അതിർത്തിയിൽ പ്രകോപനം തുടര്‍ന്ന് പാക് വ്യോമസേന; കശ്മീർ നിയന്ത്രണരേഖ മറികടക്കാൻ ശ്രമിച്ച 24 യുദ്ധവിമാനങ്ങളെ തുരത്തിയോടിച്ച് ഇന്ത്യൻ വ്യോമസേന

ഇന്ത്യന്‍ വൈമാനികന് അഭിനന്ദന് വര്‍ധമാനെ വിട്ടയയ്ക്കുമെന്ന പ്രഖ്യാപനത്തിനിടെയും അതിര്‍ത്തിയില്‍ പ്രകോപനം തുടര്‍ന്ന് പാക് വ്യോമസേന. പാക്കിസ്ഥാന്റെ 24 യുദ്ധവിമാനങ്ങള്‍ ജമ്മു കാഷ്മീര്‍ നിയന്ത്രണരേഖ മറികടക്കാന്‍ ശ്രമം നടത്തിയെന്നാണ് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാൽ പാക്കിസ്ഥാന് വിമാനങ്ങളുടെ വരവ് തിരിച്ചറിഞ്ഞ് ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ ഇവയെ തടഞ്ഞു.
എട്ടു വിമാനങ്ങള്‍ ഉപയോഗിച്ചാണ് ഇന്ത്യന്‍ വ്യോമസേന പാക്കിസ്ഥാന് വിമാനങ്ങളെ തുരത്തിയത്. ഇതില്‍ അഭിനന്ദന് പറത്തിയിരുന്ന തരത്തിലുള്ള മിഗ് 21 ബൈസണ്‍ വിമാനവും ഉള്‍പ്പെടുന്നു. പാക്കിസ്ഥാന്റെ എട്ട് എഫ്-16 വിമാനങ്ങള്‍, നാല് മിറാഷ്-3 വിമാനങ്ങള്‍, നാല് ചൈനീസ് നിര്‍മിത ജഐഫ്-17 വിമാനങ്ങള്‍ എന്നിവയാണ് നിയന്ത്രണ രേഖ മറികടക്കാന്‍ ശ്രമിച്ചത്. ഈ വിമാനങ്ങള്‍ക്ക് സുരക്ഷയൊരുക്കിയാണ് മറ്റു വിമാനങ്ങള്‍ പറന്നത്.
രാവിലെ പത്തോടെയാണ് വിമാനങ്ങള്‍ ആക്രമണത്തിനു ശ്രമിച്ചത്. നിയന്ത്രണരേഖ മറികടന്ന് പത്തു കിലോമീറ്റര്‍ ഉള്ളിലേക്ക് വിമാനങ്ങള്‍ പറന്നെത്തിയെങ്കിലും ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ ഇടപെട്ടതോടെ തിരിച്ചുപറന്നു. സുഖോയ്, മിറാഷ് വിമാനങ്ങളും ഇന്ത്യന്‍ സംഘത്തിലുണ്ടായിരുന്നു. തിരിച്ചുപറക്കുന്നതിനിടെ നിയന്ത്രണരേഖയിലെ സൈനിക താവളത്തില്‍ ബോബ് വര്‍ഷിക്കാനും പാക്കിസ്ഥാന് വിമാനങ്ങള്‍ ശ്രമം നടത്തി. എന്നാല്‍ ഇതിന് ലക്ഷ്യം കാണാന്‍ കഴിഞ്ഞില്ല.
https://www.facebook.com/Malayalivartha






















