ലോകത്തിലെ ഏറ്റവും വേഗമേറിയ മനുഷ്യന്‍ ഉസൈന്‍ ബോള്‍ട്ടിന് വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടു ഒരു ഏഴുവയസുകാരന്‍ രംഗത്ത്

ലോകത്തിലെ ഏറ്റവും വേഗമേറിയ മനുഷ്യന്‍ ഉസൈന്‍ ബോള്‍ട്ടിന് വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടു ഒരു ഏഴുവയസുകാരന്‍ രംഗത്ത് . വെറും 13.48 സെക്കന്റുകൊണ്ട് നൂറ് മീറ്റര്‍ ദൂരം ഓടിത്തീര്‍ത്താണ് ഈ മിടുക്കന്‍ റെക്കോഡ് സ്വന്തമാക്കിയത്. ഏഴ് വയസുകാരന്‍ റുഡോള്‍ഫ് ഇങ്ക്രം ജൂനിയര്‍, ആണ് ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ വേഗതയേറിയ താരമായി മാറിയിരിക്കുന്നത്.അമേരിക്കകാരനാണ് ഈ കുഞ്ഞു താരം .
റുഡോള്‍ഫ് ഇങ്ക്രം ഉസൈന്‍ ബോള്‍ട്ടിനെക്കാള്‍ മൂന്നൂസെക്കന്‍ഡ് സമയം മാത്രം കൂടുതലെടുത്ത് നൂറുമീറ്റര്‍ ഒടിത്തീര്‍ത്താണ് ലോകത്തെ അമ്പരപ്പിച്ചിരിക്കുന്നത് . കഴിഞ്ഞ ദിവസം നടന്ന അമേരിക്കന്‍ െ്രെപമറി ചാംപ്യന്‍ഷിപ്പില്‍ റുഡോള്‍ഫ് ഫിനിഷിങ് ലൈന്‍ കടന്നത് ഏറ്റവും വേഗതയേറിയ ഏഴുവയസുകാരന്‍ എന്ന റെക്കോര്‍ഡും സ്വന്തമാക്കിയാണ് .
നാലാം വയസില്‍ കായികപരിശീലനം ആരംഭിച്ചു. അത്‌ലക്റ്റിക്‌സില്‍ മാത്രമല്ല റഗ്ബിയിലു റുഡോള്‍ഫ് തന്റെ കഴിവ് തെളിയിച്ചു കഴിഞ്ഞു. ബ്ലേസ് ദ ഗ്രേറ്റ് എന്നാണ് റുഡോള്‍ഫ് അറിയപ്പെടുന്നത്
ഏഴ് വയസുകാരനാണെങ്കിലും ആരാധകരുടെ കാര്യത്തില്‍ ഒട്ടും പിന്നിലല്ല കക്ഷി. ഇന്‍സ്റ്റഗ്രാമില്‍ നാല് ലക്ഷത്തിലധികം പോരാണ് റുഡോള്‍ഫിനെ ഫോളോ ചെയ്യുന്നത്. വലുതാകുമ്പോള്‍ തനിക്കു ഉസൈന്‍ ബോള്‍ട്ടിനെ പോലെ ലോകമറിയുന്നൊരു കായികതാരമാകണമെന്നാണ് ആളുടെ ആഗ്രഹം.
ജമൈക്കന്‍ ഓട്ടക്കാരനാണ് ഉസൈന്‍ ബോള്‍ട്ട്. നിലവിലെ 100 മീറ്റര്‍ ,200 മീറ്റര്‍ ഒളിമ്പിക് ജേതാവ് ഇദ്ദേഹമാണ്. 100 മീറ്റര്‍ ലോകറെക്കോര്‍ഡും 200 മീറ്റര്‍ ലോകറെക്കോര്‍ഡും ഇപ്പോള്‍ ഇദ്ദേഹത്തിന്റെ പേരിലാണ്.1977നു ശേഷം 100 മീറ്ററിലേയും 200 മീറ്ററിലേയും ലോകറെക്കോര്‍ഡുകള്‍ക്ക് ഉടമയായ ആദ്യ കായികതാരമാണ് ബോള്‍ട്ട്. 4ഃ100 മീറ്റര്‍ റിലേയിലും അദ്ദേഹം ടീമംഗങ്ങളോടൊപ്പം റെക്കോര്‍ഡ് സൃഷ്ടിച്ചു. സ്പ്രിന്റില്‍ 8 ഒളിംപിക് സ്വര്‍ണ മെഡലുകളും 11 ലോക ചാമ്പ്യന്‍ഷിപ്പ് സ്വര്‍ണ മെഡലുകളും നേടുന്ന ആദ്യ കായിക താരമാണ് ബോള്‍ട്ട്. തുടര്‍ച്ചയായ മൂന്നു ഒളിമ്പിക്‌സ് മത്സരങ്ങളില്‍ 100 മീറ്ററിലും 200 മീറ്ററിലും സ്വര്‍ണം നേടിയ ആദ്യ താരവും ബോള്‍ട്ട് തന്നെ 4ഃ100 മീറ്റര്‍ റിലേയിലും തുടര്‍ച്ചയായി മൂന്നു ഒളിമ്പിക്‌സ് സ്വര്‍ണം നേടി ട്രിപ്പിള്‍ ട്രിപ്പിള്‍എന്ന നേട്ടവും കൈവരിച്ചു. എന്നാല്‍ 2008ല്‍ നടന്ന ഒളിമ്പിക്‌സിലെ 4ണ്മ100 മീറ്റര്‍ റിലേയില്‍ നെസ്‌റ്റെ കാര്‍ട്ടര്‍ ഉത്തേജക മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. അത് കാരണം ആ ഇനത്തതില്‍ ജമൈക്കന്‍ ടീമിനെ അയോഗ്യരാക്കി. അതോടെ ആ സ്വര്‍ണ മെഡല്‍ അദ്ദേഹത്തിന് നഷ്ടമായി.
https://www.facebook.com/Malayalivartha























