ജമ്മു കശ്മീരില്‍ നിരോധിക്കപ്പെട്ട ജമാ അത്ത് ഇസ്ലാമിയുടെ 4500 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടാന്‍ കേന്ദ്ര സർക്കാർ നീക്കം തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. ജമാ അത്ത് ഇസ്ലാമിയുടെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന സ്‌കൂളുകളുൾപ്പടെയുള്ള എല്ലാ സ്ഥാപനങ്ങളും അടച്ചുപൂട്ടാനും സര്‍ക്കാര്‍ നിര്‍ദേശിച്ചു

ജമ്മു കാശ്മീരില്‍ നിരോധിക്കപ്പെട്ട ജമാ അത്ത് ഇസ്ലാമിയുടെ 4500 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടാന്‍ സര്‍ക്കാര്‍ തിരക്കിട്ട ശ്രമം തുടങ്ങി. കേന്ദ്ര സര്‍ക്കാര്‍ സംഘടനയെ നിരോധിച്ചതിനോടൊപ്പം തന്നെ , സംഘടനയുടെ സജീവ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുക്കാന്‍ ജില്ലാ പൊലീസ് മേധാവികള്‍ക്കും കളക്ടര്‍മാര്‍ക്കും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു . ഇതിനോടകം 500-ൽ അധികം പേര് പോലീസ് കസ്റ്റഡിയിൽ ആയിട്ടുണ്ട്. . വെള്ളിയാഴ്ച മാത്രം 350 പേര്‍ അറസ്റ്റിലായിരുന്നു .സംഘടിത കുറ്റകൃത്യ നിരോധന നിയമമായ യു.എ.പി.എ. അനുസരിച്ചാണ് ജമാ അത്ത് ഇസ്ലാമി പ്രവര്‍ത്തകര്‍ക്കെതിരേ നടപടിയെടുക്കുന്നത്. പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയെന്ന വകുപ്പ് ചുമത്തിയും കേസെടുക്കുന്നുണ്ട്
ജമാ അത്ത് ഇസ്ലാമിയുടെ പ്രമുഖ നേതാക്കളായ അബ്ദുള്‍ ഹമീദ് ഫയാസ്, സാഹിദ് അലി, മുദസിര്‍ അഹമ്മദ്, ഘുലാം ഖാദിര്‍ തുടങ്ങിയവരൊക്കെ അറസ്റ്റിലായിട്ടുണ്ട്. ത്രാല്‍, അനന്ത്‌നാഗ്, ബഡ്ഗാം എന്നിവിടങ്ങളില്‍നിന്നാണ് കൂടുതല്‍ പേരും അറസ്റ്റിലായത്.
ജമ്മു കശ്മീരില്‍ നിരോധിക്കപ്പെട്ട ജമാ അത്ത് ഇസ്ലാമിയുടെ 4500 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടാന്‍ കേന്ദ്ര സർക്കാർ നീക്കം തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. ജമാ അത്ത് ഇസ്ലാമിയുടെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന സ്‌കൂളുകളുൾപ്പടെയുള്ള എല്ലാ സ്ഥാപനങ്ങളും അടച്ചുപൂട്ടാനും സര്‍ക്കാര്‍ നിര്‍ദേശിച്ചു .
ഇതനുസരിച്ച് 400 സ്‌കൂളുകളും 350 പള്ളികളും 1000 മദ്രസ്സകളും പൂട്ടും. കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കള്‍ സര്‍ക്കാരിലേക്ക് കണ്ടുകെട്ടാനും ഉത്തരവായിട്ടുണ്ട് .
തീവ്രവാദികള്‍ക്ക് ജമ്മു കശ്മീര്‍ ജമാ അത്തെ ഇസ്ലാമി സഹായമെത്തിച്ചുവെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു.സംഘടനയെ നിരോധിച്ചതിന് പിന്നാലെ, സംഘടനയുടെ സജീവ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുക്കാന്‍ ജില്ലാ പൊലീസ് മേധാവികള്‍ക്കും കലക്ടർമാര്‍ക്കും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്തിനകത്തും വിദേശത്തുനിന്നുമുള്ള ഫണ്ടുപയോഗിച്ചാണ് ജമാ അത്ത് ഇസ്ലാമിയുടെ പ്രവര്‍ത്തനം.
ജമ്മു കശ്മീരിനെ പാകിസ്ഥാനോട് ചേര്‍ക്കണമെന്ന നിലപാടാണ് സംഘടനയ്ക്കുള്ളത്.രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് പിന്തുണ കൊടുക്കുന്നു എന്നതിന്റെ പേരിൽ കേന്ദ്ര സർക്കാർ നിരോധിച്ചിരുന്ന സംഘടനയാണ് ജമാ അത്ത ഇസ്ലാമി.
കഴിഞ്ഞദിവസം ബാലാക്കോട്ട് ഭീകരകേന്ദ്രങ്ങള്‍ക്കെതിരേ വ്യോമസേന നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിനുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സുരക്ഷാകാര്യ ഉന്നതതല യോഗത്തിലാണ് ജമാ അത്ത് ഇസ്ലാമിക്കെതിരെയുള്ള കടുത്ത നീക്കങ്ങൾക്ക് തീരുമാനമുണ്ടായത്
ഇതിനുതൊട്ടുപിന്നാലെയാണ് ആഭ്യന്തര മന്ത്രാലയം യുഎപിഎ പ്രകാരം ജമാ അത്ത് ഇസ്ലാമിക്ക് നിരോധനം ഏര്‍പ്പെടുത്തുന്നതായി അറിയിച്ചത്.അഞ്ചുവർഷത്തേക്കാണ് നിരോധനം.
https://www.facebook.com/Malayalivartha























