ഡല്‍ഹി പീഡനം: ആപ് ഉപയോഗിച്ചുള്ള ടാക്‌സി സര്‍വീസുകള്‍ക്ക് നിരോധനം

വെള്ളിയാഴ്ച രാത്രിയില്‍ യാത്രക്കാരിയെ ഡ്രൈവര്‍ പീഡിപ്പിച്ച സംഭവത്തിന് പിന്നാലെ ഡല്‍ഹി സര്‍ക്കാര്‍ റൈഡ് ഷെയറിംഗ് സര്‍വീസുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. ആരോപണത്തിന് വിധേയരായ ഉബര്‍ ഉള്‍പ്പെടെ തലസ്ഥാനത്ത് ആപ്പ് അടിസ്ഥാനമാക്കിയുള്ള എല്ലാ ടാക്‌സി സര്‍വീസുകളും ഇതിലുള്‍പ്പെടുന്നതോടെ ഡല്‍ഹിയില്‍ യാത്രക്കാര്‍ വലയും.
ഉബറിന്റെയും മൊബൈല്‍ ആപ്‌സ് വഴി സേവനം ലഭ്യമാക്കുന്ന മറ്റ് ക്യാബ് സര്‍വീസുകളേയും കരിമ്പട്ടികയില്‍ പെടുത്താന്‍ ലഫ്റ്റ്‌നന്റ് ഗവര്‍ണര്‍ ഗതാഗത വകുപ്പിന് നിര്‍ദേശം നല്‍കിയതായിട്ടാണ് വിവരം. ഈസി ക്യാബ്, മെഗാ ക്യാബ്, മേരു ക്യാബ്, ചാന്‍സണ്‍ ക്യാബ്, യോ ക്യാബ്, എയര്‍ ക്യാബ് എന്നിങ്ങനെ റേഡിയോ ടാക്‌സി പ്രവര്‍ത്തിപ്പിക്കാന്‍ ലൈസന്‍സുള്ള എല്ലാ ക്യാബ് സര്‍വീസുകളേയും നിരോധനം ബാധിക്കും. ഉബര്‍ നിരോധിച്ചതിന് പിന്നാലെയാണ് മറ്റുള്ളവയേയും നിരോധിച്ചത്.
ഇതോടെ ആയിരക്കണക്കിന് ഡ്രൈവര്‍മാര്‍ക്ക് പണി പോകും. ഉബറിന് മാത്രം 3000 െ്രെഡവര്‍മാരുണ്ട്. പ്രമുഖ ടാക്‌സി സര്‍വീസുകളായ ടാക്‌സി ഫോര്‍ ഷുവര്‍, ഒലാ, ക്വിക്ക് ക്യാബ്, ഡല്‍ഹി ക്യാബ്, വെയ്ന്‍ ആന്റ് കോസി എന്നിവ കൂടി പ്രവര്‍ത്തനം നില്‍ക്കുന്നതോടെ ആയിരത്തില്‍പ്പരം ഡ്രൈവര്‍മാര്‍ കൂടി തൊഴില്‍ രഹിതരാകും.
യാത്രക്കാര്‍ക്ക് ഉബര്‍ വാഗ്ദാനം ചെയ്തിരുന്ന സുരക്ഷിതത്വം വെറും പൊള്ളത്തരമായിരുന്നെന്നാണ് ആരോപണം. പീഡനാരോപണം പുറത്ത് വന്നതിന് തൊട്ടു പിന്നാലെ ഉബറിന്റെ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തിരുന്നു. ടാക്‌സികള്‍ തങ്ങള്‍ ഒരിക്കലും പരിശോധിച്ചിരുന്നില്ലെന്ന് ഇവര്‍ വ്യക്തമാക്കുകയും ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















