വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ ഇന്ത്യക്ക് കൈമാറിയതിന് പിന്നാലെ അതിര്‍ത്തിയില്‍ വീണ്ടും പാക്പ്രകോപനം, ഒരു കുടുംബത്തിലെ മൂന്നു പേര്‍ ഷെല്ലാക്രമണത്തില്‍ മരിച്ചു

വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ ഇന്ത്യക്ക് കൈമാറിയതിന് പിന്നാലെയും അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. പൂഞ്ച്, രജൗരി എന്നിവിടങ്ങളിലാണ് പാക് സൈന്യം ഷെല്ലാക്രമണം നടത്തിയത്. പൂഞ്ചില്‍ പാക് സേന നടത്തിയ ഷെല്ലാക്രമണത്തില്‍ ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു. ഒരു സ്ത്രീയും രണ്ട് മക്കളുമാണ് കൊല്ലപ്പെട്ടത്. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിന് പിന്നാലെ അതിര്‍ത്തിരക്ഷാസേന ശക്തമായി തിരിച്ചടിച്ചു.
നിയന്ത്രണരേഖയില്‍ നിരവധി സ്ഥലത്ത് പല തവണയാണ് ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാകിസ്താന്‍ ആക്രമണം നടത്തിയത്. മെന്ദര്‍, ബാലാക്കോട്ട്, കൃഷ്ണഗാട്ടി മേഖലകളില്‍ പാകിസ്താന്‍ വെടിനിര്‍ത്തില്‍ കരാര്‍ ലംഘിച്ചിരുന്നു. അതിനിടെ, കുപ് വാരയില്‍ സുരക്ഷാസേനയും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ജീവന്‍ നഷ്ടമായി.
രണ്ട് സി.ആര്‍.പി.എഫ് ജവാന്മാര്‍, രണ്ട് പൊലീസുകാര്‍, ഒരു സിവിലിയന്‍ എന്നിവര്‍ക്ക് പരിക്കുണ്ട്.
https://www.facebook.com/Malayalivartha























