വിവാഹ ആഘോഷത്തില്‍ ഡിജെയെ ചൊല്ലി തർക്കം മൂത്തു; തർക്കത്തിനൊടുവിൽ അക്രമികൾ ഭർത്താവിനുനേരെ വെടിയുതിർത്തത് തടഞ്ഞ ഭാര്യ വെടിയേറ്റു കൊല്ലപ്പെട്ടു

യുവതി വെടിയേറ്റു കൊല്ലപ്പെട്ടു. ഡല്‍ഹിയിലെ മംഗള്പുരിയിലാണു സംഭവം. വിവാഹ ആഘോഷത്തില്‍ ഡിജെയോട് പാട്ടു വയ്ക്കാന്‍ ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് യുവതിയുടെ മരണത്തില്‍ കലാശിച്ചത്. സുനിത എന്ന മുപ്പത്തിരണ്ടുകാരിയാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. ചടങ്ങില്‍ പാട്ടുവയ്ക്കുന്നതു സംബന്ധിച്ച് സുനിതയുടെ ഭര്‍ത്താവ് സജ്ജനും ചടങ്ങിനെത്തിയ രണ്ടുപേരും തമ്മില്‍ തര്‍ക്കമുണ്ടായി. ഇത് തടയാന്‍ ശ്രമിക്കുന്നതിനിടെ എതിര്‍സംഘത്തിലെ ഒരാള്‍ തോക്കെടുത്ത് വെടിയുതിര്‍ത്തു.
സജ്ജനുനേരെയാണു നിറയൊഴിച്ചതെങ്കിലും ഭര്‍ത്താവിനെ സംരക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്ന സുനിതയ്ക്കാണു വെടിയേറ്റത്. ഉടന്‍തന്നെ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ ആകാശ്, സന്ദീപ് എന്നീ യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ പേരില്‍ മുന്‍പും മോഷണ-തട്ടിക്കൊണ്ടുപോകല്‍ കേസുകള്‍ ഉള്ളതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് സെജു കുരുവിള അറിയിച്ചു.
https://www.facebook.com/Malayalivartha
























