തെരഞ്ഞെടുപ്പ് കമ്മീഷനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി... തെരഞ്ഞെടുപ്പ് കമ്മീഷന്റെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും തെരഞ്ഞെടുപ്പ് നടത്തിപ്പ് ഏതൊരു ഇന്ത്യക്കാരനും അഭിമാനിക്കാവുന്നതാണെന്നും മോദി

തെരഞ്ഞെടുപ്പ് കമ്മീഷനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസം തോറുമുള്ള പ്രധാനമന്ത്രിയുടെ റേഡിയോ പ്രഭാഷണ പരിപാടിയായ മന്‍ കി ബാത്തിലാണ് മോദി കമ്മീഷനെ പ്രശംസിച്ചത്.
ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തെ ചൊല്ലിയുള്ള വിവാദങ്ങള്‍ക്കു പിന്നാലെയാണ് മോദിയുടെ പ്രതികരണം. തെരഞ്ഞെടുപ്പ് കമ്മീഷന്റെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും തെരഞ്ഞെടുപ്പ് നടത്തിപ്പ് ഏതൊരു ഇന്ത്യക്കാരനും അഭിമാനിക്കാവുന്നതാണെന്ന് മോദി പറഞ്ഞു.
ഹിമാചല്‍ പ്രദേശില്‍ പതിനയ്യായിരം അടി ഉയരത്തിലുള്ള സ്ഥലത്ത് പോലും ബൂത്ത് തയ്യാറാക്കുന്നത് കമ്മീഷന് അഭിമാനിക്കാവുന്ന നേട്ടമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു
https://www.facebook.com/Malayalivartha

























