തീ തുപ്പാന്‍ ഇന്ത്യന്‍ കലാഷ്‌നിക്കോവ്; എകെ 47 എന്ന പേരില്‍ ലോക പ്രശസ്തമായ കലാഷ്‌നിക്കോവ് തോക്കുകള്‍ ഇനി ഇന്ത്യയിലും; മെയ്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരം ഏഴര ലക്ഷം തോക്കുകള്‍ ഇന്ത്യയും റഷ്യയും ചേര്‍ന്നാകും നിര്‍മിക്കുക

എകെ 47 എന്ന പേരില്‍ ലോക പ്രശസ്തമായ കലാഷ്‌നിക്കോവ് തോക്കുകള്‍ ഇനി ഇന്ത്യയിലും. മെയ്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരം ഏഴര ലക്ഷം തോക്കുകള്‍ ഇന്ത്യയും റഷ്യയും ചേര്‍ന്നാകും നിര്‍മിക്കുക. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുലിന്റെ മണ്ഡലമായ അമേത്തിക്കടുത്ത് കോര്‍വയിലെ ഓര്‍ഡനന്‍സ് ഫാക്ടറിയിലാണ് ഇവ രൂപം കൊള്ളുക. എകെ 47ന്റെ പുതിയ രൂപമായ എകെ 203 തോക്കുകളാണ് ഉണ്ടാക്കുക. ഇന്ന് ഇതു സംബന്ധിച്ച കരാര്‍ ഒപ്പിട്ടേക്കും. പദ്ധതി 28ന് പ്രധാമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും.
12,000 കോടി രൂപയുടെ പദ്ധതി കാര്യക്ഷമമമായി നടപ്പാക്കാന്‍ കരസേനയിലെ മേജര്‍ ജനറല്‍ പദവിയിലുള്ള ആളെയാകും ചുമതല ഏല്‍പ്പിക്കുക.ഇന്ത്യയും റഷ്യയും ചേര്‍ന്ന് വികസിപ്പിച്ച ബ്രഹ്‌മോസ് മിസൈല്‍ പോലെ തോക്കുകള്‍ ഇന്ത്യയിലുണ്ടാക്കി ഇന്ത്യന്‍ സൈന്യത്തിനു മാത്രമല്ല മറ്റു രാജ്യങ്ങള്‍ക്കും വില്‍ക്കും. അദാനി ഗ്രൂപ്പുമായി ചേര്‍ന്ന് തോക്കുണ്ടാക്കാനായിരുന്നു റഷ്യന്‍ കമ്പനിക്ക് താല്‍പ്പര്യമെങ്കിലും ഓര്‍ഡനന്‍സ് ഫാക്ടറിയുമായി ചേര്‍ന്നു തന്നെ വേണമെന്ന് മോദി സര്‍ക്കാര്‍ നിഷ്‌ക്കര്‍ഷിക്കുകയായിരുന്നു. ഭാരതത്തിന്റെ പ്രതിരോധനിരയ്ക്ക് ഇനി സ്വന്തം കലാഷ്‌നിക്കോവിന്റെ കരുത്തും. 7.47 ലക്ഷം കലാഷ്‌നിക്കോവ് തോക്കുകള്‍ നിര്‍മ്മിക്കുന്നത്. ഇന്ത്യന്‍ സൈന്യത്തെ ആധുനികവത്ക്കരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം.അസാള്‍ട്ട് റൈഫിളിന്റെ അപര്യാപ്തത മൂലം വിഷമ സന്ധിയിലായ സൈന്യത്തിനു വേണ്ടി 72,400 റൈഫിളുകള്‍ വാങ്ങാന്‍ അമേരിക്കയുമായി ഇന്ത്യ ധാരണയിലെത്തിയിട്ടുണ്ട്. അത്യാധുനികമായ സിഗ് സോര്‍ റൈഫിളുകള്‍ വാങ്ങാനാണ് ഇന്ത്യ കരാര്‍ ഒപ്പിട്ടത്. 7.62 എം.എം റൈഫിളുകളാണ് വാങ്ങുന്നത്. നിലവിലുള്ള ഇന്‍സാസ് റൈഫിളുകള്‍ മാറ്റി കൂടുതല്‍ ആധുനികമായ റൈഫിളുകള്‍ വാങ്ങണമെന്ന് സൈന്യം ആവശ്യപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha
























