ഇസ്ലാമാബാദില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ബാലക്കോട്ടെ ഭീകരക്യാമ്പില്‍ നടക്കുന്ന സംഭവങ്ങള്‍ രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി

പാക്കിസ്ഥാനിലെ ബാലക്കോട്ടില്‍ ആറ് ഏക്കറിലായാണ് ജെയ്‌ഷെ മുഹമ്മദിന്റെ ഭീകര ക്യാമ്പ് വ്യാപിച്ച് കിടക്കുന്നതെന്ന് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി. ആധുനിക സൗകര്യങ്ങളുള്ള ആറ് കെട്ടിടങ്ങളില്‍ 600ലധികം ആളുകള്‍ക്ക് താമസിക്കാനാകും. പെണ്‍കുട്ടികളുടെ മദ്രസ പഠനകേന്ദ്രം എന്ന രീതിയിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ഇസ്്‌ലാമാബാദില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയാണിത്. പാക്കിസ്ഥാനിലെ വിദൂര ഗ്രാമങ്ങളില്‍ നിന്നും റിക്രൂട്ട് ചെയ്യുന്ന കൗമാരക്കാരെയും യുവാക്കളെയും ഇവിടെ എത്തിച്ചാണ് പരിശാലനം നല്‍കുന്നത്. പുലര്‍ച്ചെ മൂന്ന് മണിക്ക് ഇവര്‍ ഉണരും പിന്നെ നിസ്‌ക്കാരവും ഖുറാന്‍ പാരായണവും അതിന് ശേഷം മൂന്ന് മണിക്കൂര്‍ കഠിന പരിശീലനം. എ.കെ 47, മെഷീന്‍ ഗണ്‍, റോക്കറ്റ് ലോഞ്ചേഴ്‌സ്, ഗ്രനേഡ് ലോഞ്ചേഴ്‌സ്, വയര്‍ലെസ് സെറ്റ് എന്നിവ ഉപയോഗിക്കാനുള്ള പരിശീലനവും നല്‍കും.
അടിസ്ഥാന പരിശീലനങ്ങള്‍ കൂടാതെ ജിപിഎസും മാപ്പ് റീഡിഗും ആധുനികരീതിയിലുള്ള സാങ്കേതികവിദ്യകള്‍ ഉപയോഗിക്കാനും ട്രെയിനിംഗുണ്ട്. ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറുന്ന ഭാഗത്തെ ചിലയിടങ്ങളില്‍ വനമുള്ളതിനാല്‍ അപ്പെട്ടാല്‍ രകഷപെടുന്നതിനാണ് ഇത്തരം പരിശീലനങ്ങള്‍ നല്‍കുന്നത്. ഒഴിവ് സമയങ്ങളില്‍ ഫുട്‌ബോള്‍ കളിയിലാണ് ഇവര്‍ ഏര്‍പ്പെടുന്നത്. ശാരീരിത ക്ഷമതയും ഊര്‍ജ്ജസ്വലതയും നിലനിര്‍ത്തുന്നതിനും ലക്ഷ്യം കീഴടക്കാനുള്ള ഉള്‍ക്കരുത്ത് സമ്പാദിക്കാനും ഫുട്‌ബോള്‍ പോലെ ആസ്വാദ്യകരമായ മറ്റൊരു വിനോദം ഇല്ലാത്തതിനാലാണ് മ്യൂസിക് പോലും കേള്‍ക്കാന്‍ അനുവദിക്കാതെ കാല്‍പ്പന്തിലേക്ക് ശ്രദ്ധതിരിച്ചുവിടുന്നത്. ഭീകരക്യാമ്പുകള്‍ക്ക് അടുത്ത്കൂടെയാണ് ഖുനാര്‍ നദി ഒഴുകുന്നത്. അവിടെ നീന്തല്‍ ഉള്‍പ്പെടെയുള്ള അക്വാട്ടിക് പരിശീലനങ്ങളും നടത്തുന്നുണ്ട്. ജെയ്‌ഷെ മുഹമ്മദിന്റേതാണ് ക്യാമ്പെങ്കിലും പരിശീലനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് റിട്ടയേഡ് പാക് മിലിറ്ററി ഉദ്യോഗസ്ഥരാണെന്നും രഹസ്യാന്വേഷണവിഭാഗം കണ്ടെത്തിയിട്ടുണ്ട്.
ക്യാമ്പുകളിലെ ക്ലാസുകളില്‍ ബാബ്‌റിമസ്ജിദ് ആക്രമണത്തിന്റെ വീഡിയോയും 1999ല്‍ എയര്‍ ഇന്ത്യ വിമാനം കണ്ഠഹാറിലേക്ക് തട്ടിക്കൊണ്ട് പോയതിന്റെയും മസൂദ് അസറിനെ മോചിപ്പിച്ചതിന്റെയും ദൃശ്യങ്ങള്‍ കാണിക്കും. പുല്‍വാമ ആക്രമണത്തെ തുടര്‍ന്ന് ഇന്ത്യ പിടികൂടിയ ജെയ്‌ഷെ മുഹമ്മദ് ഭീകരരെ ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യങ്ങള്‍ വ്യക്തമായതെന്നും രഹസ്യാന്വേഷണ വിഭാഗം പറയുന്നു. കാശ്മീരില്‍ സൈന്യം സാധാരണക്കാര്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങളുടെ ദൃശ്യങ്ങളും കാണിക്കുന്നുണ്ടെന്നും ചോദ്യം ചെയ്യലില്‍ അവര്‍ പറഞ്ഞിട്ടുണ്ട്. ബാലക്കോട്ട് പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ പാക്ക് അധിനിവേശ കാശ്മീരിലെ കെല്ലില്‍ എത്തും അവിടെ നിന്ന് കുപ്പ്‌വാരയിലെ നാല് വഴികളിലൂടെ ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറും. ദുന്തിയാല്‍, കെയ്ന്താവാലി-മാഗം വനമേഖല, ലോബ-കെച്ച്മ, കാള്‍പോരാ ഈ സ്ഥലങ്ങളാണ് പ്രധാന നുഴഞ്ഞ്കയറ്റത്തിനായി തെരഞ്ഞെടുക്കുന്നത്.
ബാലക്കോട്ട് ക്യാമ്പില്‍ പല കോഴ്‌സിലുള്ള പരിശീലനങ്ങളാണ് നല്‍കുന്നത്. മൂന്ന് മാസത്തെ ഉന്നത നിലവാരമുള്ള കോഴ്‌സിന് ദൗരാ ഇ ഖാസ്, ആത്യാധുനിക ആയുധപരിശീലന കോഴ്‌സായ ദൗം അല്‍ റാദ്, പഠനാനന്തര പരിശീലനം എന്നിങ്ങനെ മൂന്ന് കോഴ്‌സുകളാണുള്ളത്. ജയ്‌ഷെ തലവന്‍ മസൂദ് അസറിന്റെ അളിയന്‍ യൂസഫ് അസറാണ് ക്യാമ്പിന്റെ തലവന്‍. ജനവാസകേന്ദ്രത്തിന്് അകലെ മലമുകളിലായാണ് ക്യാമ്പ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ സാധാരണക്കാര്‍ക്ക് അവിടെ എന്താണ് നടക്കുന്നതെന്ന് പുറത്തുനിന്നുള്ള ആര്‍ക്കും അറിയില്ല. പ്രദേശത്തേക്ക് കടക്കാന്‍ ആരെയും അനുവദിക്കാറില്ലെന്ന് ക്യാമ്പിന് ഏകദേശം അകലെയുള്ള കര്‍ഷകര്‍ റോയിട്ടേഴ്‌സ് അടക്കമുള്ള അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികളോട് പറയുന്നു.
https://www.facebook.com/Malayalivartha






















