ററില്‍ പ്രചരിക്കാന്‍ തുടങ്ങി. മോദി വേദിയില്‍ പ്രസംഗിക്കുന്നതിനിടെ മറ്റൊരാള്‍ ഹൃദയാഘാതം വന്ന് വീണിട്ടും മോദി പ്രസംഗം തുടരുന്നതാണ് വീഡിയോ. ഹന്‍സിബ എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് വീഡിയോ ഷെയര്‍ ചെയ്തത്. നിങ്ങള്‍ക്ക് സമീപനം നില്‍ക്കുന്ന ഒരാള്‍ ഹൃദയാഘാതം വന്ന് താഴെ വീണാല്‍ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം. നമ്മള്‍ ഉടന്‍ തന്നെ അദ്ദേഹത്തിന്റെ സഹായത്തിനായി എത്തും. എന്നാല്‍ മോദി ജീയോ എന്ന് പറഞ്ഞായിരുന്നു ചിലര്‍ മോദിയുടെ പ്രസംഗത്തിന്റെ വീഡിയോ ഷെയര്‍ ചെയ്തത്. ഇതാണ് മോദിയും രാഹുലും തമ്മിലുള്ള വ്യത്യാസമെന്ന് പറഞ്ഞാണ് പലരും ഈ വീഡിയോ ട്വിറ്ററില്‍ ഷെയര്‍ ചെയ്യുന്നത്
https://www.facebook.com/Malayalivartha






















