അഭിനന്ദന്റെ പേരിലും വ്യാജ അക്കൗണ്ട്; പാകിസ്താന്‍ തടവില്‍ നിന്നു അഭിനന്ദന്‍ വര്‍ധമാന്‍ മോചിക്കപ്പെടുന്നതിനു തൊട്ടുമുമ്പ് മാര്‍ച്ച് ഒന്നിനാണ് അക്കൗണ്ട് ഉണ്ടാക്കിയതെന്നത് ശ്രദ്ധേയം; പിന്നില്‍ പാക്കിസ്ഥാനോ?

thank you for respecting me and looking at me madam എന്നു തുടങ്ങുന്ന ട്വീറ്റര്‍ സന്ദേശം അഭിനന്ദിന്റേതല്ല. അഭിനന്ദന്റെ പേരില്‍ വ്യാജ അക്കൗണ്ടെന്നും പ്രചരിക്കുന്ന സന്ദേശം വ്യാജമെന്ന് എ എന്‍ ഐ വ്യക്തമാക്കുമ്പോള്‍ ഉയരുന്ന ചോദ്യമിതാണ് അതിന് പിന്നില്‍ ആര്. പാക്കിസഥാനിലെ കറുത്ത കൈകളോ എന്നുള്ളതാണ് ഇപ്പോഴുയരുന്ന ചോദ്യം. ഇന്നലെ പ്രതിരോധമന്ത്രി അഭിനന്ദനെ സന്ദര്‍ശിച്ചിരുന്നു. ഇതിനുപിന്നാലെയാണ് നിര്‍മ്മല സീതാരാമനൊപ്പമുള്ള അഭിനന്ദന്റെ ചിത്രം ഉപയോഗിച്ച് വ്യാജപ്രചരണം ആരംഭിച്ചത്.
വ്യോമസേന വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്‍ പാക്കിസ്ഥാന്റെ പിടിയിലായതുമുതല്‍ ഇന്ത്യന്‍ ജനതയുടെ പ്രാര്‍ത്ഥന വീര സൈനികനെ വിട്ടുകിട്ടാന്‍ വേണ്ടിയുള്ളതായിരുന്നു. കഴിഞ്ഞ ദിവസം അഭിനന്ദന്‍ ഇന്ത്യയില്‍ മടങ്ങിയെത്തിയപ്പോള്‍ രാജ്യമൊന്നാകെ ആനന്ദത്തിലായിരുന്നു. രാജ്യമാകെ അഭിനന്ദന്റെ ധീരതയെ വാഴ്ത്തുമ്പോള്‍ ചില കേന്ദ്രങ്ങള്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കാനുള്ള ശ്രമത്തിലാണ്. അക്കൂട്ടത്തില്‍ ഏറ്റവും പ്രധാനം അഭിനന്ദന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന് നന്ദി അറിയിച്ചുള്ള സന്ദേശമായിരുന്നു. അഭിനന്ദന്റെ ട്വീറ്റര്‍ സന്ദേശം എന്ന പേരില്‍ പ്രചരിക്കുന്ന ട്വീറ്റ് വ്യാജമാണെന്ന് ദേശീയ വാര്‍ത്താ ഏജന്‍സി എ എന്‍ ഐ അറിയിച്ചു. ഇന്നലെ പ്രതിരോധമന്ത്രി അഭിനന്ദനെ സന്ദര്‍ശിച്ചിരുന്നു. ഇതിനുപിന്നാലെയാണ് നിര്‍മ്മല സീതാരാമനൊപ്പമുള്ള അഭിനന്ദന്റെ ചിത്രം ഉപയോഗിച്ച് വ്യാജപ്രചരണം ആരംഭിച്ചത്. അഭിനന്ദന്റെ പേരില്‍ വ്യാജ ട്വിറ്റര്‍ അക്കൗണ്ട് ആരോ ഉണ്ടാക്കിയിട്ടുണ്ടെന്നാണ് വ്യക്തമാകുന്നതെന്ന് എ എന്‍ ഐ അറിയിച്ചു.
പാകിസ്താന്‍ തടവില്‍ നിന്നു അഭിനന്ദന്‍ വര്‍ധമാന്‍ മോചിക്കപ്പെടുന്നതിനു തൊട്ടുമുമ്പ് മാര്‍ച്ച് ഒന്നിനാണ് അക്കൗണ്ട് ഉണ്ടാക്കിയതെന്നതും ശ്രദ്ധേയമാണ്. ആസൂത്രിത നീക്കമാണ് ഇതിനു പിന്നിലെന്നതില്‍ സംശയമില്ല. അഭിനന്ദന്‍ പാകിസ്താന്റെ തടവില്‍ കഴിയുന്ന മാര്‍ച്ച് ഒന്നിന് രാവിലെ 9.30നാണ് അക്കൗണ്ട് ഉണ്ടാക്കിയത്. അന്ന് രാത്രിയാണ് പാകിസ്ഥാന്‍ അഭിനന്ദനെ വാഗ അതിര്‍ത്തി വഴി ഇന്ത്യയ്ക്ക് കൈമാറിയത്. പാക് ആര്‍മിയേയും പാകിസ്ഥാനെയും പ്രകീര്‍ത്തിച്ചും അഭിനന്ദന്റെ പേരില്‍ ട്വിറ്റര്‍ അക്കൗണ്ട് പ്രചരിക്കുന്നുണ്ട്. ഫെബ്രുവരി 28നാണ് ഈ അക്കൗണ്ട് ഉണ്ടാക്കിയതെന്നാണു മനസ്സിലാവുന്നത്. പാക് സൈന്യത്തിന് അനുകൂലമായ പ്രചരണങ്ങളാണ് ഇതുവഴി നടത്തുന്നത്. ഇതെല്ലാം വ്യാജന്‍മാര്‍ ഇന്ത്യയിലും പാകിസ്താനിലും വിലസുകയാണെന്ന സത്യം മനസ്സിലാക്കിത്തരുന്നതാണ്..
https://www.facebook.com/Malayalivartha
























