ഇന്ത്യ- പാക്കിസ്ഥാന്‍ സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ ഇന്ത്യ സേനാ മേധാവികളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കാനൊരുങ്ങി ആഭ്യന്തരമന്ത്രാലയം

ഇന്ത്യ- പാക്കിസ്ഥാന്‍ സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ ഇന്ത്യ സേനാ മേധാവികളുടെ സുരക്ഷ വര്‍ധിപ്പിക്കുന്നു. വ്യോമനാവിക സേനാ മേധാവികളുടെ സുരക്ഷയാണ് വര്‍ധിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന ആഭ്യന്തര മന്ത്രാലയ യോഗത്തിലാണു തീരുമാനം കൈക്കൊണ്ടത്. ഇതോടെ വ്യോമസേനാ മേധാവി ബി.എസ്.ധനോവ, അഡ്മിറല്‍ സുനില്‍ ലാംബ എന്നിവര്‍ക്ക് ഇസഡ് പ്ലസ് സുരക്ഷ ഏര്‍പ്പെടുത്തും. ഇതു സംബന്ധിച്ച് ഉത്തരവ് പുറത്തിറങ്ങി.കരസേനാ മേധാവിക്ക് ഇപ്പോള്‍ ആവശ്യത്തിനു സുരക്ഷയുണ്ടെന്നും യോഗം വിലയിരുത്തി.
രാജ്യത്തെ ഏറ്റവും ഉയര്‍ന്ന സുരക്ഷാ കവചമാണ് ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ. 55 ഉദ്യോഗസ്ഥരും 10 എന്‍എസ്ജി കമാന്‍ഡോകളും ഉള്‍പ്പെടുന്നതാണ് ഈ സുരക്ഷാവ്യൂഹം. അതിനൂതന എംപി5 തോക്കുകളാണ് എന്‍എസ്ജി കമാന്‍ഡോകള്‍ക്കു നല്‍കിയിട്ടുള്ളത്.
https://www.facebook.com/Malayalivartha























