പാക്കിസ്ഥാൻ അതിർത്തിയിൽ സുരക്ഷാ ഒരുക്കുന്നതിന്റെ ചുമതല മൂന്നു മലയാളികൾക്ക് . കണ്ണൂർ കാടാച്ചിറ സ്വദേശി എയർ മാർഷൽ രഘുനാഥ് നമ്പ്യാർ, മുംബൈയിലെ പടിഞ്ഞാറൻ നാവിക കമാൻഡിന്റെ തലവൻ കൊച്ചി സ്വദേശി വൈസ് അഡ്മിറൽ പി. അജിത് കുമാർ, ജയ്പുരിലെ ദക്ഷിണ പശ്ചിമ കരസേനാ കമാൻഡിന്റെ മേധാവി തിരുവല്ല ഇരവിപേരൂർ സ്വദേശി ലഫ്. ജനറൽ ചെറിഷ് മാത്‌സൺ എന്നിവരാണ് മലയാളക്കരക്ക് അഭിമാനമായ ഈ വീര സൈനികർ .

പാക്കിസ്ഥാൻ അതിർത്തിയിൽ സുരക്ഷാ ഒരുക്കുന്നതിന്റെ ചുമതല മൂന്നു മലയാളികൾക്ക് . കണ്ണൂർ കാടാച്ചിറ സ്വദേശി എയർ മാർഷൽ രഘുനാഥ് നമ്പ്യാർ, മുംബൈയിലെ പടിഞ്ഞാറൻ നാവിക കമാൻഡിന്റെ തലവൻ കൊച്ചി സ്വദേശി വൈസ് അഡ്മിറൽ പി. അജിത് കുമാർ, ജയ്പുരിലെ ദക്ഷിണ പശ്ചിമ കരസേനാ കമാൻഡിന്റെ മേധാവി തിരുവല്ല ഇരവിപേരൂർ സ്വദേശി ലഫ്. ജനറൽ ചെറിഷ് മാത്‌സൺ എന്നിവരാണ് മലയാളക്കരക്ക് അഭിമാനമായ ഈ വീര സൈനികർ .
നമ്മുടെ രാജ്യത്തിന്റെ സുരക്ഷ ഈ ഓഫിസർമാരുടെ കൈകകളിൽ ഭദ്രമാണെന്നതിൽ മലയാളികൾക്ക് ഏറെ അപമാനിക്കാം . ഇവരെ കൂടാതെ നാവികസേനയിൽ ഉന്നത ചുമതല വഹിക്കുന്ന സഹമേധാവി പദവിയിലും അടുത്തിടെ നിയമിതനായത് മലയാളിയാണ് . മലപ്പുറം പൊന്നാനി സ്വദേശി വൈസ് അഡ്മിറൽ ജി. അശോക് കുമാർ.
എയർ മാർഷൽ രഘുനാഥ് നമ്പ്യാർ പടിഞ്ഞാറൻ വ്യോമ കമാൻഡിന്റെ മേധാവിയായി (എയർ ഓഫിസർ കമാൻഡിങ് ഇൻ ചീഫ്) ചുമതലയേറ്റത് രണ്ടു ദിവസം മുൻപാണ്.മലയാളിയും പടിഞ്ഞാറന്‍ വ്യോമ കമാന്‍ഡ് മേധാവിയുമായ എയര്‍മാര്‍ഷല്‍ ചന്ദ്രശേഖരന്‍ ഹരികുമാര്‍ സര്‍വീസില്‍ നിന്നും വിരമിക്കുന്ന ഒഴിവിലാണ് രഘുനാഥ് ചുമതല ഏറ്റെടുത്തത്
പാക്കിസ്ഥാനുമായുള്ള പടിഞ്ഞാറൻ വ്യോമാതിർത്തിയുടെ പൂർണ ചുമതല എയർ മാർഷൽ രഘുനാഥ് നമ്പ്യാർക്കാണ് .കാര്‍ഗില്‍ യുദ്ധസമയത്ത് ലേസറുകളാല്‍ നിയന്ത്രിക്കുന്ന ബോംബുകള്‍ വര്‍ഷിച്ച് പാകിസ്ഥാനെ നേരിട്ടതിനാൽ കാര്‍ഗില്‍ യുദ്ധത്തിലെ ഹീറോയെന്നാണ് വിശേഷിപ്പിക്കുന്നത്.വ്യോമസേനയിലെ മിറാഷ് 2000 യുദ്ധവിമാനം ഏറ്റവും കൂടുതല്‍ സമയം പറത്തിയ റെക്കോര്‍ഡും ഇദ്ദേഹത്തിന്റെ പേരിലാണ്. 2300 മണിക്കൂര്‍ മിറാഷ് യുദ്ധവിമാനങ്ങല്‍ പറത്തിയാണ് എയര്‍മാര്‍ഷല്‍ രഘുനാഥ് ഈ റെക്കോര്‍ഡ് സ്വന്തമാക്കിയത്.
1981 ലാണ് ഇദ്ദേഹം വ്യോമസേനയില്‍ പ്രവേശിച്ചത്. മിറാഷ് 2000 സ്‌ക്വാഡ്‌റോണില്‍ ഫ്‌ളൈറ്റ് കമാന്‍ഡറായും എയര്‍ക്രാഫ്റ്റ് സിസ്റ്റം ടെസ്റ്റിങ് എസ്റ്റാബ്ലിഷ്‌മെന്റില്‍ ഫ്‌ളൈറ്റ് ടെസ്റ്റ് സ്‌ക്വാഡറോണ്‍ കമാന്‍ഡിങ് ഓഫീസറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
2016 ല്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ ആദ്യമിറങ്ങിയ ഡോണിയര്‍ 228 വിമാനത്തിന്റെ പൈലറ്റും ഇപ്പോൾ ആകാശക്കരുത്തിന്റെ പടിഞ്ഞാറൻ കമാൻഡ് ആയ എയര്‍ മാര്‍ഷല്‍ രഘുനാഥ് നമ്പ്യാര്‍ ആയിരുന്നു.സേവന മികവിനുള്ള പരമോന്നത സൈനിക ബഹുമതിയായ പരമവിശിഷ്ട സേവാ മെഡൽ കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്
പുൽവാമയ്ക്കു മറുപടിയായി പാക്കിസ്ഥാനിലെ ബാലാക്കോട്ടിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിനു നേതൃത്വം നൽകിയത് പടിഞ്ഞാറൻ കമാൻഡാണ്. രാജസ്ഥാനിലെ ബിക്കാനിർ മുതൽ സിയാച്ചിൻ വരെയുള്ള ഇന്ത്യൻ വ്യോമ മേഖലയുടെ ചുമതല വഹിക്കുന്ന പടിഞ്ഞാറൻ കമാൻഡിനു കീഴിലാണ് വ്യോമസേനയുടെ 40 ശതമാനം താവളങ്ങളും.
മിസൈൽ വിദഗ്ധൻ എന്നറിയപ്പെടുന്ന വൈസ് അഡ്മിറൽ അജിത് കുമാർ നാവികസേനയുടെ ഏറ്റവും തന്ത്രപ്രധാനമായ പടിഞ്ഞാറൻ കമാൻഡിന്റെ നേതൃസ്ഥാനമേറ്റെടുത്തത് കഴിഞ്ഞ ജനുവരി 31നാണ്. പാക്കിസ്ഥാന്റെ ഭാഗത്തു നിന്ന് കടൽ മാർഗമുള്ള ഏത് ആക്രമണവും നേരിടാൻ വൈസ് അഡ്മിറൽ അജിത്തിന്റെ നേതൃത്വത്തിലുള്ള സേനാ സംഘം സജ്ജമാണ് . പാക്കിസ്ഥാനെതിരെ കടൽമാർഗം ആക്രമണം നടന്നാൽ, അതിന്റെ നേതൃത്വം പടിഞ്ഞാറൻ കമാൻഡിനായിരിക്കും.
നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലെ പൂര്‍വ്വ വിദ്യാര്‍ഥിയായ അജിത്ത് 1981 ജൂലൈയിലാണ് ഇന്ത്യന്‍ നേവിയില്‍ ചേരുന്നത്.
ഐഎല്‍എസ് ദ്രോണാചാര്യ കമാന്‍ഡിങ് ഓഫീസര്‍,മുംബൈ വെസ്റ്റേണ്‍ നേവല്‍ കമാന്‍ഡ് ചീഫ് സ്റ്റാഫ് ഓഫീസര്‍,മാരിടൈം വാര്‍ഫെയര്‍ സെന്റര്‍ ഡയറക്ടര്‍,ഈസ്റ്റേണ്‍ ഫ്ളീറ്റ് ഫ്ളാഗ് ഓഫീസര്‍, നാവിക സേന ആസ്ഥാനത്തെ എച്ച് ആര്‍ മേധാവി തുടങ്ങിയ സ്ഥാനം വഹിച്ചിട്ടുണ്ട്
ഇന്ത്യൻ നാവിക അക്കാദമി കമൻഡാന്റ് ആയി സേവനമനുഷ്ഠിച്ചിട്ടുള്ള അജിത്തിനെ കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ രാജ്യം പരമവിശിഷ്ട സേവാ മെഡൽ നൽകി ആദരിച്ചു.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയായ സിയാച്ചിനിലും ജമ്മു കശ്മീരിലെ അതിർത്തി മേഖലയിലും സേവനമനുഷ്ഠിച്ചിട്ടുള്ള ലഫ്. ജനറൽ ചെറിഷ് മാത്‌സൺ 2017 ജൂലൈയിലാണു ജയ്പുരിലെ ദക്ഷിണ പശ്ചിമ കരസേനാ കമാൻഡിന്റെ ചുമതലയേറ്റെടത്തത്.
ഗുജറാത്ത്, മഹാരാഷ്ട്ര, രാജസ്ഥാൻ എന്നിവിടങ്ങളിലെ അതിർത്തി മേഖലയുടെ ചുമതല ചെറിഷിനു കീഴിലാണ്. പാക്ക് അതിര്‍ത്തി മേഖലകളില്‍ ഫലപ്രദമായ സുരക്ഷയൊക്കുന്നതിന്റെ ഭാഗമായി 2005ലാണു കമാന്‍ഡിനു സേന രൂപം നല്‍കിയത്. കരസേനയിലെ ‘പ്രായം കുറഞ്ഞ’ കമാന്‍ഡ് ആണിത്. ഹരിയാനയിലെ ചാന്ദിമന്ദിര്‍ ആസ്ഥാനമായുള്ള പടിഞ്ഞാറന്‍ കമാന്‍ഡ്, കശ്മീരിലെ ഉധംപുരിലെ വടക്കന്‍ സേനാ കമാന്‍ഡ് എന്നിവയ്‌ക്കൊപ്പമാണു ചെറിഷിന്റെ നേതൃത്വത്തിലുള്ള കമാന്‍ഡ് പാക്കിസ്ഥാനു മുന്നില്‍ നെഞ്ചുറപ്പോടെ നിലയുറപ്പിച്ചിരിക്കുന്നത്.
ചെറിഷിനു കേരളത്തിൽ തിരുവന്തപുരവുമായി ബന്ധമുണ്ട് .കഴക്കൂട്ടം സൈനിക സ്കൂളിലെ പൂർവ വിദ്യാർഥിയായിരുന്നു ചെറിഷ്. 1980ൽ ഗഡ്‌വാൾ റൈഫിൾസിൽ ചേർന്നു. അമൃത്‌സറിൽ ഖലിസ്ഥാൻ ഭീകരവാദികൾക്കെതിരെ നടന്ന ഓപ്പറേഷൻ ബ്ലൂ സ്റ്റാർ, വടക്കു കിഴക്കൻ വിഘടനവാദികൾക്കെതിരായ സൈനിക നടപടി എന്നിവയിലും പങ്കെടുത്തിട്ടുണ്ട്. തിരുവനന്തപുരം പാങ്ങോട് സേനാ കേന്ദ്രത്തിന്റെ ചുമതലയും വഹിച്ചിട്ടുണ്ട്. സൈനിക മേഖലയ്ക്കു നൽകിയ സേവനങ്ങൾ കണക്കിലെടുത്ത് പരമവിശിഷ്ട സേവാ മെഡൽ നൽകി രാജ്യം ആദരിച്ചു.
https://www.facebook.com/Malayalivartha






















