ഇന്ത്യയുടെ വീരപുത്രന് കായികലോകത്തിന്റെ അഭിനന്ദന പ്രവാഹം...

പാക് കസ്റ്റഡിയില്‍ നിന്നും ഭാരത മണ്ണില്‍ തിരിച്ചെത്തിയ ഇന്ത്യയുടെ വീരപുത്രന്‍ വിംഗ് കമാന്‍ഡര്‍ അഭിനന്ദന് അഭിനന്ദനവുമായി ഇന്ത്യന്‍ കായികലോകം.
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വിരാട് കോഹ്‌ലി, സാനിയ മിര്‍സ, വി.വി.എസ് ലക്ഷ്മണ്‍, ഗൗതം ഗംഭീര്‍, സൈന നെഹ്‌വാള്‍, അനില്‍ കുംബ്ല, വിരേന്ദ്ര സെവാഗ് തുടങ്ങി ഇന്ത്യന്‍ കായികരംഗത്തുനിന്ന് നിരവധി പ്രമുഖരാണ് അഭിനന്ദനെ സന്തോഷത്തോടെ വരവേറ്റത്.
ഒരു ഹീറോ എന്ന് പറയുന്നത് കേവലം നാല് അക്ഷരങ്ങള്‍ മാത്രമല്ല. തന്റെ ധൈര്യം, നിസ്വാര്‍ത്ഥത, സ്ഥിര പരിശ്രമം എന്നിവയിലൂടെ നമ്മുടെ ഹീറോ നമ്മളില്‍ സ്വയം വിശ്വിസിക്കാനാണ് പഠിപ്പിക്കുന്നത് സച്ചിന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
https://www.facebook.com/Malayalivartha
























