ഇന്ത്യയും പാക്കിസ്ഥാനും പരസ്പരം ചര്‍ച്ച ചെയ്ത് പ്രശ്‌നങ്ങള്‍ പരിഹരിക്കണം; ആഭ്യര്‍ഥനയുമായി മലാല യൂസഫ്

ഇന്ത്യയും പാകിസ്ഥാനുമായുള്ള സംഘര്‍ഷഭരിതമായ അവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നൊബേല്‍ പുരസ്‌കാര ജേതാവ് മലാല യൂസഫ് സായി രംഗത്ത്. ഇന്ത്യയും പാക്കിസ്ഥാനും പരസ്പരം ചര്‍ച്ച ചെയ്ത് പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് മലാല യൂസഫിന്റെ ആവശ്യം ഇത്തരം ദുഷകരമായ സന്ദര്‍ഭങ്ങളില്‍ ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിച്ച് ശരിയായ നേതൃപാടവം തെളിയിക്കണമെന്നും മലാല ഇന്ത്യപാക് പ്രധാനമന്ത്രിമാരോട് അഭ്യര്‍ത്ഥിച്ചു. ട്വിറ്ററിലാണ് മലാല ഈകാര്യം വ്യക്തമാക്കിയത്.
'യുദ്ധക്കെടുതികളെ കുറിച്ച് അറിയാവുന്ന ആരും യുദ്ധം വേണമെന്നത് ശരിയായ തീരുമാനമെന്ന് പറയില്ല. ഒരിക്കല്‍ ആരംഭിച്ച് കഴിഞ്ഞാല്‍ പിന്നീട് അവസാനമില്ലാതെ അത് തുടര്‍ന്നുകൊണ്ടേയിരിക്കും. ലോകത്ത് നിലവിലുള്ള യുദ്ധംകൊണ്ട് ലക്ഷക്കണക്കിന് ആളുകളാണ് ദുരിതമനുഭവിക്കുന്നത്. നമുക്കിനിയുമൊരു യു?ദ്ധം വേണ്ട. ഒട്ടേറെപ്പേരുടെ ജീവനും സ്വത്തും നഷ്ടപ്പെടുന്നത് തടയാനായി ഇന്ത്യപാക് ചര്‍ച്ചയെ പിന്തുണയ്ക്കണമെന്ന് അന്താരാഷ്ട്രസമൂഹത്തോടും ആവശ്യപ്പെടുന്നു.' മലാല ട്വിറ്ററില്‍ കുറിച്ചു.
ഇന്ത്യ പാക് നേതാക്കന്‍മാര്‍ പരസ്പരം ഇരുന്ന്, കൈ കൊടുത്ത് നിലവിലെ പ്രശ്‌നങ്ങളും ദീര്‍ഘനാളായി നിലകൊള്ളുന്ന കശ്മീര്‍ വിഷയവും ചര്‍ച്ചയിലൂടെ പരിഹരിച്ച് ശരിയായ നേതൃപാടവം തെളിയിക്കണമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാനോടും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും അഭ്യര്‍ത്ഥിക്കുന്നത്. അതിര്‍ത്തിക്ക് അപ്പുറവും ഇപ്പുറവുമുള്ള ജനങ്ങളുടെ ജീവിതത്തെകുറിച്ച് ഉത്കണ്ഠപ്പെടുന്നതായും മലാല കൂട്ടിച്ചേര്‍ത്തു. അതേസമയം ഇന്നലെ പാകിസ്താന്റെ കസ്റ്റഡിലായ വ്യോമസേന പൈലറ്റ് അഭിനന്ദന്‍ വര്‍ധനവിനെ വിട്ട് തരണമെന്ന ആവശ്യം പലഭാഗത്തു നിന്നും ഉയരുകയാണ് 41 വര്‍ഷം ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായിരുന്ന എയര്‍മാര്‍ഷല്‍ സിംഹക്കുട്ടി വര്‍ത്തമാന്റെ മകനാണ് ഇന്നലെ പാകിസ്ഥാന്റെ പിടിയിലായ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന്‍. കാര്‍ഗില്‍ യുദ്ധസമയത്ത് കിഴക്കന്‍ മേഖലാ കമാന്‍ഡ് ചീഫായിരുന്ന സിംഹക്കുട്ടി 2001ലെ പാര്‍ലമെന്റ് ആക്രമണത്തിന് തിരിച്ചടി നല്‍കിയ ആളുമാണ്. ഇതിനിടെ അഭിനന്ദനെ സുരക്ഷിതനായി തിരികെയെത്തിക്കണമെന്ന് ബന്ധുക്കളും സുഹൃത്തുക്കളും കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha






















