ചര്‍ച്ചയില്ല നടപടി മാത്രം; അഭിനന്ദന്‍ എത്തി ;ഇനിയാണ് തന്ത്രം, ഇന്ത്യയുടെ പ്ലാന്‍ ഇങ്ങനെ

ഇന്ത്യകട്ടകലിപ്പില്‍ തന്നെയാണ് അഭിനന്ദിനെ തിരികെ കിട്ടി ഇനിയാണ് ഇന്ത്യയുടെ കളി പാകിസ്ഥാന്‍ കാണാന്‍ പോകുന്നത്. അന്താരാഷ്ട്ര തലത്തില്‍ മുഖം രക്ഷിക്കാനായി സമാധാനചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് പാകിസ്ഥാന്‍ പറയുമ്പോഴും അതൊന്നും കേട്ട ഭാവം പോലും ഇന്ത്യ നടിക്കുന്നില്ല. പാകിസ്ഥാന്് മാപ്പ് കൊടുക്കില്ലെന്ന് തറപ്പിച്ച് തന്നെയാണ് ഇന്ത്യയുടെ ഓരോ ചുവടുവയ്പ്പും. ഇനി ചര്‍ച്ചയില്ല നടപടിമാത്രം ഭീകരയ്‌ക്കെതിരെ നടപടി എടുക്കുന്നവരെ ഒരു തരത്തിലുള്ള ചര്‍ച്ചയ്ക്കുമില്ലെന്നാണ് ഇന്ത്യയുടെ നിലപാട്. കൂടെ പാകിസ്ഥാനോടുള്ള താക്കീതും. ഇസ്ലാമിക രാഷ്ട്രങ്ങളുടെ സമ്മേളനത്തിലും വിശിഷ്ട് അതിഥിയായി ഇന്ത്യയെ വിളിച്ചത് പാകിസ്ഥാന്് അത്ര പിടിച്ചില്ല അത് കൊണ്ട് തന്നെയാണ് പാകിസ്ഥാന്‍ സമ്മേളനത്തില്‍ നിന്ന് വിട്ട് നിന്നതും. എന്നാല്‍യുദ്ധ തടവുകാരനെ പെട്ടെന്ന് മോചിപ്പിച്ച് നയതന്ത്ര മര്യാദ കാട്ടുകയും തെളിവു നല്‍കിയാല്‍ ജെയ്‌ഷെ മുഹമ്മദ് ഭീകരന്‍ മസൂദ് അസറിനെതിരെനടപടിയാകാമെന്ന് വ്യക്തമാക്കുകയും ചെയ്ത് പുല്‍വാമാ ആക്രമണത്തില്‍ ഇന്ത്യയുടെ രോഷം തണുപ്പിക്കാനാണ് പാകിസ്ഥാന്‍ ശ്രമിച്ചത്. ഇന്ത്യ പാക് ചര്‍ച്ചയ്ക്ക് അമേരിക്കയും സൗദിയും നടത്തുന്ന സമവായ ശ്രമങ്ങളും ചേര്‍ന്നപ്പോള്‍ പന്ത് കേന്ദ്ര സര്‍ക്കാരിന്റെ കോര്‍ട്ടിലെത്തി. ഇന്ത്യയ്ക്ക് 40 ജവാന്‍മാരുടെ ജീവന്‍ പൊലിഞ്ഞ ഭീകരാക്രമണ മുറിവിലെ വേദന പെട്ടെന്ന് മാറുന്നതല്ല. അതിനാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കേന്ദ്രത്തിന്റെ അടുത്ത നീക്കം നിര്‍ണായകമാണ്.ബലാകോട്ട് ആക്രമണവും തുടര്‍ന്നുള്ള പാക് വ്യോമാക്രമണവും യുദ്ധസമാനമായ സാഹചര്യം സൃഷ്ടിച്ചെങ്കിലും കഴിഞ്ഞ ദിവസങ്ങളില്‍ അഭിനന്ദന്റെ മോചനമായിരുന്നു ഇരുരാജ്യങ്ങള്‍ക്കിടയിലെ ചര്‍ച്ച. അഭിനന്ദനിലേക്ക് കാര്യങ്ങള്‍ കേന്ദ്രീകരിച്ചത് പാകിസ്ഥാന് നേട്ടമാണ്. മൂര്‍ച്ഛിക്കുമായിരുന്ന സംഘര്‍ഷം ലഘൂകരിക്കാനും യു.എസ്, സൗദി തുടങ്ങിയ രാജ്യങ്ങളെ മദ്ധ്യസ്ഥരായി കൊണ്ടുവരാനും അവര്‍ക്കു കഴിഞ്ഞു. ബലാകോട്ട് ആക്രമണം വന്‍ നേട്ടമായി ഉയര്‍ത്തിക്കാട്ടിയ കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷിച്ച കാര്യങ്ങളല്ല തുടര്‍ന്നുണ്ടായത്അഭിനന്ദനെ കൈമാറിയതു കൊണ്ടു മാത്രംപുല്‍വാമ ഭീകരാക്രമണത്തിന് മാപ്പു നല്‍കില്ലെന്ന സന്ദേശമാകും ഇന്ത്യ ഇനി നല്‍കുക. അഭിനന്ദനെ തിരികെ ഏല്‍പ്പിച്ചെങ്കിലും പാകിസ്ഥാന്‍ കാശ്മീര്‍ അതിര്‍ത്തിയില്‍ പ്രകോപനം തുടരുന്നതും അബുദാബിയില്‍ ഇസ്‌ളാമിക് രാജ്യങ്ങളുടെ സമ്മേളനത്തില്‍ ഇന്ത്യയെ ക്ഷണിച്ചതില്‍ പ്രതിഷേധിച്ച് പാക് വിദേശമന്ത്രി ചടങ്ങ് ബഹിഷ്‌കരിച്ചതും സാഹചര്യങ്ങള്‍ മാറിയില്ലെന്ന സൂചനയാണ് നല്‍കുന്നത്. അഭിനന്ദനെ കൈമാറാനുള്ള ഇമ്രാന്‍ഖാന്‍ സര്‍ക്കാരിന്റെ തീരുമാനവും സൈന്യത്തിന്റെ സമ്മതത്തോടെയാകുമെന്ന് ഉറപ്പില്ല. സര്‍ക്കാര്‍ ഏകപക്ഷീയമായി തീരുമാനിച്ചതാണെങ്കില്‍ സൈന്യം നിരാശ തീര്‍ക്കാന്‍ അതിര്‍ത്തിയില്‍ പ്രകോപനം തുടര്‍ന്നേക്കാം. കൂടുതല്‍ തിരിച്ചടിക്ക് ഇന്ത്യയെ നിര്‍ബന്ധിതമാക്കുന്ന സാഹചര്യമാണത്.അന്താരാഷ്ട്ര നയതന്ത്ര സമ്മര്‍ദ്ദം ഇന്ത്യയ്ക്ക് അവഗണിക്കാനാവില്ല. അതിനാല്‍ ജെയ്‌ഷെ മുഹമ്മദിനെ ബന്ധപ്പെടുത്തി പാക്മണ്ണില്‍ ഭീകരസംഘടനകള്‍ക്ക് അഭയവും സഹായവും ലഭിക്കുന്നത് തുറന്നുകാട്ടാന്‍ ഇന്ത്യ തുടര്‍ന്നും ശ്രമിക്കും. മസൂദ് അസറിനെ ലോകഭീകരനായി പ്രഖ്യാപിച്ചാല്‍ ഇന്ത്യയ്ക്ക് നേട്ടമാകും. കേന്ദ്രസര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അത് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുന്‍തൂക്കം നല്‍കും.
https://www.facebook.com/Malayalivartha























