അവസാനം പാക്കിസ്ഥാൻ സമ്മതിച്ചു. ഇന്ത്യ ഭീകരകേന്ദ്രത്തിനു നേരെ വ്യോമാക്രമണം നടത്തി.

അവസാനം പാക്കിസ്ഥാൻ സമ്മതിച്ചു. ഇന്ത്യ ഭീകരകേന്ദ്രത്തിനു നേരെ ഭീകരാക്രമണം നടത്തി. തദ്ദേശവാസികളും ബോംബാക്രമണം നടന്നതായി പറയുന്നുണ്ട്. മാത്രമല്ല 35 ഓളം മൃതദേഹങ്ങൾ പ്രദേശത്തുനിന്ന് ആംബുലൻസിൽ പുറത്തേക്കു കൊണ്ടുപോയതായാണു ദൃക്‌സാക്ഷികൾ പറയുന്നത്. താൽക്കാലികമായുണ്ടാക്കിയ കുടിലിൽ 12 പേരാണ് ഉണ്ടായിരുന്നതെന്നും തെളിഞ്ഞു. ഇവരിൽ പലരും മുൻപ് പാക് സൈന്യത്തിൽ ഉള്ളവരായിരുന്നു. കൊടുംകാടിനു നടുവില്‍ മറ്റു ജനവാസമില്ലാത്ത സ്ഥലത്താണു ക്യാംപുകള്‍ സ്ഥിതിചെയ്തിരുന്നത്. അതുകൊണ്ട് തന്നെ സാധാരണ ജനങ്ങളെ ആക്രമണം ബാധിച്ചിട്ടില്ല
പ്രാദേശിക ഭരണകൂടത്തിനു വേണ്ടി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥനാണു രഹസ്യ വിവരങ്ങൾ പുറത്തുവിട്ടത്. ബോംബാക്രമണം നടന്നു മണിക്കൂറുകൾക്കകം തന്നെ അധികൃതർ സ്ഥലത്തെത്തി. പക്ഷേ പ്രദേശം അപ്പോഴേക്കും സൈന്യം വളഞ്ഞിരുന്നു. പൊലീസ് ഉദ്യോഗസ്ഥരെ പോലും അവർ അകത്തേക്കു കടത്തിവിട്ടില്ല. ആംബുലന്‍സുകളിലുണ്ടായിരുന്ന മെഡിക്കൽ ഉദ്യോഗസ്ഥരുടെ മൊബൈൽ ഫോൺ പോലും സൈന്യം പിടിച്ചുവച്ചതായും ഇയാൾ വെളിപ്പെടുത്തി.
“തകര്‍ന്ന കുന്നിന്‍മുകളില്‍ ജയ്‌ഷെ മുഹമ്മദ് നടത്തിക്കൊണ്ടിരുന്ന ഒരു മദ്രസയുണ്ടായിരുന്നു”. . “എനിക്കവിടം പരിചയമുണ്ട്. അവിടെ ജെയ്‌ഷെയുടെ ഒരു പരിശീലന ക്യാമ്പ് ഉണ്ടായിരുന്നു. ഇതെല്ലാം നടത്തുന്നത് ജെയ്‌ഷെ മുഹമ്മദാണ്”. “എന്താണ് സംഭവിച്ചത് എന്ന് കൃത്യമായി പറയാന്‍ സാധിക്കുന്നില്ല. നേരം പുലര്‍ന്നുകഴിഞ്ഞപ്പോഴാണ് അതൊരു ആക്രമണമായിരുന്നു എന്ന് തിരിച്ചറിഞ്ഞത്. വീണുകിടക്കുന്ന മരങ്ങളും തകര്‍ന്ന കെട്ടിടങ്ങളും കാണാന്‍ സാധിച്ചു. ബോംബ് വീണ തകര്‍ന്ന സ്ഥലങ്ങളും കണ്ടു”ഗ്രാമവാസികൾ പറഞ്ഞു
പാക്ക് ചാരസംഘടന ഐഎസ്ഐയുടെ മുൻ ഉദ്യോഗസ്ഥൻ കേണൽ സലീം ആക്രമണത്തിൽ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. . പക്ഷേ കേണൽ സറാർ സക്രി എന്നയാൾ പരുക്കേറ്റു രക്ഷപ്പെട്ടു. പെഷവാറിൽ നിന്നുള്ള ജയ്ഷ് ഭീകരൻ മുഫ്തി മൊയീൻ, ബോംബ് നിർമാണ വിദഗ്‍ധൻ ഉസ്മാൻ ഖനി എന്നിവരും കൊല്ലപ്പെട്ടതായും ദൃക്‌സാക്ഷികൾ വ്യക്തമാക്കി എന്നാണു റിപ്പോർട്ടുകൾ
https://www.facebook.com/Malayalivartha























