ബോംബാക്രമണത്തില്‍ 300 പേര്‍ കൊല്ലപ്പെട്ടെന്ന് മോദിയോ അമിത്ഷായെ പറഞ്ഞിരുന്നോ ? ; കൊലപാതകം ആയിരുന്നില്ല വ്യോമ സേനയുടെ ലക്ഷ്യം; കുപ്രചാരണങ്ങൾക്ക് മറുപടിയുമായി കേന്ദ്രമന്ത്രി എസ്.എസ്. അലുവാലിയ

പാക് ഭീകരകേന്ദ്രങ്ങളിലെ ഇന്ത്യയുടെ ബോംബാക്രമണത്തില്‍ 300 പേര്‍ കൊല്ലപ്പെട്ടന്ന് ആരെങ്കിലും പറഞ്ഞോ എന്ന് കേന്ദ്രമന്ത്രി എസ്.എസ്. അലുവാലിയ. 300 പേര്‍ കൊല്ലപ്പെട്ടെന്ന് ആരാണ് പറഞ്ഞതെന്നും അദ്ദേഹം ചോദിച്ചു. അതേസമയം കൊലപാതകം ആയിരുന്നില്ലെന്നും ഭീകരകേന്ദ്രങ്ങള്‍ തകര്‍ക്കാനാകുമെന്ന് തെളിയിക്കലായിരുന്നു വ്യോമ സേനയുടെ ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി. പശ്ചിമബംഗാള്‍ തലസ്ഥാനമായ കൊല്‍ക്കത്തയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഇന്ത്യയുടെ വ്യോമാക്രമണത്തില്‍ ആരും കൊല്ലപ്പെട്ടില്ലെന്ന അന്താരാഷ്ട്ര മാധ്യമങ്ങളിലെ വാര്‍ത്തകളെകുറിച്ചുള്ള ചോദ്യത്തിനായിരുന്നു അലുവാലിയയുടെ ഈ മറുപടി.
ഇന്ത്യന്‍ മാധ്യങ്ങളുടെയും അന്താരാഷ്ടമാധ്യമങ്ങളുടെയും റിപ്പോര്‍ട്ടുകള്‍ താന്‍ കണ്ടിരുന്നു. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാജസ്ഥാനിലെ ചുരുവില്‍ പ്രസംഗിച്ചതും കേട്ടു. 300 പേര്‍ കൊല്ലപ്പെട്ടന്ന് അദ്ദേഹം പറഞ്ഞിരുന്നോ? അമിത്ഷായോ മറ്റേതെങ്കിലും ബി.ജെ.പി വക്താക്കളോ പറഞ്ഞിരുന്നോ എന്നും എസ്.എസ് അലുവാലിയ ചോദിച്ചു. കൊലപാതകം ആയിരുന്നില്ലെന്നും ഭീകരകേന്ദ്രങ്ങള്‍ തകര്‍ക്കാനാകുമെന്ന് തെളിയിക്കലായിരുന്നു വ്യോമ സേനയുടെ ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.
പാക്കിസ്ഥാന്‍ എത്രക്രണ്ട് നിരീക്ഷണം ശക്തമാക്കിയാലും അവരുടെ ഭീകര കേന്ദ്രം ഇന്ത്യക്ക് തകര്‍ക്കാനാകും എന്ന് ബോധ്യപ്പെടുത്തലായിരുന്നു. ഈ നടപടി അത്യാവശ്യമായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ബി.ജെ.പി ദേശീയ ഉപാധ്യക്ഷനും കേന്ദ്ര സഹമന്ത്രിയുമാണ് അലുവാലിയ.
https://www.facebook.com/Malayalivartha
























