വൈമാനികന്‍ അഭിനന്ദന്‍ വർദ്ധമാന്റെ അച്ഛന്‍ സിംഹക്കുട്ടിയും വ്യോമസേനയ്ക്കായി പറത്തിയത് മിഗ് 21 വിമാനം...

പാക്കിസ്ഥാന്റെ എഫ് 16 വിമാനത്തെ വീഴ്ത്തി പാകിസ്താന്റെ പിടിയിലായ ഇന്ത്യന്‍ വൈമാനികന്‍ അഭിനന്ദന്‍ വർദ്ധമാന്‍ പറത്തിയത് വർദ്ധമാന്‍ കുടുംബത്തിന്റെ സ്വന്തം മിഗ് 21 വിമാനം. വ്യോമസേനാ പാരമ്പര്യമുള്ള കുടുംബത്തിലെ വ്യക്തിയാണ് അഭിനന്ദൻ. അഭിനന്ദന്റെ അച്ഛനും മുത്തച്ഛനും ഇന്ത്യന്‍ വ്യോമസേനയില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. അഭിനന്ദന്റെ അച്ഛന്‍ സിംഹക്കുട്ടിയും വ്യോമസേനയ്ക്കായി പറത്തിയത് ഇതേ വിമാനം.
ഇന്ത്യയുടെ സൈനിക കേന്ദങ്ങൾ തകർക്കുക എന്ന ഗൂഢലക്ഷ്യത്തോടെ വ്യോമാതിത്തി കടന്നെത്തിയ പാകിസ്താന്റെ എഫ്16 യുദ്ധവിമാനത്തെ തകര്ത്തത് അഭിനന്ദനനാണെന്ന് വ്യോമസേന അധികൃതർ വ്യക്തമാക്കിയിരുന്നു. അഞ്ച് വര്ഷം മുമ്പ് സർവീസിൽ വിരമിച്ച അച്ഛന് സിംഹക്കുട്ടി വർദ്ധമാനും മിഗ് 21 പറത്തിയിട്ടുണ്ടെന്ന് അഭിനന്ദന്റെ കുടുംബ സുഹൃത്താണ് വെളിപ്പെടുത്തിയത്.
മിഗ് 21 വിമാനത്തെക്കാള് സാങ്കേതികമായി മികച്ചതെന്ന് കരുതപ്പെടുന്ന വിമാനമാണ് എഫ്16 . അങ്ങനെയുള്ള ഒരു വിമാനത്തെ പിന്തുടര്ന്ന് വെടിവെച്ചു വീഴ്ത്തുക എന്നത് ഏറെ വിദഗ്ദനായ ഒരു പൈലറ്റിന് മാത്രം കഴിയുന്ന കാര്യമാണെന്നാണ് പ്രതിരോധ രംഗത്തെ വിദഗ്ധർ പറയുന്നു. അതേ സമയം രാജ്യത്തിന്റെ അഭിമാനം വാനോളം ഉയര്‍ത്തി അഭിനന്ദന്‍ വര്‍ധമാന്‍ ധീരതയോടെ ഇന്ത്യന്‍ മണ്ണില്‍ തിരിച്ചെത്തിയിരിക്കുകയാണ്.
മൂന്നു ദിവസം നീണ്ട കനത്ത ആശങ്കകള്‍ക്കൊടുവിലാണ് രാജ്യ സ്‌നേഹം ഏറ്റുവാങ്ങി അഭിനന്ദനെ പാക്കിസ്താന്‍ വാഗാ അതിര്‍ത്തിയിലൂടെ ഇന്ത്യയ്ക്ക് കൈമാറിയത്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിനു ശേഷം വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റര്‍ ജെ.ടി. കുര്യനാണ് ഇന്ത്യന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദനെ സ്വീകരിച്ചത്. അഭിനന്ദനെ സ്വീകരിക്കാന്‍ മാതാപിതാക്കളും ബന്ധുക്കളും വ്യോമസേന ഉന്നതരും വാഗയില്‍ എത്തി. രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ നിന്നായി നിരവധി പേരാണ് ധീര പുത്രനെ സ്വീകരിക്കാന്‍ വാഗാ അതിര്‍ത്തിയിലെത്തിയത്.
ഇന്ത്യന്‍ വ്യോമമേഖല അതിര്‍ത്തി മറികടന്ന് എത്തിയ പാക്കിസ്താന്റെ എഫ് 16 വിമാനം തുരത്തുന്നതിനിടെയാണ് മിഗ് 21 ബൈസണ്‍ പോര്‍വിമാനം തകര്‍ന്ന് യുദ്ധ വൈമാനികന്‍ അഭിനന്ദന്‍ പാക്ക് കസ്റ്റഡിയിലായത്. കൈമാറുന്നതിന്റെ ഭാഗമായി പ്രത്യേക വിമാനത്തിലാണ് റാവല്‍ പിണ്ടിയില്‍ നിന്നാണ് പാക്കിസ്താന്‍ അഭിനന്ദനെ ലാഹോറിലെത്തിച്ചത്. റെഡ്‌ക്രോസിന്റെ വൈദ്യപരിശോധന പൂര്‍ത്തിയാക്കിയതോടെ അഭിനന്ദനെ കൈമാറ്റ രേഖയില്‍ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍ ഒപ്പുവയ്ക്കുകയായിരുന്നു. തുടര്‍ന്ന് ആരോഗ്യ പരിശോധനകള്‍ക്കു ശേഷം റോഡു മാര്‍ഗമാണ് വാഗാ അതിര്‍ത്തിയിലേയ്ക്ക് എത്തിച്ചത്
വിമാനത്തിന്റെ നിയന്ത്രണം നഷ്ടമായെന്നറിഞ്ഞതോടെ അഭിനന്ദന്‍ പാരഷൂട്ട് വഴിയാണ് പറന്നിറങ്ങിയത്. പാക്ക് അധീന കശ്മീരില്‍ നിലത്തിറങ്ങിയ അഭിനന്ദനെ പാക്ക് വ്യോമസേന കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇന്ത്യപാക്ക് അതിര്‍ത്തിയില്‍ സംഘര്‍ഷം കനക്കുന്നതിനിടെ ഇന്ത്യന്‍ യുദ്ധ വൈമാനികന്‍ പാക്ക് പിടിയിലായത് കനത്ത ആശങ്കകള്‍ക്കിടയാക്കിയിരുന്നു. തുടര്‍ന്ന് രണ്ടു ദിവസത്തെ കാത്തിരിപ്പിനിടെ വ്യാഴാഴ്ച പാക്ക് പാര്‍ലമെന്റില്‍ പാക്കിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ സമാധാന സന്ദേശമായി ഇന്ത്യന്‍ വൈമാനികനെ വിട്ടയയ്ക്കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. ഔദ്യോഗികമായി സ്വീകരിച്ച ശേഷം വിങ് കമാന്‍ഡര്‍ അഭിനന്ദനെ റോഡ് മാര്‍ഗം അമൃത്സറില്‍ എത്തിച്ച ശേഷം വിമാന മാര്‍ഗം ന്യൂഡല്‍ഹിയിലേക്ക് കൊണ്ടു വരികയായിരുന്നു.
https://www.facebook.com/Malayalivartha























