രാഹുല്‍ ഗാന്ധിയ്ക്ക് ആം ആദ്മിയുടെ വക കിടിലൻ ആപ്പ് ; കോണ്‍ഗ്രസുമായി യാതൊരുവിധ സഖ്യത്തിനും തയ്യാറല്ലെന്ന് ആം ആദ്മി

കോണ്‍ഗ്രസുമായി യാതൊരുവിധ സഖ്യത്തിനും തയ്യാറല്ലെന്ന് ആം ആദ്മി . രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശപ്രകാരമുള്ള സഖ്യകക്ഷിചര്‍ച്ചകള്‍ നടത്തിവരുന്നതിനിടെയാണ് ആം ആദ്മി പാര്‍ട്ടിയുടെ പെട്ടെന്നുള്ള സ്ഥാനാര്‍ത്ഥി പ്രഖ്യാപനം. കോണ്‍ഗ്രസ് സംസ്ഥാന ഘടകത്തിന്റെ എതിര്‍പ്പ് അവഗണിച്ചാണ് രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശത്തില്‍ ചര്‍ച്ചകള്‍ നടത്തിയെന്നത് ശ്രദ്ധേയമാണ്. എഎപി നേതാവ് അരവിന്ദ് കേജ്‌രിവാള്‍ കോണ്‍ഗ്രസുമായുള്ള സഖ്യത്തിന് ആദ്യം സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ പിസിസി അധ്യക്ഷ ധീക്ഷിത് കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് അരവിന്ദ് കേജരിവാള്‍ സഖ്യത്തിനില്ലെന്നറിയിക്കുകയായിരുന്നു. ഒറ്റയ്ക്ക് മത്സരിക്കുന്നത് ബിജെപിക്ക് ഗുണം ചെയ്യുമെന്ന സര്‍വ്വേ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതോടെ ആം ആദ്മിയുമായി സഖ്യത്തിന് രാഹുല്‍ ഗാന്ധി അനുമതി നല്‍കുകയായിരുന്നു.
പക്ഷേ രാഹുല്‍ ഗാന്ധിയുടെ പ്രതീക്ഷകളെ തകിടം മറിച്ച് ആംആദ്മി ആറു സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുകയായിരുന്നു. കിഴക്കന്‍ ഡല്‍ഹിയില്‍ അതിഷി, ന്യൂഡല്‍ഹിയില്‍ ബ്രിജേഷ് ഗോയല്‍, വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ ദിലീപ് പാണ്ഡെ, തെക്കന്‍ ഡല്‍ഹിയില്‍ രാാഘവ് ചാധൗ ചാന്ദ്‌നി ചൗക്കില്‍ പങ്കജ് ഗുപ്ത, വടക്ക് പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ ഗുഗന്‍ സിങ് എന്നിവരാണ് എഎപി സ്ഥാനാര്‍ത്ഥികള്‍.
2014 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലെ ഏഴു സീറ്റുകളില്‍ ബിജെപിയാണു വിജയിച്ചത്. എന്നിരുന്നാലും നിലവിലെ സാഹചര്യത്തില്‍ സീറ്റുകള്‍ ബിജെപിയില്‍നിന്നു പിടിച്ചെടുക്കാന്‍ കഴിയുമെന്ന് എഎപി നേതൃത്വം പ്രതീക്ഷിക്കുന്നു.
മഹാസഖ്യം രൂപീകരിക്കാത്തതില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കു നേരെ ഗോപാല്‍ റായ് വിമര്‍ശനമുന്നയിച്ചു. ഡല്‍ഹി പിസിസി അധ്യക്ഷ ഷീല ദീക്ഷിതിനും രാഹുല്‍ ഗാന്ധിക്കും സഖ്യത്തില്‍ താത്പര്യമില്ലെന്നും എഎപി സഖ്യത്തിന് തയാറാണെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha























