ഇന്ത്യക്ക് വേണ്ടി ധീരമായി പോരാടിയ അഭിനന്ദിനോടൊപ്പം ഞങ്ങളുണ്ട്; ഇന്ത്യക്ക് ഒപ്പം പറക്കാൻ ഇന്ത്യയിലെ മുഴുവൻ പൈലറ്റുമാരും രംഗത്ത് ; ഇന്ത്യന്‍ കെമേഴ്‌സ്യല്‍ പൈലറ്റ് അസോസിയേഷനാണ് രാജ്യം അടിയന്തര സാഹചര്യം നേരിടുന്ന സാഹചര്യത്തില്‍ എന്തും നേരിടാന്‍ തയ്യാറാണെന്ന് പ്രധാമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിരിക്കുന്നത്

ദേശസ്‌നേഹികളുടെ ധീരതയ്ക്ക് മുന്നില്‍ ഓരോ ഇന്ത്യക്കാരന്റെയും കണ്ണ് നിറയും. ഇന്ത്യക്ക് വേണ്ടി ധീരമായി പോരാടിയ അഭിനന്ദിനോടൊപ്പം ഞങ്ങളുണ്ട് .ഇത് പറയുന്നത് ഇന്ത്യന്‍ വൈമാനികര്‍ ഒന്നിച്ച് ഒരേ സ്വരത്തില്‍. ഇന്ത്യന്‍ കെമേഴ്‌സ്യല്‍ പൈലറ്റ് അസോസിയേഷനാണ് രാജ്യം അടിയന്തര സാഹചര്യം നേരിടുന്ന സാഹചര്യത്തില്‍ എന്തും നേരിടാന്‍ തയ്യാറാണെന്ന് പ്രധാമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിരിക്കുന്നത്. എന്തു സഹായം നല്‍കാനും ഞങ്ങള്‍ തയ്യാര്‍ ഇതിനു മുന്‍പും പാകിസ്ഥാന്‍ രാജ്യത്തോട് ചെയ്ത പലപാതകങ്ങളും ഞങ്ങള്‍ പലവട്ടം സഹിച്ചു ഇനി പിന്നോട്ടില്ല. ഞങ്ങളുടെ ഒരു പൈലറ്റിനെ തൊടാന്‍ മാത്രമെ നിങ്ങള്‍ക്ക് കഴിയൂ. രാജ്യത്തെകാക്കാന്‍ ബാക്കിയുള്ള ഞ്ഞങ്ങള്‍ ഉണ്ട് 93ലെ മുംബൈ ഭീരകാക്രമണം, കാര്‍ഗില്‍ യുദ്ധം, കാണ്ഡഹാര്‍, ഉറി തുടങ്ങിവല രാജ്യത്തിന് പാകിസ്ഥാനില്‍ നിന്ന് നേരിടേണ്ടി വന്നഎല്ലാ ആക്രമണങ്ങളും സഹിച്ചവരാണ് ഇന്ത്യക്കാര്‍ എന്നാല്‍ ഇനി പാകിസ്ഥാന്റെ കളിയൊന്നും ഞങ്ങളോട് വിലപോകില്ല എന്ന ശക്തമായ താക്കീതാണ് പൈലറ്റുമാര്‍ നല്‍കുന്നത്.
ഇന്ത്യ തിരിച്ചടി നിറുത്തിയാല്‍ അഭിനന്ദിനെ വിട്ടുകൊടുക്കാമെന്ന് പാകിസ്ഥാന്‍ അറിയിച്ചിരിക്കുന്നു എന്നാണ് പുറത്തുവരുന്ന സൂചനകള്‍. അതേസമയംഇന്ത്യ ഒറ്റക്കെട്ടാണെന്നും ജനങ്ങള്‍ സര്‍ക്കാരിനെ വിശ്വസിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. സൈന്യത്തില്‍ പൂര്‍ണവിശ്വാസമുണ്ട്. ഏറ്റവും പ്രധാനപ്പെട്ടതു രാജ്യസുരക്ഷയാണ്. പിന്നോട്ടില്ല. ഇന്ത്യ ഒരുമിച്ചു ജീവിക്കും, ഒരുമിച്ചു വളരും, ഒരുമിച്ചു പോരാടും, ഒരുമിച്ചു ജയിക്കും പ്രധാനമന്ത്രി പറഞ്ഞു.കഴിഞ്ഞ ദിവസം പോക്കിസ്ഥാന്റെ വ്യോമാക്രമണശ്രമം പരാജയപ്പെടുത്തുന്നതിനിടെ തടവിലാക്കപ്പെട്ട പൈലറ്റിന്റെ മോചനത്തിനായി ഇന്ത്യ സമ്മര്‍ദം ശക്തമാക്കുകയാണ്. ജനീവ കരാര്‍ പാലിച്ച് യുദ്ധത്തടവുകാരനായ പൈലറ്റിനെ ഉടന്‍ വിട്ടു നല്‍കണമെന്ന് ഇന്ത്യ ഔദ്യോഗികമായി ആവശ്യപ്പെട്ടു. എന്നാല്‍ പാക്കിസ്ഥാന്റെ ഭാഗത്തു നിന്നും ഇതുവരെയും പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ രണ്ട് തവണ മൂന്ന് സേനാ മേധാവികളുമായി ചര്‍ച്ച നടത്തി. പാക്കിസ്ഥാന്റെ സമ്മര്‍ദങ്ങള്‍ക്കു മുന്നില്‍ വഴങ്ങേണ്ടതില്ലെന്ന നിര്‍ദേശമാണ് സൈന്യത്തിന് സര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്. അതിനിടെ, അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ പ്രകോപനം തുടരുകയാണ്.
അതിര്‍ത്തിയില്‍ സുരക്ഷ വന്‍തോതില്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. അതിര്‍ത്തി മേഖലയിലെ സ്‌കൂളുകള്‍ക്ക് ഇന്നും അവധി നല്‍കി. അതിനിടെ ഭീകര സംഘടനയായ ജയ്‌ഷെ മുഹമ്മദിന്റെ തലവന്‍ മസൂദ് അസറിന്റെ ശബ്ദ സന്ദേശം പുറത്തു വന്നു. ജയ്ഷ് ഭീകര ക്യാംപ് ആക്രമിച്ചുവെന്ന ഇന്ത്യയുടെ അവകാശവാദം തെറ്റാണെന്ന് മസൂദ് അസര്‍ പറയുന്നു.
https://www.facebook.com/Malayalivartha






















