പാക്കിസ്ഥാന്‍ നിരന്തരം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നതിനാല്‍ അതിര്‍ത്തിയിലെ ഗ്രാമവാസികള്‍ക്ക് സുരക്ഷയൊരുക്കാന്‍ ഇന്ത്യ 14,000 ബങ്കറുകള്‍ നിര്‍മിക്കുന്നു

പാക്കിസ്ഥാന്‍ നിരന്തരം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നതിനാല്‍ അതിര്‍ത്തിയിലെ ഗ്രാമവാസികള്‍ക്ക് സുരക്ഷയൊരുക്കാന്‍ ഇന്ത്യ 14,000 ബങ്കറുകള്‍ നിര്‍മിക്കുന്നു. ജമ്മു കശ്മീരിലെ പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ ഇന്ന് രാവിലെ മുതല്‍ നിര്‍മാണം ആരംഭിച്ചു. ബോംബ്, ഷെല്‍ ആക്രമണങ്ങളില്‍ നിന്ന് ഗ്രാമവാസികള്‍ക്ക് അഭയം തേടുന്നതിനും യുദ്ധ സമയത്ത് സൈനീകാവശ്യത്തിനും ഉപയോഗിക്കാന്‍ കഴിയും. ചൊവ്വാഴ്ച പതിനഞ്ച് തവണയോളം പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ ഷെല്ലാക്രമണം നടത്തിയിരുന്നു. ഇതോടെ പൂഞ്ച് ജില്ലയിലെ അതിര്‍ത്തി പ്രദേശത്തെ ആളുകള്‍ ഭീതിയിലാണെന്ന് ഡെപ്യൂട്ടി കമ്മീഷ്ണര്‍ രാഹുല്‍ യാദവ് പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളില്‍ ബങ്കര്‍ നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് ഇന്ത്യന്‍ സൈന്യം അറിയിച്ചു.
ആക്രമണം തുടങ്ങിയതോടെ ഗ്രാമവാസികളില്‍ പലരും മറ്റിടങ്ങളിലേക്ക് മാറിയിട്ടുണ്ട്. കൃഷിക്കാര്‍ക്കും ക്ഷീരകര്‍ഷകര്‍ക്കും ആക്രമണം വലിയ തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്. ഇവരുടെ വിളകള്‍ നശിച്ചു. കന്നുകാലികളില്‍ ചിലത് ആക്രമണത്തില്‍ ചത്തു. സൈന്യത്തിന്റെ വാച്ച് ടവറിന് അടുത്ത് താമസിക്കുന്ന തനാട്ടര്‍ സിംഗിന്റെ മകള്‍ വീടിന് പുറത്ത് ഇറങ്ങിയപ്പോഴാണ് വെടിയേറ്റ് മരിച്ചത്. 2002ലായിരന്നു സംഭവം. വീടിന് ചുറ്റും ഗോതമ്പ് പാടമായതിനാല്‍ ഏത് സമയവും ആക്രമണം ഉണ്ടാകുമെന്നും 75കാരനായ ഇയാള്‍ പറഞ്ഞു. പാക്കിസ്ഥാന്റെ ആക്രമണത്തിനെതിരെ ഇന്ത്യ ശക്തമായി തിരിച്ചടിക്കുന്നുണ്ട്. എന്നാല്‍ പാക്കിസ്ഥാന്‍ ഷെല്ലാക്രമണം തുടരുന്ന സാഹചര്യത്തില്‍ മുന്‍കരുതന്‍ എന്ന നിലയിലാണ് ബങ്കറുകള്‍ നിര്‍മിക്കുന്നതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
കാശുള്ളവര്‍ സ്വന്തംനിലയില്‍ ബങ്കറുകള്‍ സ്ഥാപിക്കുന്നുണ്ട്. എന്നാല്‍ തന്നെ പോലെയുള്ള പാവങ്ങള്‍ക്ക് അതിനുള്ള പണവുമില്ല, കൃഷിയും കന്നുകാലികളും ഉപേക്ഷിച്ച് പോകാനും ആകുന്നില്ലെന്നും തനാട്ടര്‍ സിംഗ് പറയുന്നു. ഏത് നിമിഷവും വെടിവെപ്പും ഷെല്ലാക്രമണവും നടന്നേക്കാമെന്ന് അറിയാം. മരണത്തെ മുന്നില്‍ കണ്ട് ജീവിക്കുകയേ നിവൃത്തിയുള്ളൂ എന്നും ഇയാള്‍ പറഞ്ഞു. ഭൂമിക്കടിയില്‍ സ്റ്റീലും കോണ്‍ഗ്രീറ്റും ഉപയോഗിച്ചാണ് ബങ്കറുകള്‍ നിര്‍മിക്കുന്നതിന് ഇതിനായി 60 മില്യണ്‍ ഡോളര്‍ സര്‍ക്കാര്‍ വകയിരുത്തിയിട്ടുണ്ടെന്നും സര്‍ക്കാര്‍ എഞ്ചിനിയേഴ്‌സ് പറഞ്ഞു. സാധാരണ വീടുകള്‍ നിര്‍മിക്കുന്നതിനേക്കാള്‍ മൂന്ന് മടങ്ങ് കട്ടിയുള്ള മേല്‍ക്കുരയും ഭിത്തികളുമാണ് ബങ്കറിനായി ഒരുക്കുന്നതെന്ന് കരാറുകാരും ജമ്മുകാശ്മീര്‍ സര്‍ക്കാര്‍ വൃത്തങ്ങളും പറഞ്ഞു. നിര്‍മാണം പൂര്‍ത്തിയാക്കിയ പല ബങ്കറുകളും ആളുകള്‍ക്ക് കൈമാറിയിട്ടുമുണ്ട്.
പാക്ക് പ്രകോപനം അവസാനിപ്പിക്കാന്‍ ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കണമെന്ന് ശ്രാവണ്‍കുമാര്‍ എന്ന കര്‍ഷകന്‍ ആവശ്യപ്പെടുന്നു. ഗോതമ്പും കടുകും കൃഷി ചെയ്യുന്ന ശ്രാവണ്‍ കൃഷിഭൂമിയില്‍ മുള്ളുവേലിയിട്ടിരിക്കുകയാണിപ്പോള്‍. കഴിഞ്ഞ ഡിസംബറിന് ശേഷം നാല് തവണ വീട് ഉപേക്ഷിച്ച് പോകേണ്ടി വന്നെന്നും ഇയാള്‍ പറഞ്ഞു. ബങ്കറുകളല്ല, ഭീകരവാദവും സൈനിക ആക്രമണങ്ങളുമാണ് അവസാനിപ്പിക്കേണ്ടത്. അതാണ് ശാശ്വതമായ പരിഹാരമെന്നും ഈ അറുപതുകാരന്‍ പറയുന്നു.
2003ലെ വെടിനിര്‍ത്തല്‍ കരാറിന് ശേഷമാണ് പാക്ക് അധിനിവേശ കാശ്മീരില്‍ വീടുകള്‍ നിര്‍മിച്ചത്. ഇന്ത്യയുടെ ആക്രമണത്തില്‍ പലരും മരിച്ചിട്ടുണ്ട്. ചിലരൊക്കെ നാടും വീടും ഉപേക്ഷിച്ച് രക്ഷപെട്ടു. കോണ്‍ക്രീറ്റ് ബങ്കറുള്ള വീട്ടുകാര്‍ മാത്രമാണ് തങ്ങുന്നത്. പ്രദേശത്തെ സ്‌കൂളുകള്‍ അടയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് കൊട്ട്‌ലിയിലെ അഡ്മിനിസ്‌ട്രേറ്റ് ഓഫീസര്‍ ഉമര്‍ അസാം വാര്‍ത്താഏജന്‍സിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞു. പാക്കിസ്ഥാന്റെ നിയന്ത്രണത്തിലാണ് ഈ പ്രദേശങ്ങളെല്ലാം,
https://www.facebook.com/Malayalivartha






















