വ്യോമസേന മേധാവിയുമായി കൂടിക്കാഴ്ച നടത്തി പാക് കസ്റ്റഡിയിലെ അനുഭവങ്ങൾ തുറന്നുപറഞ്ഞ് വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വർദ്ധമാൻ

വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വ്യോമസേന മേധാവിയുമായി കൂടിക്കാഴ്ച നടത്തി. വെള്ളിയാഴ്ച രാത്രിയോടെ ഡല്‍ഹിയിലെത്തിയ അഭിനന്ദന്‍ വര്‍ത്തമന്‍ ഇന്ന് രാവിലെയാണ് വ്യോമസേന മേധാവി ബി.എസ്. ധനോവയുമായി കൂടിക്കാഴ്ച നടത്തിയതെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്തു.
വ്യോമസേന മേധാവിയുമായുള്ള കൂടിക്കാഴ്ചയില്‍ പാകിസ്താന്‍ കസ്റ്റഡിയിലകപ്പെട്ടതും അവിടെ സംഭവിച്ചതുമെല്ലാം അഭിനന്ദന്‍ വിശദീകരിച്ചു. പാക് കസ്റ്റഡിയില്‍ മണിക്കൂറുകള്‍ കഴിഞ്ഞ അഭിനന്ദന്‍ കസ്റ്റഡി അനുഭവങ്ങളെല്ലാം വ്യോമസേന മേധാവിയോട് തുറന്നുപറഞ്ഞു. വെള്ളിയാഴ്ച രാത്രിയോടെ ഡല്‍ഹിയിലെത്തിയ അഭിനന്ദനെ നേരത്തെ വിശദമായ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഇതിനുശേഷമാണ് അദ്ദേഹം വ്യോമസേന മേധാവിയുമായി കൂടിക്കാഴ്ച നടത്തിയത്.
അതേസമയം ഡല്‍ഹിയില്‍ തുടരുന്ന വിങ് കമാന്‍ഡന്‍ അഭിനന്ദന്‍ വര്‍ത്തമന്‍ എയര്‍ഫോഴ്‌സ് ഓഫീസേഴ്‌സ് മെസ്സിലായിരിക്കും തങ്ങുകയെന്നും എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്തു. ശത്രുകളുടെ പിടിയിലകപ്പെടുകയും ക്ലേശകരമായ സാഹചര്യങ്ങള്‍ നേരിടുകയും ചെയ്തതിനാല്‍ അദ്ദേഹത്തെ വിശദമായ ചോദ്യംചെയ്യലിനും മന:ശാസ്ത്ര പരിശോധനയ്ക്കും വിധേയനാക്കിയേക്കുമെന്നാണ് സൂചന.
https://www.facebook.com/Malayalivartha























