പിസ്റ്റളിന്റെ മുനയില്‍ ജനക്കൂട്ടത്തെ നിര്‍ത്തി അര കിലോമീറ്റര്‍ പിറകോട്ട് ഓടി; പിടികൂടുമെന്ന് ഉറപ്പായപ്പോൾ കൈവശമുണ്ടായിരുന്ന രേഖകളിൽ ചിലത് വിഴുങ്ങുകയും ചിലത് അരുവിയില്‍ ഒഴുക്കിയും, അഭിനന്ദന്‍ വര്‍ധമാന്റെ ബുദ്ധിപരമായ നീക്കം: പാഞ്ഞടുത്ത ജനങ്ങളോട് തോക്കു ചൂണ്ടി, സ്ഥലം ഇന്ത്യയാണോ, പാക്കിസ്ഥനാണോ എന്ന് അറിയാൻ ഭാരത് മാത കീ ജയ് എന്ന് വിളിച്ച് പറഞ്ഞ് അഭിനന്ദന്റെ അസാമാന്യ ധീരത

പാകിസ്താന്റെ പിടിയിലായ ഇന്ത്യന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്റെ ധീരതയെ പുകഴ്ത്തി പ്രമുഖ പാക് പത്രമായ ഡോണ്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്. ഇന്ത്യന്‍ യുദ്ധവിമാനം പാക് അധിനിവേശ കശ്മീരില്‍ തകര്‍ന്നു വീഴുന്നതിന് സാക്ഷിയായവരെ നേരിട്ട് കണ്ട് പാക് പത്രമായ ഡോണ്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ തെളിയുന്നത് ഇന്ത്യന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തവന്റെ അസാമാന്യ ധീരതതന്നെയാണ്.
വിമാനം തകര്‍ന്ന് വീണതോടെ ആള്‍ക്കൂട്ടം വളഞ്ഞിട്ടും കീഴടങ്ങാന്‍ കൂട്ടാക്കാതെ തന്റെ കൈത്തോക്ക് എടുത്ത് പൊരുതുകയായിരുന്നെന്നാണ് ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തത്. കല്ലെറിയുന്ന ചെറുപ്പക്കാരെ അദ്ദേഹം ആകാശത്തേക്ക് വെടിവച്ചാണ് നിയന്ത്രിച്ചത്. പിസ്റ്റളിന്റെ മുനയില്‍ ജനക്കൂട്ടത്തെ നിര്‍ത്തി അര കിലോമീറ്റര്‍ പിറകോട്ട് ഓടിയ അദ്ദേഹം പിടിക്കുമെന്ന് ഉറപ്പായപ്പോള്‍ കൈവശമുണ്ടായിരുന്ന രേഖകള്‍ ചിലത് വിഴുങ്ങുകയും ചിലത് അരുവിയില്‍ ഒഴുക്കുകയും ചെയ്തുവെന്ന് ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
നിയന്ത്രണ രേഖയില്‍നിന്ന് എഴുകിലോമീറ്റര്‍ അകലെ പാക് അധിനിവേശ കശ്മീരിലെ ബീമ്പര്‍ ജില്ലയിലെ ഹോറനിലാണ് ഇന്ത്യന്‍ വിമാനം തകര്‍ന്നു വീണത്. ബുധനാഴ്ച രാവിലെ എട്ടേ മുക്കാലോടെ ആകാശത്ത് വലിയ സ്‌ഫോടന ശബ്ദം കേട്ടാണ് താന്‍ നോക്കിയതെന്നാണ് പ്രദേശ വാസിയായ റസാഖ് പറയുന്നത്. തുടര്‍ന്ന് മരുഭൂമിപോലെ കിടക്കുന്ന വരണ്ട പ്രദേശത്തിന്റെ ഒരറ്റത്ത് ഒരാള്‍ പാരച്യൂട്ടില്‍ ഇറങ്ങുന്നതാണ് കണ്ടത്. ഉടന്‍തന്നെ അദ്ദേഹം ചെറുപ്പക്കാരെ കൂട്ടി അങ്ങോട്ടേക്ക് പുറപ്പെട്ടെങ്കിലും കീഴടങ്ങാന്‍ അഭിനന്ദന്‍ കൂട്ടാക്കിയില്ല.
തനിക്കു നേരെ പാഞ്ഞടുത്ത ജനങ്ങളോട് തോക്കു ചൂണ്ടി സ്ഥലം ഇന്ത്യയിലാണോ പാകിസ്താനിലാണോ എന്നാണ് അഭിനന്ദന്‍ ആദ്യം ചോദിച്ചത് എന്നാണ് റസാക്ക് പറയുന്നത്. അപകടം മനസ്സിലാക്കിയ പാക് യുവാക്കള്‍ ഇത് ഇന്ത്യയാണെന്നാണ് പറഞ്ഞത്. എന്നാല്‍ തോക്ക് കൈവിടാതെ ഭാരത് മാത കീ ജയ് എന്ന് വിളിച്ചപ്പോള്‍, യുവാക്കളും പാകിസ്താന് ജയ് വിളിച്ചു പ്രതികരിച്ചു. അതോടെ താന്‍ എത്തിയ സ്ഥലം അദ്ദേഹത്തിന് വ്യക്തമായി. (ഡോണ്‍ റിപ്പോര്‍ട്ടില്‍ സ്ലോഗണ്‍ എന്ന് മാത്രമാണ് പറയുന്നത്)
അപ്പോഴേക്കും ആളുകള്‍ കൂടി വരികയായിരുന്നു. ചിലര്‍ അഭിനന്ദന് നേര കല്ലെറിഞ്ഞു. അപ്പോള്‍ അദ്ദേഹം ആള്‍ക്കൂട്ടത്തെ നേരിടാനായി ആകാശത്തേക്ക് കൈത്തോക്ക് ഉപയോഗിച്ച് പലതവണ വെടിവെച്ചതായും റസാഖ് പറയുന്നു. അല്‍പ്പനേരം കഴിഞ്ഞതോടെ രക്ഷപ്പൊനുള്ള ശ്രമവും അദ്ദേഹം നടത്തി. കൈത്തോക്ക് ചൂണ്ടിക്കൊണ്ട് പുറത്തേക്ക് അരക്കിലോമീറ്ററോളം അദ്ദേഹം ഓടി. ആര്‍ത്തലച്ചു കൊണ്ട് ജനവും ഒപ്പമുണ്ടായിരുന്നു. അവിടെയുണ്ടായിരുന്ന ഒരു കുളത്തിലേക്ക് ചാടിയ അഭിനന്ദന്‍ ആദ്യം ചെയ്തത് തന്റെ രാജ്യത്തിന്റെ രഹസ്യങ്ങള്‍ പുറത്തുപോകാതിരിക്കാനായി രേഖകള്‍ നശിപ്പിക്കുയായിരുന്നു. കെവശമുണ്ടായിരുന്ന ചിലത് അദ്ദേഹം വിഴുങ്ങി. ചില രേഖകള്‍ വലിച്ചുകീറി കളയുകയും, വള്ളത്തില്‍ ഒഴുക്കിക്കളയുകയും ചെയ്തതായി സാഖ് ദി ഡോണിനോട് പറഞ്ഞു.
ആള്‍ക്കൂട്ടത്തിലെ ചിലര്‍ തോക്ക് താഴെയിടാനും കീഴടങ്ങാനും പറഞ്ഞെങ്കിലും അഭിനന്ദന്‍ കൂട്ടാക്കിയിയില്ല. ഇതിനിടെ ഒരാള്‍ വിങ് കമാന്‍ഡറുടെ കാലില്‍ നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇതോടെ പരിക്കേറ്റ അഭിനന്ദന്‍ പറുത്തുവരികയായിരുന്നു. ഇരച്ചെത്തിയ ജനം ഇയാളെ മര്‍ദിച്ചുവെന്നും പക്ഷേ ചിലര്‍ അത് തടയുന്നത് കാണാമായിരുന്നെന്നും റസാഖ് പറഞ്ഞു. അപ്പോള്‍ തന്നെ സ്ഥലത്തെത്തിയ പാകിസ്താന്‍ പട്ടാളം അഭിനന്ദനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇത്രയും കടുത്ത പോരാട്ടം അവര്‍ക്ക് നല്‍കിയിട്ടും അയാളെ മരിക്കാന്‍ ഇടവരുത്താത്തതിന് ജനത്തിന് നന്ദിയുണ്ടെന്നും ഒരു മിലിട്ടറി ഓഫീസര്‍ പറഞ്ഞതായും ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു. പിന്നീട് സൈനിക വാഹനങ്ങളുടെ അകമ്പടിയോടെ അഭിനന്ദനെ കൊണ്ടുപോവുമ്പോഴും നൂറുകണക്കിന് ജനം പാക് അനുകൂല മുദ്രാവാക്യങ്ങള്‍ മുഴക്കി റോഡിന്റെ ഇരുഭാഗത്തും ഉണ്ടായിരുന്നെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
https://www.facebook.com/Malayalivartha






















