അഭിനന്ദിനെ ഇന്ത്യയ്ക്ക് കൈമാറിയപ്പോള്‍ അദ്ദേഹം ഉപയോഗിച്ച് തോക്ക് തിരിച്ച് നല്‍കിയില്ല?

വ്യോമസേന വൈമാനികന്‍ വിംഗ് കമാന്‍ഡര്‍ അഭിനന്ദ് വര്‍ദ്ധമാനെ ഇന്ത്യയ്ക്ക് കൈമാറിയപ്പോള്‍ അദ്ദേഹം ഉപയോഗിച്ച് തോക്ക് പാക്കിസ്ഥാന്‍ തിരിച്ച് നല്‍കിയില്ല. മോതിരവും കണ്ണടയും തിരിച്ച് നല്‍കിയപ്പോള്‍ തോക്ക് പാകിസ്ഥാന്‍ പിടിച്ചുവച്ചിരിക്കുകയാണ്.അഭിനന്ദന്‍ പാക്കിസ്ഥാനില്‍ അകപ്പെട്ടപ്പോള്‍ ആത്മരക്ഷയ്ക്ക് വേണ്ടി പിസ്റ്റള്‍ ഉപയോഗിച്ചിരുന്നു. പാകിസ്ഥാന്റെ എഫ് 16 വിമാനങ്ങളെ മിഗ് 21 യുദ്ധവിമാനം ഉപയോഗിച്ച് തകര്‍ത്തതിനു ശേഷമാണ് അഭിനന്ദന്‍ പാകിസ്ഥാനില്‍ അകപ്പെട്ടത്.
എന്നാല്‍ ഇന്ത്യക്ക് മിഗ് 21 വിമാനവും തകര്‍ന്നുവീണു. മിഗ് 21 വിമാനത്തില്‍ നിന്ന് പാരചൂട്ടില്‍ രക്ഷപ്പെട്ട വൈമാനികന്‍ ഇറങ്ങിയത് പാക് അധീന കശ്മീരിലാണ്.അഭിനന്ദനെ കൈമാറിയത് സംബന്ധിച്ച രേഖകള്‍ പരിശോധിക്കുമ്‌ബോഴാണ് തോക്ക് തിരിച്ച് നല്‍കിയില്ലെന്ന് വ്യക്തമായത്.
ശത്രുരാജ്യത്തിന്റെ മണ്ണിലാണ് വീണതെന്ന് അഭിനന്ദന്‍ മനസിലാക്കിയ അഭിനന്ദന്‍ പിസ്റ്റളെടുത്ത് യുവാക്കള്‍ക്ക് നേരെ ചൂണ്ടിയശേഷം ആകാശത്തേയ്ക്ക് നിറയൊഴിക്കുകയും പിന്നിലേക്ക് ഓടുകയുമായിരുന്നു.സമീപത്തായി ഉണ്ടായിരുന്ന ചെറുകുളത്തിലിറങ്ങിയ അഭിനന്ദന്‍ കൈയ്യിലുണ്ടായിരുന്ന ചില കടലാസുകള്‍ അതില്‍ മുക്കി നശിപ്പിക്കുകയും, ചിലത് വിഴുങ്ങുകയും ചെയ്തതായും പ്രാദേശികവാസിയായ യുവാവ് മുഹമ്മദിന്റെ വാക്കുകള്‍ ഉദ്ധരിച്ച് ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
https://www.facebook.com/Malayalivartha
























