ബ്രഹ്‌മാസ്‌ത്രം ഒരുങ്ങുന്നു; ഇന്‍ന്ത്യ പാക് സംഘര്‍ഷത്തിനിടെ രണ്ടു രാജ്യങ്ങളുടെയും വ്യോമശക്തിയെ കുറിച്ചൊരു അവലോകനം

പുല്‍വാമയിലെ ഭീകര ആക്രമണത്തിന് ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഉഭയ കക്ഷി ബന്ധങ്ങള്‍ സമ്മര്‍ദത്തിലായിരിക്കുകയാണ് . ഇരു രാജ്യങ്ങളുടെയും ആയുധ ശക്തിയെ കുറിച്ച് ഒരു താരതമ്യപഠനം നടത്തുകയാണെങ്കില്‍ പാകിസ്താനെ അപേക്ഷിച്ച് ഇന്ത്യയ്ക്ക് ജെറ്റ് സ്‌ക്വാഡ്രനുകള്‍ കൂടുതലാണ എന്നു പറയാം. ഇന്ത്യന്‍ എയര്‍ ഫോഴ്‌സിന് അംഗീകരിച്ചിട്ടുള്ളത് 42 സ്‌ക്വാഡ്രനുകള്‍ നിലനിര്‍ത്താനുള്ള അധികാരമാണ്. എന്നാല്‍ 2014-ല്‍ ഇത് 33 ആയി വെട്ടിച്ചുരുക്കിയിരുന്നു .പാക്കിസ്ഥാന്‍ എയര്‍ ഫോഴ്‌സിന് 25-നും 30-നും ഇടയില്‍ സ്‌ക്വാഡ്രനുകള്‍ ഉണ്ടെന്നാണ് കരുതപ്പെടുന്നത് .
ഒരു സൈനിക സ്‌ക്വാഡ്രനില്‍ സാധാരണയായി 12 മുതല്‍ 24 വരെ എയര്‍ ക്രാഫ്റ്റുകള്‍ ഉണ്ടാകാറുണ്ട് . 18 എയര്‍ ക്രാഫ്റ്റുമായി പ്രവര്‍ത്തിയ്ക്കുന്ന ചില സ്‌ക്വാഡ്രനുകളും ഇന്ത്യന്‍ എയര്‍ ഫോഴ്‌സിലുണ്ട് . എന്നാല്‍ ഏതു സമയത്തും ഈ മുഴുവന്‍ വിമാനങ്ങളും പ്രവര്‍ത്തന സജ്ജമായിരിയ്ക്കില്ല . വിമാനങ്ങളുടെ എണ്ണം കുറവായ സ്‌ക്വാഡ്രനുകളിലെ മൂന്നിലൊന്നു ഭാഗം വിമാനങ്ങളേയെ കേടുപാടുകള്‍ തീര്‍ക്കാനും മറ്റുമായി ഒരേസമയം മാറ്റുകയുള്ളൂ.
പാകിസ്ഥാന്‍ അതിര്‍ത്തിയ്ക്ക് അടുത്തായി, ഇന്ത്യന്‍ എയര്‍ ഫോഴ്‌സ് യുദ്ധ വിമാനങ്ങള്‍ക്കായുള്ള വ്യോമ താവളങ്ങളുടെ മാപ് ആണ് മുകളില്‍ കാണിച്ചിട്ടുള്ളത് . കൂടാതെ പാകിസ്ഥാന്റെ വ്യോമ കേന്ദ്രങ്ങളും ഓരോ സ്ഥലത്തും ഉള്ള സ്‌ക്വാഡ്രനുകളുടെ എണ്ണവുമാണ് കാണിച്ചിട്ടുള്ളത്. സ്‌ക്വാഡ്രനുകളുടെ വിവരവും എതു തരം ജെറ്റും ആണ് അവിടെ ഉള്ളത് എന്ന കാര്യങ്ങള്‍ മാത്രമാണ് ഇത് . ഹെലികോപ്റ്ററുകള്‍, മറ്റു വിമാനങ്ങള്‍ എന്നിവയുടെ കണക്കുകള്‍ ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടില്ല.
https://www.facebook.com/Malayalivartha






















