അഭിനന്ദന്‍ ഭാരത മണ്ണില്‍ തിരിച്ചെത്തി... ആഘോഷത്തോടെ വരവേറ്റ് രാജ്യം; വാഗാ അതിര്‍ത്തിയില്‍ വച്ച് അഭിനന്ദന്‍ വര്‍ദ്ധമാനെ പാകിസ്ഥാന്‍ ഇന്ത്യക്ക് കൈമാറി

പാകിസ്ഥാന്റെ കസ്റ്റഡിയിലായിരുന്ന വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്‍ ഭാരത മണ്ണില്‍ തിരിച്ചെത്തി. വാഗാ അതിര്‍ത്തിയില്‍ വച്ച് അഭിനന്ദന്‍ വര്‍ദ്ധമാനെ പാകിസ്ഥാന്‍ ഇന്ത്യക്ക് കൈമാറി. ഇന്ത്യന്‍ സൈന്യത്തിന് അഭിനന്ദനെ കൈമാറുന്ന ചടങ്ങ് പൂര്‍ത്തിയായി.
പാക് റേഞ്ചര്‍മാരുടെ ഒപ്പമാണ് വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്‍ എത്തിയത്. കനത്ത സുരക്ഷാ സന്നാഹമാണ് അതിര്‍ത്തിയില്‍ ഒരുക്കിയിരുന്നത്. ഇന്ത്യന്‍ അതിര്‍ത്തിയില്‍ ബിഎസ്എഫ് വന്‍ സുരക്ഷാ സന്നാഹമാണ് ഒരുക്കുന്നത്. 9 മണിയോടെ അഭിനന്ദന്‍ പാക് അതിര്‍ത്തിയിലെത്തിയ ദൃശ്യങ്ങള്‍ പാക് മാദ്ധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു.
https://www.facebook.com/Malayalivartha























