അഭിനന്ദനെ കൈമാറിയതോടെ പാകിസ്ഥാന്‍ സമാധാനമാര്‍ഗ്ഗം സ്വീകരിക്കും എന്ന ലോകരാജ്യങ്ങളുടെ പ്രതീക്ഷക്ക് തിരിച്ചടി, ശക്തമായി തിരിച്ചടിക്കും, ലോകരാജ്യങ്ങളെ അറിയിച്ചു: മുന്നറിയിപ്പുമായി പാക്കിസ്ഥാന്‍

അഭിനന്ദനെ കൈമാറിയതോടെ പാകിസ്ഥാന്‍ സമാധാനമാര്‍ഗ്ഗം സ്വീകരിക്കും എന്ന ലോകരാജ്യങ്ങളുടെ പ്രതീക്ഷക്ക് തിരിച്ചടിയായി. ശക്തമായി തിരിച്ചടിക്കും എന്ന ആഹ്വാനവുമായി പാകിസ്ഥാന്‍ സൈനീക മേധാവി രംഗത്തെത്തി. എന്നാല്‍ പാകിസ്ഥാന്റെ തനിനിറം അറിയാവുന്ന ഇന്ത്യ ഈ പ്രഖ്യാപനം പ്രതീക്ഷിച്ചിരുന്നതാണ് അതുകൊണ്ടുതന്നെ കഴിഞ്ഞ ദിവസം നമ്മുടെ സൈനീകമേധാവികള്‍ എല്ലാം സുസജ്ജമാണെന്ന് പറഞ്ഞത് പാകിസ്ഥാന്‍ അവരുടെ തനിനിറം കാണിക്കും എന്ന് അറിയാവുന്നതുകൊണ്ടു തന്നെയാണ്. പ്രകോപനം ഉണ്ടായാല്‍ പാകിസ്ഥാനെ മുഴുവന്‍ ചുട്ടെരിക്കാനുള്ള സര്‍വ്വ സന്നാഹങ്ങളും ഒരുക്കി ഞങ്ങള്‍ കാത്തിരിക്കുകയാണ് എന്ന പാകിസ്ഥാനുള്ള മുന്നറിയിപ്പുകൂടിയായിരുന്നു കഴിഞ്ഞ ദിവസം നടന്ന സേനാ മേധാവികളുടെ ആ കൂടിക്കാഴ്ച.
സ്വയം പ്രതിരോധത്തിനായി ശക്തമായി തിരിച്ചടിക്കുമെന്നാണ് പാക്കിസ്ഥാന്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇക്കാര്യം ലോകരാജ്യങ്ങളെ അറിയിച്ചതായും പാക് സൈനിക മേധാവി വ്യക്തമാക്കുന്നു. ഇന്ത്യന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ കൈമാറിയതിന് തൊട്ടുപിന്നാലെയാണ് പാക്കിസ്ഥാന്‍ പുതിയ നിലപാട് പുറത്തെത്തുന്നത്. എന്നാല്‍ പറയുന്നതിന് നേര്‍ വിപരീതമായാണ് പാകിസ്ഥാന്‍ പ്രവര്‍ത്തിക്കുന്നത്. സ്വയം പ്രതിരോധിക്കാനായി മാത്രം തിരിച്ചടിക്കുമെന്ന് പറയുന്ന പാകിസ്ഥാന്‍ യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത് ഇന്ത്യയെ പ്രകോപിപ്പിച്ച് ഇന്ത്യ ആക്രമണം നടത്തിയ ശേഷം ലോക രാജ്യങ്ങള്‍ക്കു മുന്നില്‍ നല്ലപിള്ള ചമയാനുള്ള ശ്രമമാണ്. ഇന്നുതന്നെ അഭിനന്ദിനെ ഇന്ത്യക്ക് കൈമാറുന്ന സമയത്തും ജമ്മുവിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ പാക്ക് സൈനീകര്‍ വെടിയുതിര്‍ത്തിരുന്നു പലയിടങ്ങളിലും പാക്ക് പ്രകോപനം ഉണ്ടായി. ഭീകരരും ആക്രമണം തുടരുന്നു. അഞ്ച് സൈനീകരാണ് അഭിനന്ദനെ കൈമാറിയ ഇന്നലെ വീര മൃത്യു വരിച്ചത്. ഇന്ത്യ മുഴുവര്‍ ഒരു ജീവന്‍ തിരിച്ചു കിട്ടിയതില്‍ ആഹ്ലാദ പ്രകടനം നടത്തിയപ്പോള്‍ ജമ്മു അതിര്‍ത്തിയില്‍ നമുക്ക് നഷ്ടമായത് അഞ്ച് ജീവനാണ്.
ഇതിനെല്ലാം പകരമായി ഇന്ത്യ പകരം ചോദിക്കാനിരിക്കെ പ്രകോപനം ഉണ്ടാക്കിയാല്‍ തിരിച്ചടിക്കുമെന്ന് പറയുന്ന പാക്ക് സൈനീക മേധാവി പറയുന്നതിന്റെ യുക്തി എന്താണെന്ന് പാകിസ്ഥാന്‍ തന്നെ പരിശോധിക്കേണ്ടിയിരിക്കുന്നു.
ഭീകരത അവസാനിപ്പിക്കാന്‍ പാക്കിസ്ഥാന്‍ നടപടിയെടുക്കണമെന്നു വിദേശകാര്യമന്ത്രി സുഷ്മ സ്വരാജ് അബുദബിയില്‍ ഗള്‍ഫ് രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയില്‍ ഇന്ന് ആവശ്യപ്പെട്ടിരുന്നു. പാക്കിസ്ഥാനെതിരെ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്. ഭീകരതയെ പിന്തുണയ്ക്കുന്ന രാജ്യങ്ങളെ ഒറ്റപ്പെടുത്തണമെന്നു ഇസ്ലാമിക രാജ്യങ്ങളുടെ സമ്മേളനത്തില്‍ സുഷ്മ സ്വരാജ് ആഹ്വാനം ചെയ്തു.
ഒ.ഐ.സി സമ്മേളനത്തിനു മുന്നോടിയായി ഗള്‍ഫ് വിദേശകാര്യമന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് വിദേശകാര്യമന്ത്രി പാക്കിസ്ഥാന്റെ ഭീകരബന്ധത്തെക്കുറിച്ച് വ്യക്തമാക്കിയത്. പാക്കിസ്ഥാന്‍ ഭീകരത അവസാനിപ്പിച്ചാല്‍ മാത്രമേ മേഖലയില്‍ സമാധാനം കൈവരിക്കാനാകൂവെന്നു സുഷ്മ സ്വരാജ് പറഞ്ഞു. അതേസമയം, ഭീകരതയ്ക്കും ഭീകരതയെ പിന്തുണയ്ക്കുന്ന രാജ്യങ്ങള്‍ക്കുമെതിരെ ഒരുമിച്ചു നീങ്ങണമെന്ന് ഒ.ഐ.സി സമ്മേളനത്തില്‍ വിദേശകാര്യമന്ത്രി ആഹ്വാനം ചെയ്തു.
ഭീകരതയ്‌ക്കെതിരായ പോരാട്ടം ഏതെങ്കിലും മതത്തിനെതിരല്ലെന്നും ഭീകരതയ്ക്കു സാമ്പത്തിക സഹായം നല്‍കുന്ന രാജ്യങ്ങളെ ഒറ്റപ്പെടുത്തണമെന്നും, പാക്കിസ്ഥാന്റെ പേരു പരാമര്‍ശിക്കാതെ സുഷ്മ പറഞ്ഞു. അതേസമയം, കശ്മീരിലെ ജനങ്ങളുടെ സ്ഥിതിയില്‍ ആശങ്കയുണ്ടെന്നു ഒ.ഐ.സി സെക്രട്ടറി ജനറല്‍ യൂസഫ് ബിന്‍ അഹ്മദ് അല്‍ ഖതൈമീന്‍ വ്യക്തമാക്കി. ഇന്ത്യയെ വിശിഷ്ടാതിഥിയായി ക്ഷണിച്ചതില്‍ പ്രതിഷേധിച്ചു പാക്കിസ്ഥാന്‍ ഒ.ഐ.സി സമ്മേളനം ബഹിഷ്‌കരിച്ചു. സൗദി, യു.എ.ഇ തുടങ്ങി അന്‍പത്താറു രാജ്യങ്ങള്‍ അംഗമായ സമ്മേളനത്തില്‍ റഷ്യ, യു.എന്‍ പ്രതിനിധികള്‍ നിരീക്ഷകരായെത്തിയിരുന്നു.
"
https://www.facebook.com/Malayalivartha























