ജെയ്‌ഷെ മൊഹമ്മദ് താവളത്തിന്റെ ചിത്രങ്ങളും ഭൂമി ശാസ്ത്ര പരമായ കൃത്യമായ വിവരങ്ങളും ഫീഡ് ചെയ്തതിനു ശേഷം ഇന്ത്യന്‍ എയര്‍ ഫോഴ്‌സിന്റെ മിറാഷ് 2000 യുദ്ധ വിമാനത്തിലേക്ക് ഗ്വാളിയാറില്‍ വച്ച് ലോഡ് ചെയ്തു; ഒന്നും ബാക്കി വയ്ക്കാതെ ആ 350 എണ്ണത്തിന്റെയും അസ്ഥി പെറുക്കി; ശത്രുകേന്ദ്രം തകര്‍ത്തതിന്റെ ശാസ്ത്രീയ തെളിവുകൾ ഇങ്ങനെ

ഫെബ്രുവരി 26 ന് പുലര്‍ച്ചെ , ബാലാകോട്ടിലെ ജെയ്‌ഷെ മൊഹമ്മദിന്റെ തീവ്രവാദി പരിശീലന ക്യാമ്പ് ആക്രമിക്കുന്നതിനായി , സ്‌പൈസ് 2000 പ്രിസിഷന്‍ ഗൈഡഡ് ബോംബുകളുടെ കമ്പ്യൂട്ടര്‍ മെമ്മറിയിലേയ്ക്ക്, ജെയ്‌ഷെ മൊഹമ്മദ് താവളത്തിന്റെ ചിത്രങ്ങളും ഭൂമി ശാസ്ത്ര പരമായ കൃത്യമായ വിവരങ്ങളും ഫീഡ് ചെയ്തതിനു ശേഷമാണ് ഇന്ത്യന്‍ എയര്‍ ഫോഴ്‌സിന്റെ മിറാഷ് 2000 യുദ്ധ വിമാനത്തിലേക്ക് ഗ്വാളിയാറില്‍ വച്ച് ലോഡ് ചെയ്തത്. അത് കൊണ്ട് തന്നെ , 'ക്ലിയര്‍ ടു ലോഞ്ച് വെപ്പണ്‍ ' ( ആയുധം പ്രയോഗിയ്ക്കാന്‍ സൗകര്യപ്രദമായ സമയം) എന്ന സന്ദേശം മിറാജ് 2000 വിമാനത്തിന്റെ കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ തെളിഞ്ഞപ്പോള്‍ ( ആക്രമണം നടത്തേണ്ട ആംഗിളും വിമാനം അപ്പോള്‍ പറക്കുന്ന ഉയരവും എല്ലാം പരിഗണിച്ചതിനു ശേഷം ) , നിയന്ത്രണ രേഖയ്ക്ക് അപ്പുറമുള്ള പാക് അധിനിവേശ കശ്മീരിന്റെ ആകാശത്തില്‍ ഏകദേശം 2 മുതല്‍ 10 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചു കഴിഞ്ഞിരുന്ന വിമാനത്തില്‍ നിന്നും വര്‍ഷിയ്ക്കുന്ന 1000 കിലോഗ്രാമിന്റെ ആ ബോംബുകള്‍ ലക്ഷ്യം തെറ്റാനുള്ള യാതൊരു സാധ്യതയും ഇല്ലായിരുന്നു.
സ്‌പൈസ് 2000 ബോംബുകള്‍ ഫയര്‍ ആന്‍ഡ് ഫോര്‍ഗെറ്റ് ശ്രേണിയില്‍ പെടുന്നവയാണ് . (ഫയര്‍ ആന്‍ഡ് ഫോര്‍ഗെറ്റ് ശ്രേണിയില്‍ പെടുന്ന ആയുധങ്ങള്‍ ലോഞ്ച് ചെയ്തു കഴിഞ്ഞാല്‍ അതിന്റെ നാവിഗേഷന്‍ സീക്കര്‍ സംവിധാനം ഉപയോഗപ്പെടുത്തി ഓട്ടോമാറ്റിക്കായി ലക്ഷ്യം കണ്ടെത്താന്‍ കഴിവുള്ളവയാണ് .) ജെയ്‌ഷെ താവളത്തിന്റെ 50 നും 60 നും കിലോമീറ്റര്‍ ചുറ്റളവിലുള്ള നാലോ ആറോ ലക്ഷ്യ സ്ഥാനങ്ങളെയാണ് ആക്രമണത്തിനുപയോഗിച്ച സ്‌പൈസ് 2000 ബോംബുകളില്‍ ലക്ഷ്യമായി രേഖപ്പെടുത്തിയിരുന്നത് . ലക്ഷ്യം തെറ്റുന്നതിനുള്ള ,'എറര്‍ മാര്‍ജിന്‍ ' 3 മീറ്ററിലും കുറവായിരുന്നു എന്ന് ഒരു പ്രതിരോധ വക്താവ് ശനിയാഴ്ച പറഞ്ഞു . ഉയര്‍ന്ന റെസൊല്യൂഷനുള്ള സിന്തറ്റിക് അപ്പേര്‍ച്ചര്‍ റഡാറില്‍, മൗണ്ട് ചെയ്തിട്ടുള്ള 'ക്ലാസിഫൈഡ് പ്ലാറ്റ് ഫോമുകള്‍ ' എന്നറിയപ്പെടുന്ന ഉപകരണങ്ങളിലും ആക്രമണത്തില്‍ പങ്കെടുത്ത സുഖോയ് 30 എം കെ ഐ യുദ്ധവിമാനങ്ങളിലും പതിഞ്ഞ , 'ആക്രമണത്തിന് മുന്‍പും പിന്‍പും ഉള്ള ചിത്രങ്ങള്‍ ' തങ്ങള്‍ ഉദ്ദേശിച്ച ടാര്‍ഗെറ്റുകള്‍ കൃത്യതയോടെ തകര്‍ക്കപെട്ടിട്ടുണ്ട് എന്ന് കാണിയ്ക്കുന്നുണ്ടെന്ന് അദ്ദേഹം തുടര്‍ന്ന് പറഞ്ഞു .
ആക്രമണത്തിന് ശേഷം താഴെ എത്ര പേര്‍ മരണപ്പെട്ടിട്ടുണ്ടെന്ന് കണക്കാക്കുന്നത് പ്രായോഗികമല്ലെങ്കിലും സ്‌പൈസ്2000 ബോംബിലുള്ള 'ഡിജിറ്റല്‍ സീന്‍ മാച്ചിംഗ് ഏരിയ കോറിലേറ്റര്‍സ്'ല്‍ നേരത്ത ഫീഡ് ചെയ്തു കൊടുത്തിട്ടുള്ള കെട്ടിടങ്ങളുടെ, മേല്‍ക്കൂരകള്‍ തുളച്ചു കയറി ദൃശ്യങ്ങള്‍ കാട്ടി തരുവാന്‍ കഴിവുള്ളവയാണ് . അതിനെ അടിസ്ഥാനമാക്കുകയാണെങ്കില്‍ പ്രസ്തുത കെട്ടിടങ്ങള്‍ക്കുള്ളില്‍ ഉണ്ടായിരുന്ന മുഴുവന്‍ പേരും ബോംബിങ്ങില്‍ കൊല്ലപ്പെട്ടിട്ടുണ്ടാവും എന്ന് ഉറപ്പിയ്ക്കാമെന്ന് അദ്ദേഹം പറയുന്നു .
ഇതിനിടെ ഐ എ എഫ് ഒരു 'ചതിപ്പണി ' കൂടി ഒരുക്കിയിരുന്നുവെന്നത് കൗതുക കാര്യമാണ് . പാകിസ്ഥാനില്‍ വ്യോമ നിരീക്ഷണം നടത്തിയിരുന്ന വിമാനങ്ങളുടെ ശ്രദ്ധ തിരിച്ച് അവയെ അവിടെ നിന്നും നീക്കുവാനായി, ബാലാകോട്ടില്‍ ആക്രമണത്തിനുള്ള സംഘം അങ്ങോട്ടേയ്ക്ക് പറക്കുമ്പോള്‍ തന്നെ , പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള ബഹവല്‍പൂരിലുള്ള ജെയ്‌ഷെ യുടെ മുഖ്യ ആസ്ഥാനത്തെ ലക്ഷ്യമാക്കി ഒരു സംഘം ഇന്ത്യന്‍ യുദ്ധ വിമാനങ്ങള്‍ പറന്നിരുന്നു .ആക്രമണത്തിനായി ഗ്വാളിയര്‍ , ആഗ്ര, ബറേലി എന്നിവിടങ്ങളില്‍ നിന്നും ഒരുക്കിയിരുന്ന മിറാഷ്് 2000 വിമാനങ്ങള്‍, സുഖോയ് 30 എം കെ ഐ വിമാനങ്ങള്‍ , ഐ എല്‍ 78 മിഡ് എയര്‍ റീ ഫ്യൂവലേഴ്‌സ് , എയര്‍ ബോണ്‍ വാണിംഗ് ആന്‍ഡ് കണ്‍ട്രോള്‍ സിസ്റ്റം എയര്‍ ക്രാഫ്റ്റുകള്‍ , എന്നിവയെ കൂടാതുള്ളവയായിരുന്നു ഇവ. ആക്രമണത്തിന്റെ ആകസ്മികത്വം നിലനിര്‍ത്താനായി ആ സംഘം പറന്നതാകട്ടെ, നിയന്ത്രണരേഖയിലൂടെ മുസാഫറാബാദ് ചുറ്റിയാണ്.
നമ്മുടെ പഞ്ചാബില്‍ നിന്നും പറന്നുയര്‍ന്ന ആ 'സംഘത്തെ ' പാക്കിസ്ഥാന്‍ കാണുകയും അതിനെതിരെ പ്രതിരോധത്തിനാവശ്യമായ നീക്കങ്ങള്‍ നടത്തുകയും ചെയ്തു. ഇന്ത്യയുടെ സുഖോയ് 30 എം കെ ഐ വിമാനങ്ങളായിരുന്നു ഈ ' സംഘത്തില്‍' ഉണ്ടായിരുന്നത് എന്ന് മറ്റൊരു പ്രതിരോധ വക്താവ് അറിയിച്ചു.
അതുകൊണ്ട് തന്നെ യഥാര്‍ത്ഥ ആക്രമണ ലക്ഷ്യമായിരുന്ന ബാലകോട്ടിനടുത്തെങ്ങും ഒരു പാക് വിമാനം പോലും ഉണ്ടായിരുന്നില്ല. ഒരെണ്ണം ഉണ്ടായിരുന്നതാകട്ടെ ഒരു 150 കിലോമീറ്റര്‍ അകലെ ആയിരുന്നു .തന്മൂലം, ഇന്ത്യന്‍ യുദ്ധ വിമാനങ്ങള്‍ ദൗത്യം പൂര്‍ത്തിയാക്കേണ്ട ധൃതിയില്‍ പെട്ടെന്ന് വന്നു ബോംബ് വര്‍ഷിച്ചു മടങ്ങിയതിനാല്‍ ഒരു ടാര്‍ഗെറ്റും അവര്‍ക്ക് തകര്‍ക്കാന്‍ കഴിഞ്ഞില്ല എന്ന പാകിസ്ഥാന്റെ അവകാശ വാദം , ഫെബ്രുവരി 27നു ഇന്ത്യയുടെ വ്യോമാതിര്‍ത്തി ലംഘിച്ചു കടക്കുന്നതിന് അവര്‍ എഫ് 16 വിമാനം ഉപയോഗിച്ചില്ല എന്ന് പറയുന്നത് പോലൊരു നുണയാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .
നിയന്ത്രണ രേഖയ്ക്കപ്പുറം പാക് അധിനിവേശ കാശ്മീരില്‍ കയറി ഇന്ത്യ നടത്തിയ വ്യോമാക്രമണം ഇത് വരെ ഇന്ത്യ പുലര്‍ത്തി വന്നിരുന്ന നയങ്ങളില്‍ നിന്നുള്ള വ്യതിചലനമാണ് കാണിയ്ക്കുന്നത്. നിയന്ത്രണ രേഖ കടക്കാതെയുള്ള തിരിച്ചടിയാണ് നല്‍കേണ്ടത് എന്ന് 1999ലെ കാര്‍ഗില്‍ യുദ്ധകാലത്തിലെ പോലെ ഇന്ത്യന്‍ വ്യോമസേനയോട് നിര്‍ദേശിച്ചിരുന്നെങ്കില്‍ , ആക്രമണത്തിന് ഉപയോഗിയ്ക്കുമായിരുന്ന ആയുധങ്ങള്‍ വ്യത്യസ്തമാകുമായിരുന്നു എന്നും സൈനിക കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി .
https://www.facebook.com/Malayalivartha
























