ഇമ്രാൻ സ്വയം തിരുത്തുന്നു; അഭിനന്ദനെ വിട്ടു തരുന്നതുൾപ്പടെ ഇന്ത്യയുമായി ഏതു വിധ ചർച്ചകൾക്കും തയ്യാറാണെന്ന നിലപാടിലാണ് ഇപ്പോൾ പാക്കിസ്ഥാൻ

പാകിസ്താനെ ഇന്ത്യ വലിച്ചുകീറുന്നതിനു മുൻപ് ഇമ്രാൻ സ്വയം തിരുത്തുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. കഴിഞ്ഞ ദിവസം ഇസ്ലാമാബാദിൽ ഇമ്രാൻ ഖാന്‍റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതലയോഗത്തിനു ശേഷം പാകിസ്ഥാൻ സൈന്യത്തിന് ഇന്ത്യക്കെതിരെ തിരിച്ചടിക്കാൻ എല്ലാ അവകാശവുമുണ്ടെന്ന് ഇമ്രാൻ ഖാൻ പറഞ്ഞിരുന്നു. എന്നാൽ നേരെ മലക്കം മറഞ്ഞു ഇന്ത്യയുമായി ഏതു വിധ ചർച്ചകൾക്കും തയ്യാറാണെന്ന നിലപാടിലാണ് ഇപ്പോൾ .
പാക് പിടിയിലായ ഇന്ത്യന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധനെ നാളെ വിട്ടയക്കുമെന്ന് പാകിസ്താന്‍ ഔദ്യോഗികമായി അറിയിച്ചു . സൗഹാര്‍ദ നടപടിയുടെ ഭാഗമായാണ് അഭിനന്ദിനെ വിട്ടയക്കുന്നതെന്നാണ് പാകിസ്താന്‍ പറയുന്നത് . പൈലറ്റിനെ ഉടന്‍ വിട്ടുകിട്ടണമെന്ന് ഇന്ത്യ ശക്തമായ നിലപാടെടുത്തിരുന്നു.ഇതിനു പിന്നാലെയാണ് പൈലറ്റിനെ വിട്ടയക്കാന്‍ തീരുമാനമായത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഫോണില്‍ വിളിച്ച് സംസാരിക്കുമെന്നും ഇമ്രാന്‍ ഖാന്‍ പാര്‍ലമെന്റിനെ അറിയിച്ചിട്ടുണ്ട്
കശ്മീര്‍ ചാവേർ ആക്രമണത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് ഇന്ത്യയുമായി സഹകരിക്കാൻ തയാറാണെന്ന് ഇമ്രാൻ ഖാൻ ഇന്നലെ വിശദമാക്കിയിരുന്നു. ഈ പ്രശ്നങ്ങൾ ചർച്ചയിലൂടെയാണ് പരിഹരിക്കേണ്ടത്. ഇതു നടപ്പിലാക്കുന്നതാണ് നല്ലത്. ഇതുവരെ ഉണ്ടായതെല്ലാം തെറ്റിദ്ധാരണമൂലം ഉണ്ടായതാണെന്നും ഇമ്രാൻ ഖാൻ ഇന്നലെ പറഞ്ഞിരുന്നു.
ചില രേഖകള്‍ ദില്ലിയിലെ പാകിസ്ഥാന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണറെ വിളിച്ചു വരുത്തി ഇന്ത്യ കൈമാറിയിട്ടുണ്ട്. തുറന്ന ഹൃദയത്തോടെ തന്നെ ഞങ്ങള്‍ ഇന്ത്യ കൈമാറിയ തെളിവുകളേയും വിവരങ്ങളും പരിശോധിക്കും. അവയില്‍ എന്തെങ്കിലും സംഭാഷണങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും സാധ്യതയുണ്ടെങ്കില്‍ അക്കാര്യം സജീവമായി പരിഗണിക്കും - ഖുറേഷി വ്യക്തമാക്കി.
ഇരുരാജ്യങ്ങള്‍ക്കിടയില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള ഏത് നടപടി സ്വീകരിക്കാനും പാകിസ്ഥാന്‍ തയ്യാറാണ്. ഇക്കാര്യത്തില്‍ പോസീറ്റിവായ ഒരു നിലപാടാണ് പാകിസ്ഥാനുള്ളത്. നിലവിലെ സംഘര്‍ഷാവസ്ഥയ്ക്ക് അയവ് വരുത്താന്‍ സാധിക്കുമെന്നുണ്ടെങ്കില്‍ പാകിസ്ഥാന്‍റെ പിടിയിലുള്ള ഇന്ത്യന്‍ പൈലറ്റിനെ വിട്ടയക്കുന്നതും ഞങ്ങള്‍ പരിഗണിക്കും. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സന്നദ്ധത അറിയിക്കുന്ന പക്ഷം അദ്ദേഹത്തോട് സംസാരിക്കാന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ തയ്യാറാണെന്നും ഖുറേഷി വ്യക്തമാക്കി.
പുൽവാമ സംഭവത്തിൽ ഇന്ത്യയ്ക്കുണ്ടായ വേദന മനസ്സിലാക്കുന്നു. അന്വേഷണത്തിനും ചർച്ചയ്ക്കും തയ്യാറാണ്. നമുക്ക് ഒന്നിച്ചിരുന്ന് ചർച്ചയിലൂടെ പരിഹാരം കാണാം’ ‘നിങ്ങളുടെ കൈയിലുള്ള ആയുധങ്ങളും ഞങ്ങളുടെ കൈയിലുള്ള ആയുധങ്ങളും വെച്ച് യഥാർഥത്തിൽ നമുക്ക് ഒരു യുദ്ധത്തെ താങ്ങാൻ കഴിയുമോ’ -ഇമ്രാൻ ഇന്ത്യയോട് ചോദിക്കുന്നു. പക്ഷെ ഇതെല്ലാം തന്നെ സ്വയം തിരുത്തലിന്റെ ഭാഗമായി പറയുന്നതാണെന്നു വ്യക്തം .ഇന്ത്യയുമായി ഒരേറ്റുമുട്ടൽ ഉണ്ടായാൽ പാക്കിസ്ഥാണ് ആഗോളതലത്തിൽ ഒറ്റപ്പെടുമെന്നു തീർച്ചയാണ്
ബലാക്കോട്ടില്‍ വ്യോമാക്രമണം നടത്തേണ്ടിവന്ന സാഹചര്യം ഇന്ത്യ സുഹൃദ്‌രാജ്യങ്ങളെ ബോധ്യപ്പെടുത്തി കഴിഞ്ഞു. തീവ്രവാദ പ്രവര്‍ത്തനങ്ങളെ പിന്തുണക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളെയും ഇന്ത്യ, ചൈന, റഷ്യ എന്നീ രാജ്യങ്ങളുടെ സംയുക്ത പ്രസ്താവന തള്ളിക്കളഞ്ഞതും പാക്കിസ്ഥാന് തിരിച്ചടിയായി. റഷ്യയെയും ചൈനയെയും ഒപ്പമിരുത്തി ഭീകരവാദത്തിനെതിരേ നിലപാടെടുക്കാന്‍ ഇന്ത്യയ്ക്കു കഴിഞ്ഞത് പാക്കിസ്ഥാനെതിരെയുള്ള വൻ വിജയമായി
പാക്കിസ്ഥാന്‍ എല്ലാ ഉടമ്പടികളും കൃത്യവും ആത്മാര്‍ത്ഥവുമായി പാലിച്ചതിന് ശേഷമേ ഇനി ഒരു ചര്‍ച്ചക്ക് സാധ്യത തെളിയു എന്ന നിലപാടിലാണ് ഇന്ത്യ.
https://www.facebook.com/Malayalivartha






















